For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നട്‌സ് കഴിക്കൂ, ഗുണങ്ങളറിയൂ

By Sruthi K M
|

നിങ്ങള്‍ക്കറിയാമോ വിവിധതരം നട്‌സുകളില്‍ അടങ്ങിയിരിക്കുന്ന ആരോഗ്യഗുണങ്ങള്‍. നിരവധി ഗുണങ്ങള്‍ നട്‌സ് കഴിക്കുന്നതിലൂടെ നിങ്ങള്‍ക്ക് കിട്ടുമെന്നാണ് പറയുന്നത്. ഈ ഫീച്ചര്‍ വായിച്ചാല്‍ നിങ്ങള്‍ക്ക് ആ രഹസ്യങ്ങള്‍ മനസിലാകും. ഒട്ടേറെ പോഷകമൂല്യങ്ങള്‍ അടങ്ങിയിരിക്കുന്നതാണ് നട്‌സ് വര്‍ഗങ്ങള്‍. പ്രോട്ടീന്‍, ഫൈബര്‍, ആന്റിയോക്‌സിഡന്റ്‌സ്, ഇരുമ്പ് എന്നിവ അടങ്ങിയിരിക്കുന്ന ഇവ ശരീരത്തില്‍ എത്തിയാല്‍ എന്തൊക്കെ ഗുണങ്ങളാകും തരിക.

നട്‌സുകള്‍ പാകം ചെയ്ത് ദിനംപ്രതി കഴിക്കാം. ഇത് കാന്‍സര്‍, ഹൃദയരോഗം, പ്രമേഹം തുടങ്ങിയ രോഗങ്ങളെ നീക്കം ചെയ്യും. ആരോഗ്യകരമായ ഹൃദയത്തെ കാത്തുസൂക്ഷിക്കാനും ന്ടസുകള്‍ക്ക് കഴിവുണ്ട്. ബദാം, കശുവണ്ടി പരിപ്പ്, വാല്‍നട്, കടല തുടങ്ങിയവയാണ് നട്‌സ് വര്‍ഗത്തില്‍ ഉള്‍പ്പെടുന്നത്. ന്ടസ് കഴിക്കുന്നതിലൂടെ നിങ്ങള്‍ക്ക് ലഭിക്കുന്ന 20 ആരോഗ്യഗുണങ്ങള്‍ എന്തൊക്കെയാണെന്ന് അറിയാം..

തടി കുറയ്ക്കാം

തടി കുറയ്ക്കാം

നിരവധി പഠനങ്ങള്‍ തെളിയിച്ചതാണ് നട്‌സുകള്‍ കഴിക്കുന്നതുവഴി തടി കുറയ്ക്കാമെന്ന്. നട്‌സില്‍ പ്രധാനിയായ വാല്‍നട്‌സ് നിങ്ങളുടെ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. ദിവസവും നട്‌സ് കഴിച്ച് നിങ്ങളുടെ തൂക്കം പരിശോധിച്ചു നോക്കൂ.

ബുദ്ധി ശക്തി

ബുദ്ധി ശക്തി

മസ്തിഷ്‌ക ആരോഗ്യത്തിന് നട്‌സുകള്‍ സഹായിക്കും. നാഡീവ്യൂഹത്തെ സംരക്ഷിക്കാനുള്ള സംയുക്തങ്ങളും, വൈറ്റമിന്‍ ഇ, ഫൊലേറ്റ്, മെലട്ടോണിന്‍,ഒമാഗ ത്രീ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് കുട്ടികളുടെ ബുദ്ധിശക്തി കൂട്ടാന്‍ സഹായിക്കും.

ആന്റിയോക്‌സിഡന്റ്‌സ്

ആന്റിയോക്‌സിഡന്റ്‌സ്

ആന്റിയോക്‌സിഡന്റ്‌സ് അടങ്ങിയതാണ് നട്‌സുകള്‍. ഇവ നിങ്ങളുടെ ശരീരത്തിന് മികച്ച സംരക്ഷണം നല്‍കുന്നവയാണ്. ഹൃദയ സംബന്ധമായ രോഗത്തെയും കാന്‍സറിനെയും തടഞ്ഞു നിര്‍ത്താന്‍ കഴിവുണ്ട്.

