For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മണത്തുപിടിക്കാനുള്ള കഴിവുണ്ടോ നിങ്ങള്‍ക്ക്...?

|

പട്ടിയോടും പൂച്ചയോടും മത്സരിക്കാനാവില്ലെങ്കിലും മണത്ത് പിടിക്കുന്ന കാര്യത്തില്‍ മനുഷ്യനും ഒട്ടും പുറകിലല്ല. ഒരു ശരാശരി മനുഷ്യന് 10,000 വത്യസ്തമണങ്ങള്‍ തിരിച്ചറിയാന്‍ ശേഷിയുണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്. പക്ഷേ പല കാരണങ്ങള്‍ കൊണ്ട് നമുക്ക് പലര്‍ക്കും പത്ത് മണം പോലും തികച്ച് അറിയാനാകുന്നില്ല എന്നതാണ് സത്യം. ഇതാ ഘ്രാണശേഷി കൂട്ടാനുള്ള വഴികള്‍.

മണക്കാനുള്ള കഴിവ് കൂട്ടാനുള്ള പ്രധാന വഴി നന്നായി മണക്കുക എന്നത് തന്നെ. ഉപയോഗിക്കാതെ വച്ചാല്‍ ഏതു യന്ത്രവും കേടായിപ്പോകും. അതുപോലെത്തന്നെയാണ് നമ്മുടെ മൂക്കും. ഉപയോഗിക്കും തോറും അതിന്റെ ശേഷിയും വര്‍ദ്ധിക്കും. പല വസ്തുക്കളും കണ്ണുകളടച്ച് മൂക്കിനോട് ചേര്‍ത്ത് വച്ച് മണത്തുനോക്കുക. ഗന്ധത്തിലൂടെ നിങ്ങള്‍ക്ക് വസ്തുവിനെ തിരിച്ചറിയാനാകുന്നുണ്ടോ എന്നും നോക്കണം.

ചില ഗന്ധങ്ങള്‍ നമ്മുടെ മാനസികാവസ്ഥയെ തന്നെ മാറ്റിമറിക്കുന്നത് നമുക്ക് അനുഭവിച്ചറിയാന്‍ കഴിയും. ഗന്ധഗ്രാഹികളായ നാഡികള്‍ നമ്മുടെ തലച്ചോറിലെ വികാരമുണര്‍ത്തുന്ന ഭാഗവുമായി നേരിട്ട് ബന്ധിപ്പിക്കപ്പെട്ടതാണ് എന്നതാണ് ഇതിനു കാരണം.

ഫാസ്റ്റ് ഫുഡ് പൊതികളുടേയും പേസ്ടിയുടെയും റൊട്ടിയുടെയുമെല്ലാം ഗന്ധം ട്രാഫിക്കിനിടയില്‍ വണ്ടിയോടിക്കുന്നവരെ അസ്വസ്ഥരാക്കുമെന്ന് പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്. അതേസമയം പൊതിനയും കറുവപ്പട്ടയും ഡ്രൈവര്‍മാരില്‍ അസ്വസ്ഥത കുറച്ച് ഏകാഗ്രത വര്‍ധിപ്പിക്കും. അതുപോലെ ചിന്താശക്തിയും ഏകാഗ്രതയും കൂട്ടാന്‍ ചെറുനാരങ്ങയുടേയും കാപ്പിയുടേയും ഗന്ധങ്ങള്‍ക്ക് കഴിവുണ്ട്.

ഘ്രാണശക്തി നശിപ്പിക്കുന്ന പ്രധാന വില്ലന്‍ കഫക്കെട്ടാണ്. ജലദോഷമുള്ള സമയത്ത് മണക്കാനും രുചിക്കാനുമുള്ള കഴിവ് പൂര്‍ണമായി നഷ്ടപ്പെടുന്നതിന് കാരണവും ഇതാണ്. ഗന്ധഗ്രാഹിയായ നാഡികള്‍ അടങ്ങിയ നാസാരന്ധ്രം കഫക്കെട്ട് കാരണം മൂടിപ്പോകുന്നു. മൂക്കിനും തൊണ്ടയ്ക്കുമിടയില്‍ കഫക്കെട്ട് കാരണം രസനയെ ഉദ്ധീപിപ്പിക്കുന്ന കോശങ്ങളും പണിമുടക്കുന്നതോടെ രുചിയും ഇല്ലാതാകും.

