Just In
- 1 day ago
ഈ രാശിക്കാര്ക്ക് വളരെ മികച്ച ആഴ്ച
- 1 day ago
കടക്കെണിയില് പെട്ട് കഷ്ടപ്പെടും രാശിക്കാർ ഇവരാണ്
- 1 day ago
മുഖത്തെ കൊഴുപ്പ് കുറച്ച് സ്ലിം ആവാൻ പൊടിക്കൈ
- 1 day ago
എക്സിമ നിങ്ങളുടെ ചര്മ്മത്തെ തളര്ത്തുന്നോ ?
Don't Miss
- Technology
ആൻഡ്രോയിഡ് 10 അപ്ഡേറ്റ് ലഭിക്കുവാൻ പോകുന്ന സ്മാർട്ഫോണുകളെ പരിചയപ്പെടാം
- News
ജാമിയാ പ്രതിഷേധം: കസ്റ്റഡിയിലെടുത്ത വിദ്യാര്ത്ഥികളെ പോലീസ് വിട്ടയച്ചു, ഉപരോധം അവസാനിപ്പിച്ചു
- Movies
നടി മഹാലക്ഷ്മി വിവാഹിതയായി! നവദമ്പതികള്ക്ക് ആശീര്വാദമേകി സിനിമ-സീരിയല് താരങ്ങള്!
- Sports
ISL: ചാംപ്യന്മാര് ഞെട്ടി, ത്രില്ലറില് ബെംഗളൂരുവിനെ വീഴ്ത്തി മുംബൈ
- Automobiles
തണ്ടർബേർഡ് 350X-ന് പുതിയ കളർ സ്കീം അവതരിപ്പിക്കാനൊരുങ്ങി റോയൽ എൻഫീൽഡ്
- Finance
ഫാസ്ടാഗ് ജനുവരി 15 മുതൽ; ബീം ആപ്പ് വഴി ഫാസ്ടാഗ് എങ്ങനെ വാങ്ങാം? — അറിയേണ്ടതെല്ലാം
- Travel
പുതുമന തറവാട്...തലകൊയ്യാൻ ചാവേറുകൾ പുറപ്പെട്ടിരുന്ന ഇടം
പല്ലുവേദനിക്കുന്നോ, പരിഹാരം വേണ്ടേ
പലരെയും ഏറെ ബുദ്ധിമുട്ടിക്കുന്ന ഒരു രോഗമാണ് പല്ലുവേദന. പല്ലുവേദന തുടങ്ങിയാല് ദിവസം മുഴുവനും അസ്വസ്ഥതയാവും ഫലം.
പല്ലുവേദനക്ക് പരിഹരിക്കാന് പല മാര്ഗ്ഗങ്ങളും വീട്ടില് തന്നെ ചെയ്യാവുന്നതാണ്. ഫലം തരുന്ന ചില മാര്ഗ്ഗങ്ങളിതാ.

പല്ലുവേദനിക്കുന്നോ, പരിഹാരം വേണ്ടേ
അല്പം വിസ്കി വേദനയുള്ള ഭാഗത്ത് ഇറ്റിച്ച് അത് വായില് ചുഴറ്റുക. പെട്ടന്ന് തന്നെ വേദന കുറയും. എന്നാല് ഈ രീതി സ്ഥിരമായി ചെയ്യരുത്.

പല്ലുവേദനിക്കുന്നോ, പരിഹാരം വേണ്ടേ
കയ്യില് ക്ലോവ് ഓയിലുണ്ടെങ്കില് അത് വേദനയുള്ള പല്ലില് പുരട്ടുക. നാലഞ്ച് മണിക്കൂര് നേരത്തേക്ക് അത് പല്ലിനെ മരപ്പിച്ച് നിര്ത്തും. എന്നാല് മോണയില് ക്ലോവ് ഓയില് പറ്റിയാല് വേദനയുണ്ടാകും. എന്നാല് ഇതില് പരിഭ്രമിക്കേണ്ടതില്ല. വേദന വൈകാതെ മാറിക്കൊള്ളും.

പല്ലുവേദനിക്കുന്നോ, പരിഹാരം വേണ്ടേ
ഒരു വെളുത്തുള്ളി അല്ലി ക്ലോവ് ഓയിലില് മുക്കി വേദനയുള്ളിടത്ത് വച്ച് കടിക്കുക. ഈ നീര് വായില് മുഴുവന് പരക്കാന് അനുവദിക്കുക. ഇത് വഴി വേഗത്തില് വേദനയില് നിന്ന് മുക്തി നേടാം. ദീര്ഘനേരത്തേക്ക് ഇതിന്റെ ഫലം ലഭിക്കും.

പല്ലുവേദനിക്കുന്നോ, പരിഹാരം വേണ്ടേ
വേദനസംഹാരി ഗുളിക ഒരെണ്ണം പൊടിച്ച് ആ പൊടി വായില് ഉമിനീരിലേക്ക് വിതറുക. ഉമിനീരുമായി കലര്ത്തി അത് വായില് ചുഴറ്റുക. ഒന്ന് രണ്ട് മിനുട്ട് ഇത് തുടര്ന്ന ശേഷം തുപ്പിക്കളയുക. രണ്ടു മണിക്കൂര് ഇടവിട്ട് ഈ പരിപാടി ആവര്ത്തിക്കുക. വേദനക്ക് മുക്തി ലഭിക്കും.

