For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വിവാഹം കഴിഞ്ഞാല്‍ മാന്യനാകും?

By Lakshmi
|

Marriage
നമ്മുടെ നാട്ടിലൊരു നടപ്പുണ്ട് തലതിരിഞ്ഞ് മോശം സ്വഭാവവുമായി നടക്കുന്ന പുരുഷന്മാരെ പിടിച്ച് കെട്ടിയ്ക്കുക.വീട്ടുകാരുടെ ഈ കണക്കുകൂട്ടല്‍ പിഴയ്ക്കുന്ന അവസരങ്ങള്‍ അപൂര്‍വ്വമാണ്. ഒരു കെട്ടുവീണാല്‍ അവന്‍ നന്നാവുമെന്നുള്ള നാട്ടുപ്രയോഗവും നമുക്കറിയാം. ഇത് വെറും തമാശയായി തള്ളിക്കളയേണ്ട.

നാട്ടിന്‍പുറത്തുകാര്‍ ഇങ്ങനെ പറയുന്നത് ശാസ്ത്രീയമായ അടിസ്ഥാനത്തിലാണെങ്കിലും അല്ലെങ്കിലും സംഗതി സത്യമാണ്. കല്യാണം കഴിഞ്ഞാല്‍ പുരുഷന്മാര്‍ പൊതുവേ നല്ലപിള്ളകളായി മാറുമത്രേ.

അവിവാഹിതരെ അപേക്ഷിച്ച് വിവാഹിതര്‍ കൂടുതല്‍ മാന്യന്മാരാണെന്ന് ചുരുക്കം. ഇപ്പോള്‍ അമേരിക്കയിലാണ് ഇതുസംബന്ധിച്ചൊരു പഠനം നടന്നത്. അവിടെ മാന്യമായ സ്വഭാവമുള്ള യുവാക്കളുടെ കല്യാണം സമയത്തിന് നടക്കുന്നുണ്ടെന്നും പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.

സാമൂഹവിരുദ്ധ സമീപനവും കുറ്റവാസനയും കള്ളം പറയാനുള്ള പ്രേരണയുമെല്ലാം വിവാഹിതരില്‍ കുറവാണെന്നാണ് മിഷിഗണ്‍ സ്‌റ്റേറ്റ് സര്‍വകലാശാലയിലെ അലക്‌സാന്‍ഡ്ര ബര്‍ട്ടിന്റെ നേതൃത്വത്തില്‍ നടന്ന പഠനത്തില്‍ തെളിഞ്ഞത്.

സമൂഹവിരുദ്ധ നിലപാടു കുറവുള്ളവരുടെ വിവാഹം പൊതുവേ വേഗത്തില്‍ നടക്കും. കല്യാണം കഴിയുന്നതോടെ സമൂഹവിരുദ്ധ മനോഭാവം ഒന്നുകൂടെ കുറയും- ബര്‍ട്ട് പറയുന്നു.

289 ഇരട്ട സഹോദരന്‍മാരെ 12 വര്‍ഷം നിരീക്ഷിച്ചാണ് ബര്‍ട്ടും കൂട്ടരും പഠനം നടത്തിയത്. ഒരേ ജീവിത സാഹചര്യവും ജനിതക വിശേഷങ്ങളുമുള്ള ഇരട്ടകളില്‍ ഒരാള്‍ കല്യാണം കഴിച്ചാല്‍ മറ്റേയാളെ അപേക്ഷിച്ച് കുറ്റവാസന കുറയുന്നതായി പഠനത്തില്‍ തെളിഞ്ഞു.

English summary

Marriage, Men, Behavioural Issues, Society, America, Studey, വിവാഹം, പുരുഷന്‍, സ്വഭാവം, പെരുമാറ്റം, അമേരിക്ക

A study found that less antisocial men were more likely to get married. Once they were wed, however, the marriage itself appeared to further inhibit antisocial behaviour.S. Alexandra Burt in Michigan State University said that Marriage is generally good for men, at least in terms of reducing antisocial behavior, but the data also indicate that it"s not random who enters into the state of marriage. The study found that men with lower levels of antisocial behaviour at ages 17 and 20 were more likely to have married by age 29.
Story first published: Wednesday, December 8, 2010, 11:41 [IST]
X
Desktop Bottom Promotion