കഫക്കെട്ടുണ്ടാക്കുന്ന ഭക്ഷണം കഴിക്കാതിരിക്കുകയാണ് ഇത് തടയാനുള്ള ഏക പോംവഴി.തണുപ്പിച്ച ഭക്ഷണത്തിനൊപ്പം പാലും പാലുല്പന്നങ്ങളുമാണ് പ്രധാനമായും കഫക്കെട്ടിന് കാരണമാകുന്നത്.

അമിത മദ്യപാനവും പുകവലിയും ഘ്രാണശേഷി കുറയുന്നതിനിടയാക്കും. രക്തത്തില്‍ ആള്‍ക്കഹോളിന്റെ അംശം കൂടുന്നത് ഗന്ധഗ്രാഹികള്‍ മരവിക്കുന്നതിന് കാരണമാക്കും. അതുപോലെ ജലദോഷ നിവാരിണികള്‍ എന്ന പേരില്‍ വിപണിയിലിറങ്ങുന്ന ഒട്ടുമിക്ക മരുന്നുകളും ഘ്രാണശേഷിയെ ബാധിക്കുന്നവയാണ്.

പയറുവര്‍ഗ്ഗങ്ങള്‍ ,കക്ക, സൂര്യകാന്തി വിത്ത് തുടങ്ങി സിങ്കിന്റെ അംശം കൂടുതലായി അടങ്ങിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍ കഴിക്കുകയാണ് ഘ്രാണശേഷി വര്‍ദ്ധിപ്പിക്കാനുള്ള മറ്റൊരു പോംവഴി. ശരീരത്തില്‍ മിനറല്‍ സിങ്കിന്റെ അഭാവമുള്ളവരിലാണ് ഹൈപ്പോസ്മിയ അല്ലെങ്കില്‍ ഘ്രാണക്ഷയം കണ്ടുവരുന്നത്. 7 മില്ലിഗ്രാം സിങ്ക് അടങ്ങിയ വൈറ്റമിന്‍ ഗുളിക ദിവസവും കഴിക്കുന്നത് നല്ലതാണ്.

ദിവസേന വ്യായാമം ചെയ്യുന്നതും ഘ്രാണശേഷി വര്‍ദ്ധിപ്പിക്കാന്‍ ഉപകരിക്കും.

ഈര്‍പ്പമുള്ള ചുറ്റുപാടില്‍ ജീവിക്കുന്നവരില്‍ ഘ്രാണശേഷിയേറും. ഈര്‍പ്പം നിറഞ്ഞ നാസാരന്ധ്രങ്ങള്‍ കൂടുതല്‍ പ്രവര്‍ത്തനക്ഷമമാകും എന്നത് തന്നെ കാരണം.

ദുര്‍ഗന്ധങ്ങളെ അകറ്റി നിര്‍ത്തുക എന്നതാണ് മറ്റൊരു പ്രധാനപ്പെട്ട കാര്യം. ദുര്‍ഗന്ധങ്ങള്‍ ഘ്രാണശേഷിയെ മരവിപ്പിക്കും.

ഓരോ ഗന്ധവും ആസ്വദിച്ച് വേണം അനുഭവിക്കാന്‍. ആദ്യ ശ്വാസത്തില്‍ത്തന്നെ പരമാവധി വലിച്ചെടുക്കാതെ ചെറുതായി ആസ്വദിച്ച് ശ്വസിച്ചു തുടങ്ങിയാല്‍ ഓരോ ഗന്ധവും കൂടുതല്‍ അനുഭവവേദ്യമാകും. പട്ടികളും പൂച്ചകളുമെല്ലാം ഇതേ രീതിയിലാണ് വിവിധ ഗന്ധങ്ങളെ തങ്ങളുടെ വരുതിയിലാക്കുന്നത്.

കഴിക്കുന്നതിനിടയിലും മണം ആസ്വദിക്കുന്നത് ഭക്ഷണം കൂടുതല്‍ അനുഭവവേദ്യമാക്കും. തീര്‍ച്ചയായും നല്ല ഗന്ധമുള്ള ഭക്ഷണമാകും നിങ്ങളുടെ മനസ്സും ആഗ്രഹിക്കുക.

English summary

Health, Body, Smell, Fastfood, ആരോഗ്യം, ശരീരം, ഗന്ധം, ഭക്ഷണം, ഫാസ്റ്റ്ഫുഡ്‌

There are many reasons you may wish to improve your sense of smell. For one thing, it's closely linked to your sense of taste. Try tasting food with your nose pinched,
X