For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

എയ്‌ഡ്‌സ്‌ വാക്‌സിന്‍ വികസിപ്പിച്ചു

By Staff
|

Vaccine protects against HIV virus
ബാങ്കോക്ക്‌: എയ്‌ഡ്‌സ്‌ രോഗത്തിന്‌ കാരണമായ എച്ച്‌ഐവി വൈറസിനെ ഫലപ്രദമായി പ്രതിരോധിയ്‌ക്കാന്‍ ശേഷിയുള്ള വാക്‌സിന്‍ വികസിപ്പിച്ചെടുത്തതായി ഗവേഷകര്‍. ഈ ഔഷധമുപയോഗിച്ച്‌ മനുഷ്യരില്‍ എച്ച്‌ഐവി പകരാനുള്ള സാധ്യത 31 ശതമാനം വരെ കുറയ്‌ക്കാന്‍ കഴിയുമെന്നാണ്‌ പരീക്ഷണഫലം പ്രഖ്യാപിച്ചു കൊണ്ട്‌ ഗവേഷകര്‍ അവകാശപ്പെടുന്നത്‌.

തായ്‌ലാന്‍ഡില്‍ പതിനെട്ടിനും മുപ്പതിനും മധ്യേ പ്രായമുള്ള 16,402 പേരില്‍ വാക്‌സിന്‍ പരീക്ഷിച്ചു. ഇതിന്റെ ഫലം ശുഭപ്രതീക്ഷ നല്‍കുന്നതാണെന്ന്‌ അണുബാധ മൂലമുള്ള രോഗങ്ങള്‍ക്കുള്ള അമേരിക്കന്‍ ദേശീയ ഇന്‍സിസ്‌റ്റിറ്റിയൂട്ടിന്റെ തലവന്‍ ആന്റണി ഫൗസി പറഞ്ഞു. കാല്‍ നൂറ്റാണ്ടായി മനുഷ്യരാശിയുടെ നില്‍നില്‍പ്പിന്‌ ഭീഷണിയായി തുടരുന്ന എച്ച്‌ഐവിയ്‌ക്കെതിരായ പോരാട്ടത്തില്‍ നിര്‍ണായകമാണ്‌ ഈ കണ്ടുപിടുത്തം.

അമേരിക്കന്‍ കരസേനയും തായ്‌ലാന്‍ഡ്‌ പൊതുജനാരോഗ്യവകുപ്പും ചേര്‍ന്നാണ്‌ പരീക്ഷണം നടത്തിയത്‌. എച്ച്‌ഐവി ബാധ തടയുന്നതില്‍ പരാജയപ്പെട്ട രണ്ട്‌ പഴയ മരുന്നുകളായ അല്‍വാക്‌, എയ്‌ഡ്‌സ്‌ വാക്‌സ്‌ എന്നീ വാക്‌സിനുകള്‍ സംയോജിപ്പിച്ചാണ്‌ പുതിയ മരുന്ന്‌ വികസിപ്പിച്ചത്‌. ഒറ്റയ്‌ക്ക്‌ നില്‍ക്കുമ്പോള്‍ ഫലവത്താകാതിരുന്ന ഈ മരുന്നുകള്‍ സംയോജിച്ചപ്പോള്‍ ഫലമുണ്ടായത്‌ എങ്ങനെയെന്ന്‌ ഗവേഷകര്‍ പഠിച്ചു കൊണ്ടിരിയ്‌ക്കുകയാണ്‌.

Story first published: Friday, September 25, 2009, 10:37 [IST]
X
Desktop Bottom Promotion