For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തുടവണ്ണം കുറയ്ക്കാം

|

നമ്മുടെ ഓരോരുത്തരുടെയും ശരീരം വ്യത്യസ്ഥങ്ങളും അവക്ക് വേറിട്ട പ്രവര്‍ത്തന രീതികളുമാണുണ്ടാവുക. ഇവ പലപ്പോഴും രോഗങ്ങളും, തകരാറുകളും സൃഷ്ടിക്കുകയും ചെയ്യും. ഒരു വ്യക്തിയുടെ ആന്തരികമായ ചോദനകളാണ് അവന്‍റെ പ്രവൃത്തികളെ നിശ്ചയിക്കുക.

ഇനി പറയുന്ന എക്സര്‍സൈസുകള്‍ തുടകള്‍ക്ക് വേണ്ടിയുള്ളവയാണ്. എന്നാല്‍ ഇവ വലിയ തടിയുള്ളവര്‍ക്ക് അനുയോജ്യമായവയല്ല.

Reduce Thigs

കാലുകള്‍ മുപ്പത് സെന്‍റിമീറ്റര്‍ അകത്തി നിവര്‍ന്ന് നിന്ന് കൈകള്‍ രണ്ടും നിതംബത്തില്‍ വെയ്ക്കുക. തള്ളവിരലുകള്‍ മുന്നോട്ട് നീണ്ടിരിക്കണം.

അരക്കെട്ട് ക്ലോക്ക്‍വൈസില്‍ മുപ്പത് സെക്കന്‍ഡ് കറക്കുക. നിര്‍ത്തിയ ശേഷം തിരിച്ച് എതിര്‍ ദിശയിലേക്ക് മുപ്പത് സെക്കന്‍ഡ് ചലിപ്പിക്കുക. ആറ് തവണ ഇത് ആവര്‍ത്തിക്കുക. ശ്രദ്ധിക്കേണ്ടുന്ന കാര്യം കാലിന്‍റെ പാദങ്ങള്‍ തറയില്‍ നല്ലതുപോലെ ഉറപ്പിച്ചതിന് ശേഷം വേണം ഇത് ചെയ്യാന്‍. എന്നതാണ്.

മേല്‍പറഞ്ഞ അതേ പൊസിഷനില്‍ നിന്ന ശേഷം വലത് നിതംബം നിങ്ങള്‍ക്ക് സാധിക്കുന്ന വിധത്തില്‍ മുന്നിലോട്ട് തള്ളിയ ശേഷം അരക്കെട്ട് മുപ്പത് സെക്കന്‍ഡ് സമയത്തേക്ക് ക്ലോക്ക് വൈസില്‍ ചലിപ്പിക്കുക. തുടര്‍ന്ന് മുപ്പത് സെക്കന്‍ഡ് എതിര്‍ ദിശയിലേക്ക് ചലിപ്പിക്കുക. ചെയ്തു തീര്‍ന്ന ശേഷം പഴയ പൊസിഷനിലേക്ക് മടങ്ങുക.

അതേ പൊസിഷനില്‍ നിന്ന ശേഷം ഇടത് നിതംബം നിങ്ങള്‍ക്ക് സാധിക്കുന്ന വിധത്തില്‍ മുന്നിലോട്ട് തള്ളിയ ശേഷം അരക്കെട്ട് മുപ്പത് സെക്കന്‍ഡ് സമയത്തേക്ക് ക്ലോക്ക് വൈസില്‍ ചലിപ്പിക്കുക. തുടര്‍ന്ന് മുപ്പത് സെക്കന്‍ഡ് എതിര്‍ ദിശയിലേക്ക് ചലിപ്പിക്കുക. ചെയ്തു തീര്‍ന്ന ശേഷം പഴയ പൊസിഷനിലേക്ക് മടങ്ങുക.

നിങ്ങളുടെ പാദങ്ങളുടെ പൊസിഷന്‍ മാറ്റാതെ അരക്കെട്ട് വലതുവശത്തേക്ക് നീക്കുക. ഇത് 15 നും 20 സെന്‍റീമീറ്ററിനിടയിലാവാം. ഇതാണ് പുതിയ സ്റ്റാര്‍ട്ടിങ്ങ് പൊസിഷന്‍.

നിങ്ങളുടെ ശരീരം ക്ലോക്ക് വൈസില്‍ മുപ്പത് സെക്കന്‍ഡ് നേരം ചലിപ്പിക്കുക. ഈ സമയത്ത് ബാലന്‍സ് പോവാതിരിക്കാന്‍ ശ്രദ്ധിക്കുക. ഇത് എതിര്‍ ദിശയിലേക്കും ആവര്‍ത്തിക്കുക. തുടര്‍ന്ന് അരക്കെട്ട് സെന്‍റര്‍ പൊസിഷനിലേക്ക് കൊണ്ടുവരിക.

അരക്കെട്ട് ഇടത് വശത്തേക്ക് നീക്കി മുകളില്‍ പറഞ്ഞ സ്റ്റെപ്പ് ആവര്‍ത്തിക്കുക. ഇതും പൂര്‍ത്തിയായ ശേഷം സെന്‍റര്‍ പൊസിഷനിലേക്ക് വരിക. എക്സര്‍സൈസ് പൂര്‍ത്തിയായിക്കഴിഞ്ഞു.

ടിപ്സ്

ഈ എക്സര്‍സൈസ് ഇടക്ക് മുടക്കം വരാതെ ചെയ്യുന്നതാണ് ഉത്തമം. ചലനത്തിന്‍റെ വ്യാസം എന്നത് നിങ്ങളുടെ ശാരീരികാവസ്ഥയെ ആശ്രയിച്ചിരിക്കും. ഇത് പ്രാക്ടീസ് വഴി വര്‍ദ്ധിപ്പിക്കാവുന്നതാണ്.

Read more about: weight തടി
English summary

Health, Body, Weight, Exercise, ആരോഗ്യം, ശരീരം, വണ്ണം, തടി, വ്യായാമം

Our body is unique to each of us and as a result; alternates in its own variety of movements; some of which create ill health and poor body structure. Each movement is unique within itself and is controlled or limited by the flexibility that exists within the individual.
Story first published: Friday, April 12, 2013, 18:58 [IST]
X
Desktop Bottom Promotion