Just In
Don't Miss
- Automobiles
EQA ഇലക്ട്രിക്ക് മോഡലിന്റെ ടീസര് ചിത്രങ്ങളുമായി മെര്സിഡീസ്
- News
അക്രമാസക്തമായ പ്രതിഷേധം നിര്ഭാഗ്യകരമെന്ന് പ്രധാനമന്ത്രി; ഭേദഗതി ഒരു മതത്തേയും ബാധിക്കില്ല
- Movies
സിനിമ തിരഞ്ഞെടുക്കുമ്പോൾ അഭിപ്രായം ചോദിക്കുന്നത് അദ്ദേഹത്തിനോട്! വെളിപ്പെടുത്തി ഹണിറോസ്
- Finance
ഫോണിൽ പുതിയ എം ആധാർ ആപ്പുണ്ടോ? ആധാറുമായി ബന്ധപ്പെട്ട ഈ 5 കാര്യങ്ങൾ വീട്ടിൽ ഇരുന്ന് ചെയ്യാം
- Sports
സച്ചിനു പോലുമില്ല... അപൂര്വ്വ റെക്കോര്ഡുമായി പാക് താരം, അരങ്ങേറ്റങ്ങള് സെഞ്ച്വറികളോടെ!!
- Technology
യുവാക്കളുടെ പുത്തൻ കണ്ടുപിടിത്തങ്ങൾ 'മേക്കര് ഫെസ്റ്റി'ല് അത്ഭുതം സൃഷ്ടിക്കുന്നു
- Travel
വീട്ടുകാർക്കൊപ്പം അടിച്ചു പൊളിക്കാം ഈ ക്രിസ്തുമസ്
ഡിപ്രഷന് സ്മാര്ട്ട് ഫോണ് ചികിത്സ
ഇതിന് പരിഹാരവും മൊബൈലിലൂടെ തന്നെ. ഡിപ്രഷന് കണ്ടുപിടിക്കാനും പരിഹാരം നിര്ദേശിക്കാനും കഴിയുന്ന ഒരു ഫോണ് പണിപ്പുരിയിലാണ്. നോര്ത്ത് വെസ്റ്റ് യൂണിവേഴ്സിറ്റി ഫെയിന്ബെര്ഗ് സ്കൂള് ഓഫ് മെഡിസിന് സെന്ററിലെ ഒരു വിഭാഗം ശാസ്ത്രജ്ഞരാണ് ഈ സ്മാര്ട്ട് ഫോണിനു പുറകില് പണിയെടുത്തുകൊണ്ടിരിക്കുന്നത്. ഡിപ്രഷനും വൈകാരിക പ്രശ്നങ്ങളും ഈ ഫോണിലൂടെ കണ്ടെത്താന് സാധിക്കുമെന്നാണ് അവരുടെ അവകാശവാദം.
സെന്സര് ഡാറ്റ വഴിയാണ് ഈ ഫോണ് ഡിപ്രഷന് ലക്ഷണങ്ങള് തിരിച്ചറിയുക. ഉപയോഗിക്കുന്നയാളുടെ ദൈംനംദിന ചിട്ടകളില് വ്യത്യാസമുണ്ടെങ്കില് ഇത് കണ്ടെത്താനും ഫോണിന് കഴിയും. ഒറ്റപ്പെട്ട അവസ്ഥയിലാണെങ്കില് ഇത് തിരിച്ചറിയാനും ഫോണിന് കഴിയുമത്രെ. ഇതനുസരിച്ച് കൂട്ടുകാരോട് സംസാരിക്കാനോ കാണുവാനോ അടക്കമുള്ള മെസേജുകള് ഫോണ് അയക്കുകയും ചെയ്യും.
നിര്മാണത്തിനിടയില് തന്നെ കുറച്ചു പേരില് ശാസ്ത്രജ്ഞര് ഈ ഫോണ് ഉപയോഗിച്ച് വിജയസാധ്യത ഉറപ്പുവരുത്തിക്കഴിഞ്ഞു.