For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആന്റിബയോട്ടിക്കുകള്‍ കുട്ടികളില്‍ ആസ്‌തമയ്‌ക്കു കാരണമാകുന്നു

By Staff
|

മോണ്‍ട്രീല്‍: ജനിച്ച്‌ ആദ്യവര്‍ഷത്തിനുള്ളില്‍ നല്‍കുന്ന ആന്റിബയോടിക്കുകള്‍ നവജാത ശിശുക്കളില്‍ ആസ്‌തമയ്‌ക്ക്‌ കാരണമാകുന്നുവെന്ന്‌ പഠനങ്ങള്‍.

ചെസ്റ്റ്‌ മോണിറ്റേഡ്‌ ജേണലിന്റെ ജൂണ്‍ ലക്കത്തിലാണ്‌ ഇതുസംബന്ധിച്ച റിപ്പോര്‍ട്ട്‌ പ്രസിദ്ധീകരിച്ചിരിക്കുന്നത്‌. ഏഴ്‌ വയസ്സു പ്രായമുള്ള 13,116 കുട്ടികളിലാണ്‌ മാനിറ്റോബ സര്‍വ്വകലാശാലയിലെയും എംസി ഗില്‍ സര്‍വ്വകലാശാലയിലേയും ഗവേഷകര്‍ ഇതുസംബന്ധിച്ച പഠനം നടത്തിയത്‌.

ജനിച്ച്‌ ഒരു വര്‍ഷത്തിനുള്ളില്‍ അഞ്ചോ അതില്‍ കൂടുതലോ തവണ ആന്റിബയോട്ടിക്‌ നല്‍കിയ കുട്ടികളില്‍ ആന്റിബയോട്ടിക്‌ ചികിത്സ നല്‍കാത്ത കുട്ടികളെ അപേക്ഷിച്ച്‌ ആസ്‌തമ വരാനുള്ള സാധ്യത 1.5 ഇരട്ടി കൂടുതലാണെന്നാണ്‌ ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്‌.

ആസ്‌തമ രോഗമില്ലാത്ത അമ്മമാര്‍ക്ക്‌ ജനിച്ച കുട്ടികളാണെങ്കില്‍ പോലും ജനിച്ച്‌ ആദ്യ കാലങ്ങളില്‍ ആന്റിബയോട്‌കുക്കള്‍ നല്‍കുന്നത്‌ കുട്ടികളില്‍ പിന്നീട്‌ ആസ്‌തവരാന്‍ സാധ്യതയുണ്ടാക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Story first published: Sunday, November 29, 2009, 11:36 [IST]
X
Desktop Bottom Promotion