For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കോവിഡ് മുക്തരായവര്‍ ഹൃദയപരിശോധന മുടക്കരുത്; ഇല്ലെങ്കില്‍

|

കോവിഡിന്റെ രണ്ടാംതരംഗത്തെ നേരിട്ടുകൊണ്ടിരിക്കുകയാണ് രാജ്യം. ഈ ഘട്ടത്തില്‍ രോഗബാധിതരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിച്ചുവരുന്നത് ഏവരിലും ആശങ്കകള്‍ സൃഷ്ടിക്കുന്നുണ്ട്. ശരീരത്തിന്റെ പല ഭാഗത്തെയും കോവിഡ് വൈറസ് ആക്രമിക്കുന്നു. അതിലൊന്നാണ് ഹൃദയം. പോസ്റ്റ്-കോവിഡ് സിന്‍ഡ്രോം അല്ലെങ്കില്‍ ലോംഗ് കോവിഡുമായി ബന്ധപ്പെട്ട് വൈറസ് ബാധ നിങ്ങളില്‍ നിരവധി ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് കാരണമായേക്കാം. അതിനാല്‍ കോവിഡ് മുക്തി നേടിയാലും നിങ്ങള്‍ നിങ്ങളുടെ ഹൃദയത്തിന് അല്‍പം കരുതല്‍ നല്‍കേണ്ടതായുണ്ട്.

Most read: കോവിഡ് വൈറസ് വായുവില്‍ ആറടി ദൂരം നില്‍ക്കും! പുതിയ പഠനംMost read: കോവിഡ് വൈറസ് വായുവില്‍ ആറടി ദൂരം നില്‍ക്കും! പുതിയ പഠനം

മിതമായ രീതിയില്‍ കോവിഡ് ബാധിച്ചാല്‍ മിക്ക കേസുകളിലും 14 ദിവസം ക്വാറന്റൈനില്‍ കഴിഞ്ഞ് പലരും സാധാരണ നിലയിലേക്ക് മടങ്ങുന്നു. എന്നാല്‍, യു.എസ് സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സി.ഡി.സി) അനുസരിച്ച്, കോവിഡ് 19 ബാധിച്ച ഏതൊരാള്‍ക്കും ലോംഗ് കോവിഡ് സംഭവിക്കാമെന്നാണ്. കോവിഡ് മുക്തിക്ക് ശേഷവും രോഗികളില്‍ നീണ്ടുനില്‍ക്കുന്ന ഹൃദയ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടാമെന്ന് കാണിക്കുന്നു. അതിനാല്‍ പതിവായുള്ള ഹൃദയ പരിശോധന നിങ്ങളുടെ ഭാവിജീവിതത്തിന് ഗുണം ചെയ്യും.

കോവിഡിന് ശേഷവും രോഗം

കോവിഡിന് ശേഷവും രോഗം

അമേരിക്കയില്‍, ആയിരക്കണക്കിന് രോഗികളില്‍ കോവിഡിന് ശേഷവും ചില രോഗലക്ഷണങ്ങള്‍ റിപ്പോര്‍ട്ടുചെയ്യപ്പെട്ടിട്ടുണ്ട്.

* ശ്വാസം മുട്ടല്‍,

* വിട്ടുമാറാത്ത ക്ഷീണം,

* ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ബുദ്ധിമുട്ട്

* ഉത്കണ്ഠയും സമ്മര്‍ദ്ദവും

സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ കഴിഞ്ഞ ജൂലൈ മുതല്‍ പ്രശ്‌നങ്ങള്‍ പഠിച്ചുതുടങ്ങി. അതില്‍ കണ്ടെത്തിയത്, മൂന്നിലൊന്നിലധികം ആളുകള്‍ക്കും പോസിറ്റീവ് പരിശോധനയ്ക്ക് ശേഷം രണ്ടോ മൂന്നോ ആഴ്ചകള്‍ കഴിഞ്ഞും അവരുടെ സാധാരണ ആരോഗ്യനിലയിലേക്ക് തിരിച്ചെത്തിയിട്ടില്ലെന്നാണ്.

ഹൃദയപേശികള്‍ക്ക് തകരാറ്‌

ഹൃദയപേശികള്‍ക്ക് തകരാറ്‌

കോവിഡിന് ശേഷം ശ്വാസകോശത്തില്‍ മാത്രമല്ല, ഹൃദയം, രോഗപ്രതിരോധ ശേഷി, തലച്ചോറ്, മറ്റ് അവയവങ്ങള്‍ എന്നിവയിലും ദീര്‍ഘകാല നാശമുണ്ടാകാമെന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. കോവിഡില്‍ നിന്ന് സുഖം പ്രാപിച്ച് മാസങ്ങള്‍ക്കുശേഷം പലരിലും നടത്തിയ പരിശോധനയില്‍ ഹൃദയപേശികള്‍ക്ക് ശാശ്വതമായ നാശനഷ്ടങ്ങള്‍ കാണിക്കുന്നുണ്ട്. നേരിയ കോവിഡ് 19 ലക്ഷണങ്ങള്‍ മാത്രം അനുഭവിച്ചവരില്‍ പോലും ഇതാണ് സ്ഥിതി. കോവിഡ് ബാധിച്ച ഏതാനും അത്‌ലറ്റുകളുടെ കാര്യത്തിലും ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ കണ്ടു. ഇത് സൂചിപ്പിക്കുന്നത് ഭാവിയില്‍ ഹൃദയസ്തംഭനത്തിനോ മറ്റ് ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ക്കോ കാരണമായേക്കാമെന്നാണ്.

