For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അതിരുകളില്ലാത്ത മാതൃത്വം

By Super
|

ഏറെ പഠനങ്ങള്‍ക്കുശേഷമാണ്‌ മെലാനി മക്‌ഗില്ലിലെ പ്രൊഫസര്‍ സിയാംഗ്‌ ലിന്‍ ടാന്‍സിനെയും സംഘത്തെയും സമീപിച്ചത്‌. ഈ സംഘമാണ്‌ മുമ്പ്‌ ശീതീകരിച്ച്‌ സൂക്ഷിച്ച അണ്ഡത്തില്‍ ബീജസങ്കലനം നടത്തി കുഞ്ഞിന്‌ ജന്മം നല്‍കുകയെന്ന പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കിയത്‌. ഭര്‍ത്താവ്‌ മാര്‍ട്ടിന്‍ ഗോട്ടുമായ്‌ സംസാരിച്ച്‌ തീരുമാനിച്ചാണത്രേ മെലാനി മക്‌ഗില്ലിലെത്തിയത്‌.

എന്റെ മകളുടെ ഭാവിജീവിതത്തിന്‌ എന്നെക്കൊണ്ടാവുന്ന സഹായം നല്‍കുക. ഇതുപോലെ അവള്‍ക്കൊരു കിഡ്‌നിയോ മറ്റോ ആയിരുന്നു ആവശ്യമെങ്കില്‍ ഒട്ടും ആലോചിക്കാതെ അതും ഞാന്‍ നല്‍കുമായിരുന്നു. അതേ മാനസികാവസ്ഥയിലാണ്‌ ഞാനീകാര്യവും ചെയ്യുന്നത്‌. പക്ഷേ ഒരിക്കലും ഈ അണ്ഡം തന്നെ ഉപയോഗിയ്‌ക്കാന്‍ ഞാനവളെ നിര്‍ബ്ബന്ധിയ്‌ക്കില്ല- മെലാനി വികാരഭരിതയാകുന്നു.

മെലാനി ഇങ്ങനെയൊരു കാര്യം മുന്നോട്ടുവെച്ചപ്പോള്‍ ഞങ്ങള്‍ ഒരു എത്തിക്ക്‌ കമ്മറ്റിയുമായി ഇക്കാര്യം ചര്‍ച്ചചെയ്‌തു. സ്‌നേഹമയിയായ ഒരു അമ്മ മകള്‍ക്കുവേണ്ടി ചെയ്യുന്ന ഒരു കാര്യം, അതും ഭര്‍ത്താവിന്റെ സമ്മതത്തോടെ. ഭാവിയില്‍ മകള്‍ക്കും ഭര്‍ത്താവിനും ഇതില്‍ സ്വന്തം തീരുമാനം കൈക്കൊള്ളുകയും ചെയ്യാം. അങ്ങനെയാകുമ്പോള്‍ ഇത്തരത്തില്‍ ഒരു പരീക്ഷണം നടത്തുന്നതില്‍ തെറ്റില്ലെന്നാണ്‌ കമ്മറ്റി ഞങ്ങള്‍ക്ക്‌ ഉത്തരം തന്നത്‌- പ്രൊഫസര്‍ ടാന്‍ പറയുന്നു.

ഇപ്പോഴത്തെ ധാര്‍മ്മികത ഇതാണ്‌. എന്നാല്‍ 20 വര്‍ഷം കഴിഞ്ഞ്‌ ഇതില്‍ മാറ്റം വരുമോയെന്നും പുതിയ വാദങ്ങള്‍ ഉണ്ടാകുമോയെന്നും ഇപ്പോള്‍ പറയാന്‍ കഴിയില്ലല്ലോ. വൈദ്യശാസ്‌ത്രത്തില്‍ ഇതാദ്യമായാണ്‌ മകള്‍ക്കായി അമ്മ അണ്ഡം ദാനം ചെയ്യുകയെന്നൊരു സംഭവം നടക്കുന്നത്‌. സഹോദരികള്‍തമ്മില്‍ ഇത്തരത്തില്‍ അണ്ഡം ദാനം ചെയ്യുകയും കുട്ടികള്‍ക്ക്‌ ജന്മം നല്‍കുകയും ചെയ്‌തിട്ടുണ്ട്‌.- അദ്ദേഹം പറഞ്ഞു.

X
Desktop Bottom Promotion