For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വൃത്തിയുണ്ടെങ്കിലും പേന്‍ വരും

|

വൃത്തിയില്ലാത്തത് കാരണമാണ് തലയില്‍ പേന്‍ വരുന്നതെന്നാണ് സാധാരണ പറയാറ്. എന്നാല്‍ വൃത്തിയുള്ള മുടിയിലും പേന്‍ വളരുമത്രെ. ലയോള യൂണിവേഴ്‌സ്റ്റിയിലെ ഡോ ഹന്ന ചൗ ജോണ്‍സനാണ് ഇക്കാര്യം കണ്ടെത്തിയിരിക്കുന്നത്. വൃത്തിയില്ലാത്ത മുടിയേക്കാള്‍ വൃത്തിയുള്ള മുടിയാണ് പേന്‍ വളരുവാന്‍ തെരഞ്ഞെടുക്കുന്നത്.

കുട്ടികളിലാണ് പേന്‍ശല്യം കൂടുതല്‍ കാണാറുള്ളത്. ഇവ ഒരാളില്‍ നിന്ന് മറ്റൊരാളിലേക്കു പടരാനുള്ള സാധ്യത കൂടുതലാണെന്നും ഡോ ഹന്ന പറയുന്നു. ഇവ അസുഖങ്ങളൊന്നും തന്നെ ഉണ്ടാക്കുന്നില്ല. എന്നാല്‍ രക്തം കുടിച്ചാണ് ഇവ ജീവിക്കുന്നതും. ഇവയുടെ കടി കാരണം തലയോടില്‍ മുറിവുണ്ടാകാന്‍ സാധ്യതയുണ്ട്.

തലയില്‍ ഷാംപൂ തേച്ചാലോ ചൂടുവെള്ളം ഒഴിച്ചാലോ ഈ പ്രശ്‌നത്തിന് പരിഹാരമാകുന്നില്ല. ഉപയോഗിക്കുന്ന തലയിണക്കവറുകളും വിരികളും വരെ വൃത്തിയായി ചൂടുവെള്ളത്തിലിട്ട് കഴുകണം.

പേനിനെതിരെയുള്ള പല മരുന്നുകളും ലഭ്യമാണ്. ഇവ ആറുമാസം വരെയെങ്കിലും ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ ഉപയോഗിക്കണം. റോസ്‌മേരി ഓയില്‍, ടീ ട്രീ ഓയില്‍ എന്നിവ പേനിനെ പ്രതിരോധിക്കാന്‍ നല്ലതാണ്.

പേനുള്ളവര്‍ ഉപയോഗിക്കുന്ന ചീപ്പും ടവലും മറ്റുള്ളവര്‍ ഉപയോഗിക്കരുതെന്നും ഡോ ഹന്ന ചൗ ജോണ്‍ പറയുന്നു.

English summary

Hair, Haircare, Lice, Health News, Shampoo, മുടി, മുടിസംരക്ഷണം, പേന്‍, ഡോക്ടര്‍, റിപ്പോര്‍ട്ട്, ഷാംപൂ, ചൂടുവെള്ളം

lthough there is a stigma associated with having head lice, infestations with these small insects are common and nothing to be ashamed of, according to Dr. Hannah Chow-Johnson, a pediatrician at Loyola University Health System.
Story first published: Monday, February 6, 2012, 11:30 [IST]
X
Desktop Bottom Promotion