For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആളുകള്‍ ഇങ്ങനെയാണ്‌ ഭക്ഷണക്കൊതിയന്മാരാകുന്നത്‌

By Super
|

ഭക്ഷണം കഴിയ്‌ക്കാനായി ജീവിക്കരുതെന്നും ജീവിക്കാന്‍ വേണ്ടി മാത്രം ഭക്ഷണം കഴിക്കണമെന്നും ഒരു പ്രയോഗമുണ്ട്‌. ഇക്കാര്യമറിയാമെങ്കിലും ചിലരുടെ ഭക്ഷണരീതികണ്ടാല്‍ അവര്‍ ഭക്ഷണം കഴിക്കാന്‍ വേണ്ടിമാത്രമായി ജീവിക്കുകയാണെന്ന്‌ തോന്നും.

ആളുകളെ ഇങ്ങനെ ഭക്ഷണ പ്രിയരാക്കുന്ന ഘടകം എന്താണെന്ന്‌ ഏറെക്കാലത്തെ പഠനത്തിന്‌ ശേഷം ഗവേഷകര്‍ കണ്ടെത്തിക്കഴിഞ്ഞു. ആളുകളില്‍ എന്തുകൊണ്ട്‌ പൊണ്ണത്തടിയുണ്ടാകുന്നുവെന്നും ഇതിനെതിരെ അവര്‍ ചികിത്സ തേടേണ്ടിവരുന്നതെന്തുകൊണ്ടെന്നുമുള്ള ചോദ്യങ്ങള്‍ക്കു കൂടി ഉത്തരം നല്‍കാന്‍ ഒരു പക്ഷേ ഈ ഗവേഷണ ഫലത്തിന്‌ കഴിഞ്ഞേയ്‌ക്കും.

ലെപ്‌റ്റിന്‍ എന്ന ഹോര്‍മോണിന്റെ കുറവുകൊണ്ടാണ്‌ ആളുകള്‍ ഭക്ഷണപ്രിയരായി മാറുന്നതെന്നാണ്‌ ഗവേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്‌. ഭക്ഷണപ്രിയരായ ആളുകളില്‍ ഇത്തരം ഹോര്‍മോണ്‍ കുറവാണെന്ന്‌ കണ്ടെത്തിയതിനെത്തുടര്‍ന്ന്‌ ഇവരില്‍ ലെപ്‌റ്റിന്‍ കുത്തിവെച്ചു. അപ്പോള്‍ പഴയ രീതിയില്‍ നിന്നും മാറി അവര്‍ മിതമായ ആഹാരം മാത്രമാണ്‌ കഴിച്ചത്‌- പഠനത്തിന്‌ നേതൃത്വം നല്‍കിയ കേംബ്രിഡ്‌ജ്‌ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകന്‍ ഐഎസ്‌ ഫാറൂഖി പറയുന്നു.

മുമ്പു നടന്ന പഠനങ്ങളില്‍ ശരീരഭാരം കുറയ്‌ക്കാന്‍ ലെപ്‌റ്റിന്‍ സഹായകമല്ലെന്നായിരുന്നു കണ്ടെത്തിയത്‌. എന്നാല്‍ പുതിയ പഠനഫലത്തില്‍ ഭക്ഷണം നിയന്ത്രിക്കുന്ന കാര്യത്തില്‍ ഈ ഹോര്‍മോണിന്‌ പ്രധാന പങ്കുണ്ടെന്നാണ്‌ തെളിഞ്ഞത്‌. എന്നാല്‍ ഇപ്പോഴും ശരീരത്തില്‍ ലെപ്‌റ്റിന്‍ എങ്ങിനെയാണ്‌ പ്രവര്‍ത്തിക്കുന്നതെന്നകാര്യം പൂര്‍ണ്ണമായും കണ്ടെത്താന്‍ ഗവേഷകര്‍ക്ക്‌ കഴിഞ്ഞിട്ടില്ല.

X
Desktop Bottom Promotion