Most read:കാഴ്ചശക്തി നശിക്കും, കഠിനമായാല്‍ മരണവും; കോവിഡിനൊപ്പം ബ്ലാക്ക് ഫംഗസ്‌Most read:കാഴ്ചശക്തി നശിക്കും, കഠിനമായാല്‍ മരണവും; കോവിഡിനൊപ്പം ബ്ലാക്ക് ഫംഗസ്‌

ആരോഗ്യപരിശോധന പ്രധാനം

ആരോഗ്യപരിശോധന പ്രധാനം

മയോ ക്ലിനിക്കിന്റെ അഭിപ്രായത്തില്‍, കോവിഡ് -19 ബാധിച്ചാല്‍ രക്താണുക്കള്‍ കട്ടപിടിക്കാന്‍ സാധ്യതയുണ്ടെന്നാണ്. അതിനാല്‍ ഇത്തരം അവസ്ഥകള്‍ ചിലപ്പോള്‍ ഹൃദയാഘാതത്തിനു കാരണമായേക്കാമെന്ന് നിരീക്ഷിക്കുന്നു. അതിനാല്‍ കോവിഡിനു ശേഷവും ഒരു വ്യക്തി അവരുടെ ആരോഗ്യപരിശോധനകള്‍ പതിവായി തുടരേണ്ടതുണ്ട്. കോവിഡില്‍ നിന്ന് കരകയറിയതിന് ശേഷം സ്ഥിരമായ ലക്ഷണങ്ങളോ മറ്റ് അനുബന്ധ രോഗങ്ങളോ ഉള്ള ആളുകള്‍ക്ക് പരിചരണം നല്‍കുന്നതിനായി ലോകമെമ്പാടും നിരവധി വലിയ മെഡിക്കല്‍ സെന്ററുകള്‍ പ്രത്യേക പോസ്റ്റ് കോവിഡ് കെയര്‍ ക്ലിനിക്കുകള്‍ ആരംഭിച്ചിട്ടുണ്ട്.

ഡോക്ടറുടെ സഹായം തേടുക

ഡോക്ടറുടെ സഹായം തേടുക

മഹാമാരി ആരംഭിച്ച് ഏകദേശം 17 മാസമായിട്ടും, പതിവ് ആരോഗ്യ പരിരക്ഷ പാലിക്കാത്ത ധാരാളം രോഗികള്‍ ഇപ്പോഴും ഉണ്ട്. നിങ്ങളുടെ കുടുംബത്തില്‍ കോവിഡ് മുക്തി നേടിയവര്‍ ഉണ്ടെങ്കില്‍ അവരെ ആരോഗ്യ പരിശോധനയ്ക്കായി കൊണ്ടുപോവുക. കോവിഡ് ബാധിച്ചാല്‍ മറ്റ് രോഗാവസ്ഥകളുള്ളവരില്‍ വൈറസിന്റെ തീവ്രത അല്‍പം കഠിനമായിരിക്കുമെന്ന് ഇതിനകം നിരീക്ഷിച്ചിട്ടുണ്ട്. ഹൃദയ രോഗങ്ങള്‍ ഉള്ളവരില്‍ മരണനിരക്കും ഒരു പ്രധാന അപകട ഘടകമാണ്. കോവിഡ് മുക്തരായവരില്‍ ഇത് വിട്ടുമാറാത്ത, ഹൃദയ രോഗങ്ങള്‍ക്ക് കാരണമാകുമോ എന്ന് പഠിച്ചുവരികയാണ്. അതിനാല്‍ കോവിഡ് ബാധയ്ക്ക് ശേഷമുള്ള കാലത്തും തുടര്‍ന്നുള്ള മാസങ്ങളില്‍ ശ്രദ്ധാപൂര്‍വ്വം ഫോളോ-അപ്പ് ഉണ്ടായിരിക്കണമെന്ന് ഡോക്ടര്‍മാര്‍ ഉപദേശിക്കുന്നു.

Most read:കോവിഡ് മുക്തി നേടിയാലും ക്ഷീണം മാറാന്‍ ശീലിക്കണം ഇതെല്ലാംMost read:കോവിഡ് മുക്തി നേടിയാലും ക്ഷീണം മാറാന്‍ ശീലിക്കണം ഇതെല്ലാം

ഹൃദയത്തിന്റെ ആരോഗ്യത്തിന്

ഹൃദയത്തിന്റെ ആരോഗ്യത്തിന്

ഹൃദയത്തിന്റെ മാറ്റങ്ങളെ ഒരിക്കലും നിസ്സാരമായി കാണരുത്. മെച്ചപ്പെട്ട രീതിയില്‍ ജീവിക്കാന്‍ മാറ്റങ്ങള്‍ വരുത്തുക, ജീവിതശൈലിയിലും ഭക്ഷണക്രമത്തിലും മാറ്റങ്ങള്‍ വരുത്തുക, അങ്ങനെ ദിവസവും ഹൃദയാരോഗ്യത്തിനായി ചില ശീലങ്ങള്‍ വരുത്തുക. നിങ്ങളുടെ മുഴുവന്‍ ശരീരത്തിന്റെയും കേന്ദ്രമാണ് നിങ്ങളുടെ ഹൃദയം. അത് ആരോഗ്യത്തോടെ നിലനിര്‍ത്താന്‍ നിങ്ങള്‍ക്ക് ചെയ്യാനാകുന്ന ചില കാര്യങ്ങളുണ്ട്. വ്യായാമം, ആരോഗ്യകരമായ ഭക്ഷണം, നല്ല ജീവിതശൈലി, മതിയായ ