For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഹണിമൂണില്‍ വഴക്കും വക്കാണവും വേണ്ട

By Lakshmi
|

Honeymoon
മധുവിധുക്കാലം ജീവിതത്തിലെ ഏറ്റവും മനോഹരമായ കാലമാണെന്നാണ് പറയാറുള്ളത്. പങ്കാളികള്‍ക്ക് പരസ്പരം അറിയാനും അടുക്കാനും എല്ലാമായി ലഭിയ്ക്കുന്ന സുന്ദരകാലമെന്നാണ് എല്ലാവരും മധുവിധുവിനെ വിശേഷിപ്പിക്കുന്നത്.

മധുവിധുക്കാലത്താണ് ദാമ്പത്യത്തിന്റെ ആധാരശില പാകപ്പെടുന്നതെന്ന് പലരും പറയാറുണ്ട്. ഇക്കാര്യത്തില്‍ ഒട്ടും തെറ്റില്ലെന്നാണ് അടുത്തിടെ ഓഹിയോ യൂണിവേഴ്‌സിറ്റിയില്‍ നടന്ന ഒരു പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്.

ഹണിമൂണ്‍ കാലത്ത് മനപ്പൊരുത്തമില്ലാതെ വഴക്കടിച്ചാല്‍ ആ വിവാഹജീവിതം ഒട്ടും മനോഹരമായിരിക്കില്ലെന്നാണ് ഗവേഷകര്‍ പറയുന്നത്. ആയിരത്തോളം ദമ്പതിമാരെ നിരീക്ഷിച്ചാണ് ഗവേഷകര്‍ ഇതുമായി ബന്ധപ്പെട്ട പഠനം നടത്തിയത്. ഇരുപത് വര്‍ഷക്കാലമായിരുന്നു നിരീക്ഷണം.

മധുവിധു നന്നായി ആസ്വദിച്ച് വഴക്കും വക്കാണവുമില്ലാതെ സ്്‌നേഹമായിക്കഴിഞ്ഞ ദമ്പതിമാര്‍ക്കെല്ലാം നല്ല സന്തോഷകരമായ ദാമ്പത്യമാണുണ്ടായത്. എന്നാല്‍ മധുവിധുവില്‍ വഴക്കടിച്ചവരെല്ലാം സ്വസ്ഥതയില്ലാത്ത വിവാഹജീവിതം അനുഭവിക്കേണ്ടിവന്നു.

മധുവിധുക്കാലത്ത് വഴക്കിട്ടതിന്റെ തോതനുസരിച്ച് വിവാഹജിവിതത്തിലും പ്രശ്‌നങ്ങള്‍ കൂടുകയും കുറയുകയും ചെയ്യുമത്രേ. തുടക്കത്തിലെ കല്ലുകടിയാണ് പങ്കാളികളില്‍ജീവിതാവസാനം വരെ കലിപ്പായി നില്‍ക്കുന്നത്. ഇതിന് പകരം പരസ്പര സ്‌നേഹത്തോടെയും ബഹുമാനത്തോടെയാണ് മധുവിധുവില്‍ കഴിഞ്ഞതെങ്കില്‍ ഭാവി ജീവിതം ഭാസുരമായിരിക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്.

English summary

Marriage, Honeymoon, Partner, Couple, Life, Love, ദാമ്പത്യം, വിവാഹം, മധുവിധു, ദമ്പതി, പങ്കാളി, ജീവിതം

A new study by Ohio State University has revealed that couples who argue on their honeymoon are more likely to have a stormy marriage over the long term compared with newlyweds that get on well
Story first published: Monday, August 22, 2011, 16:59 [IST]
X
Desktop Bottom Promotion