For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗര്‍ഭിണികള്‍ നിന്നാല്‍ കുഞ്ഞു ചെറുതാകും

|

Pregnant
ഗര്‍ഭിണികള്‍ കൂടുതല്‍ സമയം നിന്നാല്‍ ജനിക്കുന്ന കുഞ്ഞിന് വലിപ്പം കുറയുമെന്ന് പഠനഫലം. ഡെയ്‌ലി മിറര്‍ ആണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.

നില്‍ക്കുന്നതു മാത്രമല്ലാ, ആഴ്ചയില്‍ 25 മണിക്കൂറില്‍ കൂടുതല്‍ ജോലി ചെയ്യുന്ന ഗര്‍ഭിണികള്‍ക്കുണ്ടാകുന്ന കുട്ടികളും ചെറുതാകുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

നെതര്‍ലന്റിലെ യൂണിവേഴ്‌സിറ്റി മെഡിക്കല്‍ സെന്ററിലെ ഡോക്ടര്‍മാര്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം തെളിഞ്ഞത്. ആറുമാസം ഗര്‍ഭമുള്ള 4680 സ്ത്രീകൡ നടത്തിയ പഠനത്തിനു ശേഷമാണ് ഈ ഫലം പ്രസിദ്ധീകരിച്ചത്.

കൂടുതല്‍ സമയം നില്‍ക്കുമ്പോള്‍ പൊക്കിള്‍ക്കൊടിയിലേക്കുള്ള രക്തപ്രവാഹം കുറയുകയാണ് ചെയ്യുന്നത്. ഇതാണ് ചെറിയ കുഞ്ഞുണ്ടാകാനുള്ള കാരണം.

എന്നാല്‍ കൂടുതല്‍ സമയം ജോലി ചെയ്യുന്നവര്‍ക്ക്് ചെറിയ കുട്ടികളുണ്ടാകാനുള്ള കാരണത്തിന് ഇതുവരെ ശാസ്ത്രീയ വിശദീകരണം കണ്ടെത്തിയിട്ടില്ല. ജോലിയുടെ ടെന്‍ഷനും സ്‌ട്രെസുമായിരിക്കും ഇതിന് കാരണമെന്ന്് കരുതുന്നു.

അമ്മ കൂടുതല്‍ സമയം നില്‍ക്കുന്നതും ജോലി ചെയ്യുന്നതും കുഞ്ഞിന്റെ വളര്‍ച്ചയെ മാത്രമല്ലാ, ആരോഗ്യത്തെയും ബാധിക്കുന്നുണ്ട്. ഇത്തരം കുട്ടികളില്‍ ഹൃദയ, ശ്വസനസംബന്ധമായ പ്രശ്‌നങ്ങളുണ്ടാകാനുള്ള സാധ്യത കൂടുതലാണ്.

ഭാവിയില്‍ ഇത്തരം കുട്ടികള്‍ക്ക് കാര്യങ്ങള്‍ ഉള്‍ക്കൊള്ളാനും ബുദ്ധിമുട്ടുണ്ടാകുമെന്ന് പഠനഫലം പറയുന്നു.

English summary

Study, News, Health, Pregnancy, Baby, Tension, Stress, Doctor, പഠനം, റിപ്പോര്‍ട്ട്, ആരോഗ്യം, ഗര്‍ഭം, ഗര്‍ഭിണി, കുഞ്ഞ്, അമ്മ, ജോലി, ടെന്‍ഷന്‍, സ്‌ട്രെസ്, ഡോക്ടര്‍

Pregnant women who work more than 25 hours a week and those who stand “often” in jobs more likely to have smaller children, a study has found.
Story first published: Friday, June 29, 2012, 11:39 [IST]
X
Desktop Bottom Promotion