For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

റോട്ടാറിസ്‌ക് വാക്‌സിനില്‍ പന്നി വൈറസ്

By Lakshmi
|

Rotarix Vaccine
വയറിളക്കത്തിനെതിരെ ഉപയോഗിക്കുന്നത് റോട്ടാറിക്‌സ് വാക്‌സിനില്‍ പന്നിവൈറസ് കണ്ടെത്തിയതായി റിപ്പോര്‍ട്ട്.

അമേരിക്കയിലെ റെഗുലേറ്ററി സമിതിയായ ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷനാണ് ഈ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. പന്നി വൈറസ് മൂലം വാക്‌സിന്‍ മലിനീകരിക്കപ്പെടാനിടയുണ്ടെന്നാണ് യുഎസ് അക്കാദമിക് സംഘം നടത്തിയ ഗവേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്.

എന്നാല്‍ വാക്‌സിന്‍ ആരോഗ്യസുരക്ഷയ്ക്ക് ഭീഷണിയാവുന്നതിന് തെളിവൊന്നു ലഭിച്ചിട്ടില്ലത്രേ. അതുസംബന്ധിച്ച് കൂടുതല്‍ പഠനങ്ങള്‍ നടത്തേണ്ടതുണ്ടെന്നാണ് അഡ്മിനിസ്‌ട്രേഷന്‍ പറയുന്നത്.

പിവിസി വണ്‍ എന്ന പന്നി വൈറസാണ് വാക്‌സിനില്‍ കണ്ടെത്തിയിരിക്കുന്നത്. ഇതിന് വ്യക്തമായ തെളിവുമുണ്ടെന്ന് ഗവേഷണ സംഘം പറയുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ റോട്ടാറിക്‌സ് വാക്‌സിന്റെ ഉപയോഗം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുന്നതാണ് നല്ലതെന്നാണ് യുഎസ് അധികൃതര്‍ പറയുന്നത്.

ഇന്ത്യയിലാണെങ്കില്‍ ഈ വാക്‌സിന്‍ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. വയറിളക്കത്തിന് കാരണമാകുന്ന റോട്ടാവൈറസ് മൂലം ഇന്ത്യയില്‍ ഒരു ലക്ഷം കുട്ടികളും ലോകമെമ്പാടുമായി അഞ്ചുലക്ഷത്തോളം കുട്ടികളുമാണ് പ്രതിവര്‍ഷം മരിയ്ക്കുന്നത്.

യുഎഇ, സ്വറ്റ്‌സര്‍ലാന്റ് എന്നിവിടങ്ങളില്‍ റോട്ടാറിക്‌സ് വാക്‌സിന്‍ നിരോധിച്ചിട്ടുണ്ട്. അമേരിക്കയില്‍ ഈ വാക്‌സിന്‍ നിരോധിച്ചിരുന്നുവെങ്കിലും പിന്നീട് നിരോധനം നീക്കിയിരുന്നു.

Story first published: Thursday, March 25, 2010, 13:32 [IST]
X
Desktop Bottom Promotion