For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മൈഗ്രേനില്‍ നിന്നും ആശ്വാസം നേടാം

By Archana V
|

അതികഠിനമായ തലവേദന,ശബ്ദത്തോടും വെളിച്ചത്തോടുമുള്ള അലര്‍ജി, ഛര്‍ദ്ദി എന്നിവയാണ്‌ മൈഗ്രേന്‍ അഥവ ചെന്നികുത്തിന്റെ പ്രധാന ലക്ഷണങ്ങള്‍.

മൈഗ്രേനില്‍ നിന്നും രക്ഷനേടാന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്ന മരുന്നുകള്‍ നിങ്ങള്‍ക്ക്‌ ഉപയോഗിക്കാം. എന്നാല്‍ ചിലപ്പോള്‍ ഈ മരുന്നുകള്‍ക്ക്‌ പാര്‍ശ്വഫലങ്ങള്‍ ഉണ്ടായേക്കാം. മൈഗ്രേനില്‍ നിന്നും ആശ്വാസം നേടാന്‍ തികച്ചും പ്രകൃതിദത്തമായ വഴിയാണോ നിങ്ങള്‍ തേടുന്നത്‌ ? എങ്കില്‍ മൈഗ്രേന്റെ തീവ്രതയെ ചില വിറ്റാമിനുകളും ധാതുക്കളും മറ്റ്‌ സപ്ലിമെന്റുകളും എങ്ങനെയാണ്‌ സ്വാധീനിക്കുന്നതെന്ന്‌ മനസിലാക്കാം.

എന്താണ്‌ മൈഗ്രേന്‍?

എല്ലാ തലവേദനകളും മൈഗ്രേന്‍ അല്ല. തലവേദനയുടെ ഒരു പ്രത്യേക ഉപവിഭാഗമാണ്‌ മൈഗ്രേന്‍. മറ്റ്‌ ലക്ഷണങ്ങളും ഇതോടൊപ്പം അനുഭവപ്പെടാം.

താഴെ പറയുന്ന ലക്ഷണങ്ങളില്‍ ഏതും മൈഗ്രേനിന്റെ ഒപ്പം ഉണ്ടാകാം

തലയുടെ ഒരു ഭാഗത്ത്‌ വേദനം

തല വിങ്ങുന്നത്‌ പോലെ അനുഭവപ്പെടുക

വെളിച്ചത്തോടും ശബ്ദത്തോടും അലര്‍ജി

കാഴ്‌ച അവ്യക്തമാവുക, ദൃശ്യങ്ങളില്‍ മാറ്റം , ഔറ എന്നാണ്‌ ഇതറിയപ്പെടുക.

മനംപുരട്ടല്‍

ഛര്‍ദ്ദി

" ആയിരത്തിലേറെ തരത്തില്‍ തലവേദനകള്‍ ഉണ്ടെങ്കിലും 94 ശതമാനം മൈഗ്രേനുകളും ദുര്‍ബലമാക്കുന്നവയാണ്‌" മൗണ്ട്‌ സിനായിലെ ഇകാഹ്‌ന്‍ സ്‌കൂള്‍ ഓഫ്‌ മെഡിസിനിലെ ഹെഡേയ്‌ക്ക്‌ ആന്‍ഡ്‌ പെയ്‌ന്‍ മെഡിസിന്‍ വിഭാഗത്തിന്റെ ഡയറക്ടറും ന്യൂറോളജി, അനസ്‌തേഷ്യോളജി , റീഹാലിറ്റേഷന്‍ മെഡിസിന്‍ പ്രൊഫസറുമായ ഡോ മാര്‍ക്‌ വിശദീകരിക്കുന്നു. മൈഗ്രേന്‍ ഉണ്ടാകാനുള്ള യഥാര്‍ത്ഥ കാരണം എന്താണ്‌ ഇപ്പോഴും അവ്യക്തമാണ്‌. എന്തെങ്കിലും ജനിതക കാരണം ഉണ്ടാകാനാണ്‌ സാധ്യത. പാരിസ്ഥിതിക ഘടകങ്ങള്‍ക്കും ഇതില്‍ ഒരു പങ്കുണ്ട്‌. ഉദാഹരണത്തിന്‌ താഴെ പറയന്ന കാര്യങ്ങള്‍ മൈഗ്രേനിന്‌ കാരണമാകാറുണ്ട്‌

ചില ഭക്ഷണങ്ങള്‍

ഭക്ഷണപദാര്‍ത്ഥത്തില്‍ ചേര്‍ക്കുന്ന ചില വസ്‌തുക്കള്‍,ഹോര്‍മോണ്‍ മാറ്റം, അതായത്‌, സ്‌ത്രീകളിലെ ആര്‍ത്തവത്തിന്‌ തൊട്ടു മുമ്പോ ശേഷമോ ഈസ്‌ട്രൊജന്റെ അളവില്‍ ഉണ്ടാകുന്ന കുറവ്‌ ,മദ്യം,സമ്മര്‍ദ്ദം തുടങ്ങിയവ

