For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഭക്ഷണക്കൊതിയും ലെപ്‌റ്റിനും

By Super
|

വിശക്കുകയെന്ന ശാരീരിക പ്രക്രിയയെ ഉണര്‍ത്തുകയും ആസ്വദിച്ച്‌ ഭക്ഷണം കഴിയ്‌ക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്ന തലച്ചോറിലെ സര്‍ക്യൂട്ടുകളെക്കുറിച്ച്‌ ഗവേഷകര്‍ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്‌. ഇത്‌ കണ്ടെത്താനായി പലതരം ഭക്ഷണങ്ങളുടെ ചിത്രങ്ങള്‍ ആളുകളെകാണിച്ച്‌ ഇവരില്‍ മാഗ്നറ്റിക്‌ റെസൊണന്‍സ്‌ ഇമേജിംഗ്‌ ടെക്‌നോളജി ഉപയോഗിച്ച്‌ ഗവേഷകര്‍ നിരീക്ഷണം നടത്തി.

ഭക്ഷണത്തിന്റെ ചിത്രങ്ങള്‍ കാണുമ്പോള്‍ എന്തുതരം സിഗ്നലുകളാണ്‌ തലച്ചോറില്‍ ഉണ്ടാകുന്നതെന്നറിയാനായിരുന്നു നിരീക്ഷണം. ലെപ്‌റ്റിന്‍ കുറവായവരുടെ തലച്ചോറില്‍ പെട്ടെന്നുള്ള പ്രതികരണങ്ങളാണത്രേ കണ്ടത്‌. എന്നാല്‍ ലെപ്‌റ്റിന്‍ കുത്തിവെച്ചപ്പോള്‍ ഇവരില്‍ ഭക്ഷണത്തിന്റെ ചിത്രങ്ങള്‍ കാര്യമായ പ്രതികരണം ഉണ്ടാക്കിയിട്ടില്ല. ഇതില്‍ നിന്നും ഭക്ഷണപ്രിയത്തിന്‌ പിന്നില്‍ ശരീരശാസ്‌ത്രം തന്നെയാണ്‌ പ്രവര്‍ത്തിക്കുന്നതെന്നും മാനസികമായ അത്യാഗ്രഹം മാത്രമല്ലെന്നുമുള്ള നിഗമനത്തിലാണ്‌ ഗവേഷകര്‍ എത്തിച്ചേര്‍ന്നത്‌. ഇതുതന്നെയാണ്‌ അമിതശരീരഭാരത്തിനും പൊണ്ണത്തടിയ്‌ക്കും കാരണമാകുന്നത്‌.

ഈ പഠനം പൂര്‍ണ്ണമാകണമെങ്കില്‍ ലെപ്‌റ്റിന്‍ ഏത്‌ രീതിയിലാണ്‌ പ്രവര്‍ത്തിക്കുന്നതെന്ന്‌ കണ്ടെത്താന്‍ കഴിയണം. അക്കാര്യം കണ്ടെത്തിക്കഴിഞ്ഞാല്‍ അമിതശരീരഭാരം, പൊണ്ണത്തടി എന്നീ ശാരീരിക പ്രശ്‌നങ്ങള്‍ക്കെതിരെ ഫലപ്രദമായ ചികിത്സകള്‍ കണ്ടെത്താന്‍ കഴിയും- ഫാറൂഖി പറഞ്ഞു.

X
Desktop Bottom Promotion