പല്ലുവേദനിക്കുന്നോ, പരിഹാരം വേണ്ടേ
വാനില എക്സ്ട്രാക്റ്റ് മൂന്ന് നാല് തുള്ളി ഒരു കോട്ടണ് തുണിയില് ഇറ്റിച്ച് അതുകൊണ്ട് വേദനയുള്ള പല്ലും, മോണയും തുടക്കുക. വേണമെങ്കില് വാനില ഓയില് വേദനയുള്ളിടത്ത് നേരിട്ട് ഏതാനും തുള്ളികള് ഇറ്റിച്ചാലും മതി. ഏറെ നേരത്തേക്ക് പല്ലുവേദനയില് നിന്ന് രക്ഷകിട്ടാന് ഈ രീതി സഹായിക്കും.

പല്ലുവേദനിക്കുന്നോ, പരിഹാരം വേണ്ടേ
അല്പം പെറോക്സൈഡ് വായില് കൊണ്ട് അത് വേദനയുള്ള ഭാഗം കേന്ദ്രീകരിച്ച് ചുഴറ്റുക. ഇത് ഉള്ളിലേക്കിറക്കാതെ, തുപ്പിക്കളയാന് ശ്രദ്ധിക്കണം. തുടര്ന്ന് ഒരു സ്പൂണ് ഉപ്പും, ആറ് ഔണ്സ് ഇളം ചൂടുള്ള വെള്ളവും മിക്സ് ചെയ്ത് വായില് കൊള്ളുക. ഇത് ജീര്ണ്ണ ഭാഗങ്ങളെ കഴുകുകയും, ഉപ്പ് മോണയിലെ കുരുക്കളും, പ്രശ്നങ്ങളും മൂലമുള്ള പല്ലുവേദനക്ക് താല്കാലിക ശമനം നല്കുകയും ചെയ്യും.

പല്ലുവേദനിക്കുന്നോ, പരിഹാരം വേണ്ടേ
അല്പം വിക്സ് വാപോറബ് വേദനയുള്ള ഭാഗത്ത് മുഖത്ത് പുരട്ടുക. വിക്സിന് മുകളില് ഒരു പേപ്പര് ടൗവ്വല് വെയ്ക്കുക. വിക്സില് നിന്നുള്ള ചൂട് ചര്മ്മത്തിലേക്ക് വലിച്ചെടുക്കുകയും വേദനക്ക് ശമനം നല്കുകയും ചെയ്യും.

പല്ലുവേദനിക്കുന്നോ, പരിഹാരം വേണ്ടേ
കഫ് ഡ്രോപ്സിന് അല്പം മയക്കാനുള്ള ശേഷിയുണ്ട്. അത് വായില് വച്ച് കടിച്ച് പൊട്ടിച്ച് അലിയിക്കുക. ചിലര്ക്ക് ഇതു വഴി വേദനക്ക് കുറവുണ്ടാകും.

പല്ലുവേദനിക്കുന്നോ, പരിഹാരം വേണ്ടേ
ഗോതമ്പ് ഇല ജ്യൂസ് മൗത്ത് വാഷായി ഉപയോഗിച്ചാല് കേടുള്ള പല്ലുകള് മൂലമുള്ള വേദന കുറയ്ക്കാനാവും. ഇത് മോണയില് നിന്ന് ടോക്സിനുകള് പുറന്തള്ളുകയും ബാക്ടീരിയ വളരുന്നത് തടയുകയും ചെയ്യും.

പല്ലുവേദനിക്കുന്നോ, പരിഹാരം വേണ്ടേ
ചെറിയ ഐസ് ക്യൂബുകള് വേദനയുള്ളിടത്ത് പല്ലിലോ, അല്ലെങ്കില് കവിളിലോ പതിനഞ്ച്-ഇരുപത് മിനുട്ട് നേരം വെയ്ക്കുക. ഒരു ദിവസം മൂന്ന് നാല് തവണ ഇത് ആവര്ത്തിക്കണം. ഇതുവഴി വേദനകുറയാനും, വേദനയുള്ള ഭാഗം മരവിപ്പിക്കാനും സാധിക്കും.

പല്ലുവേദനിക്കുന്നോ, പരിഹാരം വേണ്ടേ
കുരുമുളക് നീര് മോണയില് പുരട്ടിയാല് അത് ആ ഭാഗം മരപ്പിക്കുകയും ഏറെ നേരത്തേക്ക് വേദനക്ക് ശമനം ലഭിക്കുകയും ചെയ്യും.

പല്ലുവേദനിക്കുന്നോ, പരിഹാരം വേണ്ടേ
പച്ചഉള്ളിയില് ആന്റി സെപ്റ്റിക് ഘടകങ്ങളുണ്ട്. ഉള്ളി ദിവസം മൂന്ന് മിനുട്ടെങ്കിലും ചവക്കുക. വേദനമൂലം ചവക്കാന് സാധിക്കുന്നില്ലെങ്കില് ഉള്ളി ചെറിയ കഷ്ണമാക്കി വേദനയുള്ള പല്ലില് വെയ്ക്കുക.