For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കഷണ്ടി മാറ്റാന്‍ കുത്തിവെയ്പ്

By Lakshmi
|

Baldness
എത്രയോ പുരുഷന്മാരുടെ സ്വകാര്യദുഖമാണ് മുടിയില്ലാത്ത തല, ചെറുപ്രായത്തിലേ മുടികൊഴിഞ്ഞുപോയവരും പ്രായമാകുന്നതോടെ കഷണ്ടി പ്രത്യക്ഷപ്പെട്ടവരുമെല്ലാം ഈ സങ്കടം ഉള്ളില്‍ക്കൊണ്ടുനടക്കുന്നവരാണ്. പുറമേ കഷണ്ടിയ്ക്കുമുണ്ടൊരു ലുക്ക് എന്നൊക്കെ പറയുമെങ്കിലും മുടിയുണ്ടായിരുന്നെങ്കില്‍ എന്ന് ആശിക്കാത്തവരും അതിന് വേണ്ടി ചികിത്സകള്‍ ചെയ്യാത്തവരും കുറവായിരിക്കും.

എന്നാല്‍ കഷണ്ടിയ്ക്ക് മരുന്നില്ലെന്നാണ് ചൊല്ല്. പക്ഷേ എന്തും യാഥാര്‍ത്ഥ്യമാക്കാമെന്ന് തെളിയിക്കപ്പെട്ട ഇക്കാലത്ത് കഷണ്ടിയുടെ മരുന്ന് ഒരു സംഭവിക്കാത്തകാര്യമല്ലെന്നാണ് പുതിയ ചില റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

കഷണ്ടിയ്ക്ക്് ശാശ്വത പരിഹാരം കണ്ടെത്തിയെന്ന് അവകാശപ്പെട്ടുകൊണ്ട് ഒരു സംഘം ശാസ്ത്രജ്ഞര്‍ രംഗത്തെത്തിയിരിക്കുകയാണ്. ഇന്ത്യന്‍ വംശജനായ സ്‌പെഷ്യലിസ്റ്റ് ഉള്‍പ്പെടുന്ന യുഎസ് ശാസ്ത്രജ്ഞ സംഘമാണ് കഷണ്ടിയ്‌ക്കെതിരെ ഒരു ചികിസ്താരീതി കണ്ടുപിടിച്ചിരിക്കുന്നത്.

ഈ രീതിയില്‍ രാജ്യത്തെ ഇരുന്നൂറിലധികം രോഗികളുടെ കഷണ്ടി അകറ്റിയെന്നാണ് ഹെയര്‍ ട്രാന്‍സ്പ്‌ളാന്റ് സര്‍ജന്‍ ഡോക്ടര്‍ ഗാരി ഹിറ്റ്‌സിഗ് അവകാശപ്പെടുന്നത്.

ചികിത്സയ്ക്ക് വിധേനയാകുന്ന ആളിന്റെ രക്തത്തില്‍ നിന്നെടുക്കുന്ന പ്‌ളേറ്റ്‌ലെറ്റ് സമ്പന്നമായ പ്‌ളാസ്മയും പന്നികളുടെ ബ്‌ളാഡറില്‍ നിന്ന് സംഭരിക്കുന്ന ഏസല്‍ എന്ന പൊടിയും ചേര്‍ന്ന മിശ്രതമാണ് ചികിത്സയ്ക്കായി ഉപയോഗിക്കുന്നത്.

ഇതൊരു കുത്തിവയ്പാണ്. 30 മിനിട്ട് മാത്രം നീണ്ടു നില്‍ക്കുന്ന ഈ ചികിത്സയ്ക്ക് പരീക്ഷണാര്‍ത്ഥം ബ്രിട്ടനിലെ 20 പേര്‍ ഈയാഴ്ച വിധേയരാകും. ഇന്ത്യന്‍ വംശജനായ ഡോക്ടര്‍ രഘു റെഡ്ഡിയും അമേരിക്കയില്‍ ഈ ചികിത്സ വികസിപ്പിച്ചെടുത്ത ഗാരി ഹിറ്റ്‌സിംഗും ചേര്‍ന്നാണ് പരീക്ഷണ ചികിത്സ നടത്തുക.

ആദ്യമായി മരുന്ന് ഉള്ളില്‍ കടന്ന് തലമുടി വളരുന്ന കോശങ്ങളുടെ ചുറ്റും ഒരു സുരക്ഷാകവചം തീര്‍ക്കും. അവശേഷിക്കുന്ന മുടി കൊഴിയുന്നത് ഇത് തടയും. ആരോഗ്യമുള്ള സ്‌റ്റെം കോശങ്ങള്‍ അവശേഷിക്കുന്നുണ്ടെങ്കില്‍ അവയെ ഇരട്ടിപ്പിക്കുകയും, തന്മൂലം മുടി വളരുകയും ചെയ്യും. ഇതിലൂടെയെങ്കിലും ലോകത്തെ കഷണ്ടിക്കാര്‍ക്ക് ഒരു പരിഹാരം ലഭിക്കുമെന്ന് പ്രത്യാശിക്കാം.

English summary

Baldness, Doctor, US, Patients, Men, കഷണ്ടി, ചികിത്സ, കുത്തിവെയ്പ്, അമേരിക്ക, പുരുഷന്‍, ശാസ്ത്രജ്ഞര്‍

US Doctors, including an Indian-origin specialist, are to trial what they claim is a potential instant cure for baldness. According to the doctors, male pattern baldness could be halted in its tracks or even reversed by the new 30-minute treatment which involves patients being injected with a mixture of platelet-rich plasma taken from their own blood, and Acell, a powder extracted from pig bladders
Story first published: Wednesday, May 11, 2011, 15:12 [IST]
X
Desktop Bottom Promotion