For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പന്നിപ്പനി: ഉപയോഗിക്കേണ്ടത്‌ എന്‍95 മാസ്‌കുകള്‍

By Staff
|

N95 Mask
പന്നിപ്പനി ബാധ പടരാതിരിക്കാന്‍ പ്രത്യേകമായി തയ്യാറാക്കിയ എന്‍95 മാസ്‌കുകള്‍ ധരിക്കണമെന്ന്‌ ആരോഗ്യവിദഗ്‌ധര്‍. സാധരണ സര്‍ജ്ജിക്കല്‍ മസ്‌കുകള്‍ ധരിക്കുന്നതുകൊണ്ട്‌ രോഗബാധ തടയാന്‍ കഴിയില്ലെന്നാണ്‌ ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നത്‌.

അമേരിക്കയിലെ സെന്റര്‍ ഫോര്‍ ഡിസീസസ്‌ കണ്‍ട്രോള്‍ പന്നിപ്പനി പടരാതിരിക്കാന്‍ എന്‍ 95 മാസ്‌കുകള്‍ ഉപയോഗിക്കണമെന്നാണ്‌ നിര്‍ദ്ദേശിക്കുന്നത്‌. ഒരു മൈക്രോണുള്ള വൈറസിനെപോലും ഉള്ളിലേയ്‌ക്ക്‌ കടത്തിവിടുകയില്ലെന്നതാണ്‌ ഈ മാസ്‌കുകളുടെ പ്രത്യേകത.

മൂന്നു പാളികളുള്ള എന്‍95 മാസ്‌കുകള്‍ അമേരിക്കന്‍ കമ്പനികളായ കിംബര്‍ളി ക്ലാര്‍ക്ക്‌, ത്രീം എം എന്നിവരാണ്‌ ഇന്ത്യയിലെത്തിക്കുന്നത്‌.

സാധാരണ മാസ്‌കുകള്‍ക്ക്‌ ഏഴ്‌ മുതല്‍ പത്തുരൂപവരെയാണ്‌ വില. എന്നാല്‍ എന്‍95 മാസ്‌കുള്‍ക്ക്‌ 70 മുതല്‍ 115രൂപവരെ വിലയുണ്ട്‌. പലയിടത്തും ഇത്‌ ഇതിലും കൂടിയ നിരക്കിലാണ്‌ വില്‍ക്കുന്നത്‌.

രോഗികള്‍ ഉപയോഗിച്ച മുഖാവരണങ്ങള്‍ അലക്ഷ്യമായി വിലച്ചെറിയുന്നതും രോഗം പരത്താന്‍ ഇടയാക്കും. ഇവ വേണ്ടരീതിയില്‍ നശിപ്പിച്ചില്ലെങ്കില്‍ അവയില്‍ നിന്നും അണുക്കള്‍ വായുവില്‍ കലരാനിടയാകും.

പലരും ഉപയോഗിച്ച മാസ്‌കള്‍ റോഡിലും മറ്റും ഉപേക്ഷിക്കുകയാണ്‌. മാസ്‌കുകളില്‍ പറ്റിപ്പിടിച്ചിരിക്കുന്ന എച്ച്‌1എന്‍1 വൈറസിന്‌ എട്ടുമണിക്കൂര്‍ ജീവനോടെ ഇരിക്കാനുള്ള ശേഷിയുണ്ട്‌.

ആരെങ്കിലും ഈ മാസ്‌കുകളില്‍ സ്‌പര്‍ശിച്ചാല്‍ വൈറസ്‌ അവരിലേയ്‌ക്ക്‌ പടരും. ഉപയോഗിച്ച മാസ്‌കുകള്‍ കത്തിച്ചുകളയുകയാണ്‌ ഏറ്റവും നല്ല മാര്‍ഗമെന്ന്‌ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ മുന്‍ പ്രസിഡന്റ്‌ ഡോക്ടര്‍ അവിനാശ്‌ പറയുന്നു.

Story first published: Wednesday, August 12, 2009, 10:49 [IST]
X
Desktop Bottom Promotion