For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സൗഹൃദസംഭാഷണത്തില്‍ നിന്ന് പണത്തെ ഒഴിവാക്കണം

|

ലണ്ടന്‍: ലോകത്തെ ഭൂരിഭാഗം പേരും പണമുണ്ടാക്കാനുള്ള നെട്ടോട്ടത്തിലാണ്. പക്ഷേ, നിങ്ങള്‍ സൗഹൃദകൂട്ടായ്മയില്‍ ഒരിക്കലും പണത്തെ കുറിച്ച് മിണ്ടിപ്പോവരുത്-ഡെയ്‌ലി മെയില്‍ പുറത്തുവിട്ട ഒരു പഠനറിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.

ലോകത്ത് ആളുകള്‍ ഏറ്റവും കൂടുതല്‍ സംസാരിക്കുന്നത് പണത്തെകുറിച്ചാണ്. പക്ഷേ, ഭൂരിഭാഗം പേര്‍ക്കും പണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സന്തോഷമുള്ള കാര്യമല്ല.

മൂന്നില്‍ രണ്ടു പേരും സ്വന്തം ശമ്പളവും മറ്റു സാമ്പത്തിക കാര്യങ്ങള്‍ മറ്റുള്ളവരുമായി പങ്കുവയ്ക്കാന്‍ ആഗ്രഹിക്കാത്തവരാണ്. നിങ്ങളുടെ ആവര്‍ത്തിച്ചുള്ള ചോദ്യങ്ങള്‍ അവരെ അലോസരപ്പെടുത്തിയേക്കാം.

പക്ഷേ, പുരുഷന്മാരും സ്ത്രീകളും ഇക്കാര്യത്തില്‍ ചെറിയൊരു വ്യത്യാസമുണ്ട്. സാമ്പത്തിക പ്രശ്‌നങ്ങള്‍ അടുത്ത കൂട്ടുകാരുമായി പങ്കുവയ്ക്കാന്‍ ആണുങ്ങള്‍ക്ക് വലിയ മടിയൊന്നുമില്ല. എന്നാല്‍ ഭര്‍ത്താവിന്റെ ശമ്പളം, സാമ്പത്തിക ബുദ്ധിമുട്ട് എന്നിവ മറ്റുള്ളവര്‍ അറിയരുതെന്നാണ് ഭൂരിഭാഗം സ്ത്രീകളുടെയും നിലപാട്.

English summary

Avoid, Money, Talks, സംഭാഷണം, പണം

In friendly discussions try to avoid money topics.Catherine Stewart, savings expert at Scottish Widows, said: "We are a nation who simply do not want to discuss our money worries, and much of our personal lives are off limits, even to our nearest and dearest."
Story first published: Wednesday, July 27, 2011, 10:26 [IST]
X
Desktop Bottom Promotion