For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സമ്മര്‍ദ്ദത്തില്‍ നിന്നും പതുക്കെ വിഷാദത്തിലേയ്‌ക്ക്‌

By Super
|

മിക്കവരിലും ജോലി തീര്‍ക്കുന്ന സമയത്താണ്‌ ഏറ്റവും കൂടുതല്‍ മാനസിക സമ്മര്‍ദ്ദം അനുഭവപ്പെടുന്നത്‌. പഠനവിധേയരാക്കിയവരില്‍ മിക്കവരും തങ്ങളുടെ ഔദ്യോഗിക ജീവിതത്തിന്റെ തുടക്കത്തില്‍ നില്‍ക്കുന്നവരാണ്‌.

മിക്കവരും ഇപ്പോള്‍ ചെയ്യേണ്ടിവരുന്നതിലും കുറഞ്ഞ സമ്മര്‍ദ്ദങ്ങള്‍ മാത്രം പ്രതീക്ഷിച്ച്‌ ജോലിയില്‍ പ്രവേശിച്ചവരുമാണ്‌. ഇവരില്‍ ഏറെപ്പേരിലും ചെറിയ പ്രായത്തില്‍ത്തന്നെ വിഷാദ രോഗം, നിരാശ, ഉറക്കമില്ലായ്‌മ എന്നിവയുണ്ടാക്കുന്ന സ്‌ട്രസ്സ്‌ ഹോര്‍മ്മോണിന്റെ പ്രവര്‍ത്തനം കൂടുതലായിരിക്കുന്നുവെന്നും ഗവേഷകര്‍ കണ്ടെത്തി.

സൈക്യാട്രി ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡോക്ടര്‍ മരിയ മെല്‍ക്കര്‍ പറയുന്നതിങ്ങനെ- മാനസികസമ്മര്‍ദ്ദം കൂടിയ ജോലിചെയ്യുന്ന ആളുകള്‍ക്ക്‌ മറ്റ്‌ സാമൂഹിക ബന്ധങ്ങള്‍ ഊഷ്‌മളമായി സൂക്ഷിയ്‌ക്കാനും സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനും കഴിയുന്നില്ല.

ജോലിക്കാരിലുണ്ടാകുന്ന ഇത്തരം പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാന്‍ നമ്മുടെ സാങ്കേതിക വളര്‍ച്ചയെ ഉപയോഗിക്കുകയോ തൊഴില്‍ വിഭജനം കാര്യക്ഷമമാക്കുകയോ വേണം. മാത്രമല്ല ജീവനക്കാര്‍ക്ക്‌ മാനസിക സമ്മര്‍ദ്ദം കുറയ്‌ക്കാനുള്ള ഉപാധികളും മറ്റും അതാത്‌ തൊഴില്‍ ദായകര്‍ സജ്ജീകരിയ്‌ക്കുകയും വേണം.

ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ തങ്ങളുടെ താഴെയുള്ള ജോലിക്കാരുടെ മാനസികനില മനസ്സിലാക്കുകയും ശിക്ഷയും ശകാരവും നല്‍കുന്നതിന്‌ പകരം ഏത്‌ പ്രതിസന്ധിഘട്ടത്തിലും അവരോട്‌ സഹാനുഭൂതി കാണിയ്‌ക്കാനും പിന്തുണ നല്‍കാനും തയ്യാറാവുകയും കഴിവിനെ ഇടിച്ചുതാഴ്‌ത്തുന്നരീതിയിലുള്ള ഇടപെടലുകള്‍ കുറയ്‌ക്കുകയും ചെയ്‌താല്‍ ഇത്തരം പ്രശ്‌നങ്ങളെ ഒരു പരിധിവരെ അകറ്റി നിര്‍ത്താന്‍ കഴിയും.

X
Desktop Bottom Promotion