വൈറ്റമിന്‍ ഇ

വൈറ്റമിന്‍ ഇ

വൈറ്റമിന്‍ ഇ ധാരാളം അടങ്ങിയിട്ടുള്ള ഇവ കാന്‍സര്‍ രോഗത്തിനും, ഹൃദയ സംബന്ധമായ അസുഖങ്ങള്‍ക്കും കണ്ണിനുണ്ടാകുന്ന പ്രശ്‌നത്തെയും നീക്കം ചെയ്യും.

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍

നട്‌സ് കഴിക്കുന്നതിലൂടെ ശരീരത്തിലെ കൊളസ്‌ട്രോളിന്റെ അളവിനെ സ്ഥിരപ്പെടുത്താം. കൊളസ്‌ട്രോള്‍ അളവ് താഴ്ന്നുപോകാതെയും കൂടി പോകാതെയും ചെയ്യാതെ നിലനിര്‍ത്തും.

കാത്സ്യം

കാത്സ്യം

മെക്കാഡാമിയ നട്‌സ് വിഭവങ്ങള്‍ കഴിക്കുന്നത് നല്ലതാണ്. ഫൈബര്‍ കൂടാതെ കാത്സ്യം, മെഗ്നീഷ്യം, പൊട്ടാസിയം ,എന്നിവയും നട്‌സുകളില്‍ അടങ്ങിയിട്ടുണ്ട്.

പ്രമേഹത്തെ തടയുന്നു

പ്രമേഹത്തെ തടയുന്നു

പ്രമേഹരോഗികള്‍ക്ക് ഏറ്റവും നല്ലതാണ് നട്‌സുകള്‍. ഒരു കപ്പ് വാല്‍നട്‌സ് ദിവസവും കഴിക്കുന്ന പ്രമേഹത്തെ തടഞ്ഞുനിര്‍ത്താനും കുറയ്ക്കാനും സഹായിക്കുന്നു.

പുരുഷന്‍മാര്‍ക്ക് ഗുണം

പുരുഷന്‍മാര്‍ക്ക് ഗുണം

പുരുഷന്‍മാരിലെ ബീജങ്ങള്‍ക്ക് ഏറ്റവും ഗുണകരമാണിത്. 21 മുതല്‍ 35 വയസ്സുള്ളവര്‍ 75 ഗ്രാം വാല്‍നട്‌സ് ദിവസവും കഴിക്കുന്നത് നല്ലതാണ്.

ചര്‍മത്തിന് തിളക്കം

ചര്‍മത്തിന് തിളക്കം

നിങ്ങളുടെ ചര്‍മത്തിന് നല്ല തിളക്കം തരാന്‍ നട്‌സുകള്‍ക്ക് കഴിയും. വൈറ്റമിന്‍ ബിയും ആന്റിയോക്‌സിഡന്റ്‌സും അടങ്ങിയ ഇവ ചര്‍മകാന്തിക്കും ഉത്തമമാണ്.

മുടിയുടെ വളര്‍ച്ച

മുടിയുടെ വളര്‍ച്ച

നന്നായി മുടിവളരാന്‍ നട്‌സ് നല്ലൊരു ഉപാധിയാണ്. ഇതിലടങ്ങിയ വൈറ്റമിന്‍ ബി-7 മുടിയുടെ വളര്‍ച്ചയ്ക്ക് സഹായിക്കും. മുടി കൊഴിച്ചലിനും നല്ലതാണ്.

ക്യാന്‍സര്‍

ക്യാന്‍സര്‍

ക്യാന്‍സറിനെ പ്രതിരോധിക്കാനും കഴിവുള്ളതാണ് നട്‌സുകള്‍

എല്ലിന്റെ ആരോഗ്യം

എല്ലിന്റെ ആരോഗ്യം

കശുവണ്ടി പരിപ്പും നിലക്കടലയും എല്ലിന്റെ ആരോഗ്യത്തിന് നല്ലതാണ്. എല്ലുകള്‍ക്ക് നല്ല ശക്തി നല്‍കാന്‍ സഹായിക്കും.