മൈഗ്രേനിന്‌ കാരണമാകാറുണ്ട്‌. ചില അപൂര്‍വം സന്ദര്‍ഭങ്ങളില്‍ തലവേദന മസ്‌തിഷ്‌ക അര്‍ബുദ്ദത്തിന്റെ ലക്ഷണവും ആകാം. നിങ്ങളുടെ നിത്യജീവിതത്തെ ബാധിക്കുന്ന തരത്തില്‍ ഇടയ്‌ക്കിടെ തലവേദന വരുന്നുണ്ട്‌ എങ്കില്‍ ഡോക്ടറുടെ നിര്‍ദ്ദേശം തേടണമെന്ന്‌ കാലിഫോര്‍ണിയയിലെ സാന്റ മോണിക്കയിലുള്ള പ്രൊവിഡന്‍സ്‌ സെയ്‌ന്റ്‌ ജോണ്‍സ്‌ ഹെല്‍ത്ത്‌ സെന്ററിലെ ന്യൂറോളജിസിറ്റ്‌ ആയ ക്ലിഫോര്‍ഡ്‌ സെജില്‍ നിര്‍ദ്ദേശിക്കുന്നു.

മൈഗ്രേനില്‍ നിന്നും ആശ്വാസം തരുന്ന സപ്ലിമെന്റുകള്‍

മൈഗ്രേന്‍ ഭേദമാക്കാനുള്ള ചികിത്സകള്‍ പലരിലും പല തരത്തിലാണ്‌ പ്രവര്‍ത്തിക്കുക. ചിലത്‌ ചിലര്‍ക്ക്‌ ആശ്വാസം നല്‍കുമ്പോള്‍ മറ്റു ചിലര്‍ക്ക്‌ ഫലപ്രദമായി എന്ന്‌ വരില്ല. അതിനാല്‍ ആണ്‌ ഡോക്ടറുടെ നിര്‍ദ്ദേശം കൂടി തേടണം എന്ന്‌ പറയുന്നത്‌. ഏതെങ്കിലും ഒരു വിറ്റാമിനോ , അല്ലെങ്കില്‍ പലതരം വിറ്റാമിനുകളോ എല്ലാവരിലെയും മൈഗ്രേനിനെ പ്രതിരോധിക്കുമെന്ന്‌ ഇത്‌ വരെ തെളിയിക്കപ്പെട്ടിട്ടില്ല. കാരണം പലരിലും പല കാരണങ്ങള്‍ കൊണ്ടാണ്‌ മൈഗ്രേന്‍ ഉണ്ടാകുന്നത്‌. എങ്കിലും മൈഗ്രേന്‍ ഉള്ള ചിലര്‍ക്കെങ്കിലും ആശ്വാസം നല്‍കാന്‍ സഹായിക്കുന്ന ചില പോഷക സപ്ലിമെന്റുകള്‍ ആണ്‌ താഴെ പറയുന്നത്‌.

വിറ്റാമിന്‍ ബി-2

വിറ്റാമിന്‍ ബി-2 അഥവ റിബോഫ്‌ളാവിന്‍ എങ്ങനെയാണ്‌ മൈഗ്രേനിനെ പ്രതിരോധിക്കുന്നതെന്ന്‌ ഗവേഷകര്‍ ഇതുവരെ കണ്ടെത്തിയിട്ടില്ല.

കോശത്തിന്റെ ഊര്‍ജപരിണാമത്തിന്‍ മേലുള്ള സ്വാധീനം മൂലമാകാം ഇതെന്നാണ്‌ ഗ്രീന്‍ പറയുന്നത്‌. എന്തുതന്നെയാണെങ്കിലും വിറ്റാമിന്‍ ബി2 സപ്ലിമെന്റുകള്‍ മൈഗ്രേന്‍ വരുന്നത്‌ തടയാന്‍ സഹായിച്ചേക്കും. ഇതിനായി ദിവസവും 400മില്ലി ഗ്രാം(എംജി) വിറ്റാമിന്‍ ബി-2 എങ്കിലും അകത്ത്‌ ചെല്ലണം. 100 മില്ലി ഗ്രാം വീതമുള്ള രണ്ട്‌ ടാബ്ലെറ്റുകള്‍ രണ്ട്‌ നേരം കഴിക്കാനാണ്‌ സെജില്‍ നിര്‍ദ്ദേശിക്കുന്നത്‌. ഗവേഷകരില്‍ നിന്നുള്ള തെളിവുകള്‍ പരിമിതമാണെങ്കിലും മൈഗ്രേന്റെ ചികിത്സയ്‌ക്ക്‌ വിറ്റാമിന്‍ ബി-2 വിന്റെ സാധ്യത സംബന്ധിച്ച്‌ അദ്ദേഹത്തിന്‌ ശുഭാപ്‌തി വിശ്വാസമാണ്‌ ഉള്ളത്‌.

