For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രക്തസമ്മര്‍ദ്ദം കുറയ്‌ക്കാന്‍ വെളുത്തുള്ളി

By Staff
|

വെളുത്തുള്ളിയുടെ രുചിയും മണവും ഇഷ്ടമുള്ളവര്‍ ഏറെയാണ്‌. എന്നാല്‍ ഈ രുചിയ്‌ക്കും മണത്തിനുമപ്പുറം ഇതിന്‌ മറ്റു ചില ഗുണങ്ങളും ഉണ്ടത്രേ.

ദിവസവും വെളുത്തുള്ളി കഴിച്ചാല്‍ രക്തസമ്മര്‍ദ്ദത്തിന്റെ അളവ്‌ കുറയ്‌ക്കാമെന്നാണ്‌ അടുത്തിടെ നടന്ന ഒരു പഠനത്തില്‍ കണ്ടെത്തിയത്‌. വെളുത്തുള്ളി ശരീരത്തിലെ ഹൈഡ്രജന്‍ സള്‍ഫൈഡിന്റ അളവ്‌ വര്‍ധിപ്പിക്കുമെന്നും ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്‌.

ഹൈഡ്രജന്‍ സള്‍ഫൈഡിന്റെ അളവ്‌ വളരെ കൂടുന്നത്‌ അപായകമാണെങ്കിലും ഇതു നല്ലൊരു ആന്റി ഓക്‌സിഡന്റായി പ്രവര്‍ത്തിക്കുകയും രക്തകോശങ്ങള്‍ക്ക്‌ അയവുവരുത്തുകയും ചെയ്യുന്നുണ്ടത്രേ. ബ്രിട്ടീഷ്‌ ഗവേഷകരാണ്‌ ഇക്കാര്യത്തില്‍ പഠനം നടത്തിയത്‌.

വിവിധതരത്തിലുള്ള കാന്‍സറുകള്‍ക്ക്‌ പ്രതിവിധിയായും ഹൃദയത്തിന്‌ ശക്തിപകരാനും ഹൈഡ്രജന്‍ സള്‍ഫൈഡിന്‌ കഴിയും. ഭക്ഷണം പാകം ചെയ്യുമ്പോള്‍ വെളുത്തുള്ളിയുടെ ഗുണം നഷ്ടപ്പെടാതിരിക്കാന്‍ പൊളിച്ച്‌ അരിഞ്ഞ ഉടനേ പാകം ചെയ്യാതെ പത്തോ പതിനഞ്ചോ മിനിറ്റ്‌ വച്ചശേഷം പാകം ചെയ്യണമെന്നും ഗവേഷകര്‍ പറയുന്നു. ഇങ്ങനെ പാകം ചെയ്‌താല്‍ ഇതിന്റെ ഗുണം ഇരട്ടിയാകുമെന്നാണ്‌ പറയുന്നത്‌.

പ്രതിവര്‍ഷം ലോകത്താകമാനമുണ്ടാകുന്ന പക്ഷാഘാതങ്ങളില്‍ 40ശതമാനത്തിനും ഹൃദയാഘാതത്തിനും കാരണമാകുന്നത്‌ രക്താതിസമ്മര്‍ദ്ദമാണ്‌. എന്നാല്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുള്ള രോഗികള്‍ അഞ്ചുമാസം തുടര്‍ച്ചയായി നിത്യേന വെളുത്തുള്ളിയടങ്ങിയ ഭക്ഷണം കഴിയ്‌ക്കുകയാണെങ്കില്‍ ഇവരുടെ രക്തസമ്മര്‍ദ്ദം ക്രമേണ താഴുമെന്നാണ്‌ ഗവേഷകര്‍ പറയുന്നത്‌.

Story first published: Wednesday, December 9, 2009, 11:56 [IST]
X
Desktop Bottom Promotion