തലച്ചോറിന്റെ വികസനം

തലച്ചോറിന്റെ വികസനം

ഗര്‍ഭിണികള്‍ നട്‌സുകള്‍ കഴിക്കുന്നത് നല്ലതാണ്. ഇത് ജനിക്കാന്‍ പോകുന്ന കുഞ്ഞിന്റെ തലോച്ചോറിന്റെ വളര്‍ച്ചയെ സഹായിക്കും. കുഞ്ഞിന്റെ കാഴ്ച ശക്തിക്കും സഹായകമാകും.

മാനസിക തകരാറുകള്‍

മാനസിക തകരാറുകള്‍

മറവിരോഗത്തിനും മാനസിക തകരാറുകള്‍ക്കും നല്ലതാണ് നട്‌സുകള്‍. വാല്‍നട്‌സുകള്‍ കഴിക്കുന്നതിലുടെ ഇത്തരം മറവിരോഗത്തില്‍ നിന്നും മുക്തിനേടാം.

പ്രതിരോധശേഷി

പ്രതിരോധശേഷി

മറ്റൊരു മികച്ച ഗുണമാണ് പ്രതിരോധശേഷി. ഗര്‍ഭിണികള്‍ക്ക ഇത് കഴിക്കുന്നതിലൂടെ നല്ല പ്രതിരോധശേഷി സ്വന്തമാക്കാം.

പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍

പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍

നട്‌സുകള്‍ കഴിക്കുന്നതുവഴി പ്രോസ്‌റ്റേറ്റ് ക്യാന്‍സറിനെ ചെറുത്തുനിര്‍ത്താം. 30 മുതല്‍ 40 ശതമാനം വരെ ക്യാന്‍സര്‍ വളര്‍ച്ച കുറയ്ക്കും.

നെഞ്ചിലെ ക്യാന്‍സര്‍

നെഞ്ചിലെ ക്യാന്‍സര്‍

സ്ത്രീകളില്‍ അധികവും ഉണ്ടാകുന്ന ബ്രെസ്റ്റ് ക്യാന്‍സറിനെ തടയാന്‍ നട്‌സ് കഴിക്കാം.

മാനസിക പിരിമുറുക്കത്തോട് പോരാടാം

മാനസിക പിരിമുറുക്കത്തോട് പോരാടാം

നട്‌സിലെ പ്രധാനിയായ ബദാമും വാല്‍നട്‌സും നിങ്ങളുടെ ബ്ലഡ് പ്രെഷര്‍ കുറയ്ക്കാന്‍ സഹായിക്കും. മാനസിക പിരിമുറക്കത്തെ ഒരു പരിധിവരെ തുടച്ചുമാറ്റാം.

രക്തക്കുറവ്

രക്തക്കുറവ്

ചില നട്‌സുകളില്‍ അടങ്ങിയിരിക്കുന്ന അയേണും പ്രോട്ടീനും രക്തക്കുറവ് പരിഹരിക്കും. ഇതിലെ അയേണ്‍ എല്ലാ കോശങ്ങള്‍ക്കും ഓക്‌സിജന്‍ നല്‍കുന്നു. ശരീരത്തില്‍ രക്തം കൂട്ടാന്‍ സഹായിക്കുന്നു.

ആരോഗ്യകരമായ ജീവിതം

ആരോഗ്യകരമായ ജീവിതം

ഇത്രയും ആരോഗ്യഗുണങ്ങളുള്ള നട്‌സുകള്‍ ജീവിതത്തിന്റെ ഭാഗമാക്കുക. നിങ്ങളുടെ ജീവിതം ആരോഗ്യകരമാക്കിയെടുക്കാം.

English summary

twenty health benefit of eating nuts

In fact eating nuts have benefits ranging from healthy metabolism to healthy heart. Here are some of the benefits of eating nuts daily
Story first published: Friday, February 20, 2015, 13:29 [IST]
X
Desktop Bottom Promotion