സാധാരണ മൈഗ്രേന്‍ ഗുളികകള്‍ കഴിക്കുന്നത്‌ ഒഴിവാക്കാന്‍ ഇത്‌ ആളുകളെ സഹായിക്കും. തന്റെ ചിക്തിസസാപരീക്ഷണത്തില്‍ ഉപയോഗിച്ച്‌ നോക്കിയ ചില വിറ്റാമിനുകള്‍ പല ന്യൂറോളജിസ്‌റ്റുകളും ഉപയോഗിക്കുന്ന മരുന്നുകളേക്കാള്‍ സഹായകരമാണ്‌ എന്ന്‌ അദ്ദേഹം പറഞ്ഞു.

ബട്ടര്‍ബര്‍

പെറ്റാഡോളെക്‌സ്‌ എന്ന പേരില്‍ വില്‍ക്കപ്പെടുന്ന ബട്ടര്‍ബര്‍ മൈഗ്രേനിനെ പ്രതിരോധിക്കാന്‍ സഹായിക്കുന്ന ഒരു ഔഷധസസ്യമാണ്‌. മൈഗ്രേനിന്‌ നല്‍കുന്ന ചില മരുന്നുകളേക്കാള്‍ ഫലപ്രദമാണ്‌ ബട്ടര്‍ബറിന്റെ സത്തയെന്ന്‌ ജേണല്‍ ന്യൂറോളജിയില്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍ പറയുന്നു. പഠനത്തിന്റെ ഭാഗമായവരില്‍ ഇത്‌ നന്നായി പ്രവര്‍ത്തിച്ചിരുന്നു. ഗവേഷണത്തില്‍ പങ്കെടുത്തവര്‍ ദിവസവും 75മില്ലിഗ്രാം വീതം ബട്ടര്‍ബര്‍ കഴിച്ചിരുന്നു. പലര്‍ക്കും ഈ അളവ്‌ വളരെ അനുയോജ്യമായിരുന്നു എന്ന്‌ സെജില്‍ പറയുന്നു. തന്റെ ചില രോഗികള്‍ക്ക്‌ ബട്ടര്‍ബര്‍ ആശ്വാസം നല്‍കിയിരുന്നതായും അദ്ദേഹം പറഞ്ഞു, എന്നാല്‍ റിബോഫ്‌ളാവിന്റെ അത്രയും ഫലപ്രദമാകുമെന്ന്‌ കരുതുന്നില്ല.

മഗ്നീഷ്യം

അസോസിയേഷന്‍ ഓഫ്‌ മൈഗ്രേന്‍ ഡിസോഡറിന്റെ അഭിപ്രായം മൈഗ്രേന്‍ അനുഭവപ്പെടുന്നവരില്‍ പകുതിയോളം പേരുടെ മൈഗ്രേന്റെ ലക്ഷണങ്ങള്‍ 50 ശതമാനത്തോളം കുറയാന്‍ ദിവസേനയുള്ള മഗ്നീഷ്യത്തിന്റെ ഉപയോഗം സഹായിക്കും എന്നാണ്‌. ദിവസം 400 മില്ലിഗ്രാം എന്നതാണ്‌ മാതൃകാപരമായ അളവ്‌.മൈഗ്രേന്‍ തടയുന്നതില്‍ മഗ്നീഷ്യത്തിന്റെ സ്വാധീനം സംബന്ധിച്ചുള്ള ഗവേഷണം ജേണല്‍ പെയ്‌ന്‍ ഫിസിഷ്യനില്‍ അടുത്തിടെ പ്രസിദ്ധീകരിച്ചിരുന്നു. ചിലരിലെ മഗ്നീഷ്യത്തിന്റെ കുറവ്‌ മൈഗ്രേന്‍വരാനുള്ള സാധ്യതയുമായി ബന്ധിപ്പിട്ടിരിക്കുന്നതായി ഗവേഷകര്‍ ഇതില്‍ സൂചിപ്പിക്കുന്നുണ്ട്‌. മഗ്നീഷ്യം ഞരമ്പ്‌ വഴി നല്‍കുന്നതിലൂടെ മൈഗ്രേന്റെ തീവ്രവേദന കുറയ്‌ക്കാന്‍ കഴിയുമെന്നാണ്‌ ഇവരുടെ കണ്ടെത്തല്‍. നിശ്ചിത അളവില്‍ മഗ്നീഷ്യം കഴിക്കുന്നതിലൂടെയും മൈഗ്രേന്റെ തീവ്രതയില്‍ കുറവ്‌ വരുത്താന്‍ കഴിയുമെന്ന്‌ ഗവേഷകര്‍ പറയുന്നു.

English summary

Remedies For Migraine

A migraine is a specific sub type of a headache. It can be accompanied by other symptoms, too.
X