For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വിറ്റമിന്‍ എ അധികമായാല്‍...

By Super
|

ഈയിടെ ജേര്‍ണല്‍ ഓഫ് അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷന്‍ പ്രസിദ്ധീകരിച്ച പഠനം ഒട്ടേറെ പുതിയ വിവരങ്ങള്‍ വെളിപ്പെടുത്തുന്നു. മധ്യവയസ്കകളായ 72,000 സ്ത്രീകളില്‍ 18 വര്‍ഷം നീണ്ട ഗവേഷണത്തിന്റെ റിപ്പോര്‍ട്ടാണ് ഇത്. ഇതില്‍ ആര്‍ത്തവവിരാമം വന്ന സ്ത്രീകളില്‍ നടുവേദനയ്ക്കും ഇടുപ്പെല്ല് പൊട്ടലിനും കാരണം ശരീരത്തില്‍ വിറ്റമിന്‍ എയുടെ അളവ് കൂടുന്നതാണെന്ന് പറയുന്നു.

വിറ്റാമിന്‍ എ ധാരാളമുള്ള റെറ്റിനോള്‍ കോമ്പൗണ്ട് കഴിക്കുന്നത് സ്ത്രീകള്‍ക്ക് അപകടം വരുത്തുമത്രെ. റെറ്റിനോളിന്റെ അളവ് കൂടുന്നത് ഇടുപ്പെല്ലില്‍ വിള്ളലുകള്‍ ഉണ്ടാക്കുന്നു.

ഒരു ദിവസം സ്ത്രീകള്‍ 700 മൈക്രോഗ്രാം മുതല്‍ 3000 മൈക്രോഗ്രാം വരെ വിറ്റാമിന്‍ എ യെ അകത്താക്കാന്‍ പാടുള്ളൂ. അതിലധികമായാല്‍ എല്ലുകള്‍ക്ക് കേടാണ്.

X
Desktop Bottom Promotion