For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അസൂയയ്‌ക്കൊപ്പം ഇനി കഷണ്ടിയില്ല!!

By Lakshmi
|

Bald head Man
അസൂയയ്ക്കും കഷണ്ടിക്കും മരുന്നില്ലെന്നാണ് ചൊല്ല്, എന്നാല്‍ ഇനി അസൂയയ്‌ക്കൊപ്പം കഷണ്ടിയെ മരുന്നില്ലാ വിഭാഗത്തില്‍പ്പെടുത്തുന്നത് നിര്‍ത്തേണ്ടിവരും.

സത്യംതന്നെയാണ് കഷണ്ടിയ്ക്ക് മരുന്നു കണ്ടുപിടിച്ചിരിക്കുന്നു. അഞ്ചുവര്‍ഷം കഴിഞ്ഞാല്‍ കഷണ്ടിയ്ക്കുള്ള മരുന്ന് വിപണി കയ്യടക്കും. കഷണ്ടികാരണം വിഷമം അനുഭവിക്കുന്നവര്‍ക്ക് ഇക്കാര്യത്തില്‍ ഉറപ്പ് നല്‍കിയിരിക്കുന്നത് ജര്‍മ്മനിയിലെ ശാസ്ത്രജ്ഞരാണ്.

കഷണ്ടിക്കു ചികിത്സ തേടിയുള്ള ഗവേഷണം ലക്ഷ്യംകണ്ടുവെന്നാണ് ശാസ്ത്രജ്ഞരുടെ അവകാശവാദം. മൂലകോശങ്ങളില്‍ നിന്നു വികസിപ്പിച്ചെടുത്ത രോമ ഫോസിലുകള്‍ ഉപയോഗിച്ചാണ് ഗവേഷണം നടത്തിയത്.

ഇത് മൃഗങ്ങളില്‍ പരീക്ഷിച്ചതായും ഒരു വര്‍ഷത്തിനുള്ളില്‍ മനുഷ്യന്റെ മൂലകോശങ്ങളില്‍ നിന്നു രോമ ഫോസിലുകള്‍ വികസിപ്പിച്ചെടുക്കാന്‍ കഴിയുമെന്നും ഗവേഷണത്തിനു നേതൃത്വം നല്‍കിയ പ്രഫസര്‍ ലൗസ്റ്റര്‍ അറിയിച്ചതായി ഡെയ്‌ലി എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

ഇത്തരത്തില്‍ വളര്‍ത്തിയെടുക്കുന്ന രോമകൂപങ്ങള്‍ക്ക് തലയില്‍ മാത്രമല്ല, മനുഷ്യശരീരത്തിലെ ഏതു അവയവത്തിലും വളരാന്‍ കഴിയുമെന്നും ലൗസ്റ്റര്‍ പറഞ്ഞു. 80% ആളുകള്‍ക്കും ഈ ചികില്‍സ ഫലപ്രദമാകുമെന്നു ലൗസ്റ്റര്‍ അവകാശപ്പെടുന്നു.

എന്തായാലും കഷണ്ടിയുടെ കാര്യം ഏതാണ്ട് തീരുമാനമായി. ഇനി അസൂയയുടെ കാര്യത്തില്‍ ഇതെന്ന് നടക്കുമോ എന്തോ.

Story first published: Friday, December 17, 2010, 15:26 [IST]
X
Desktop Bottom Promotion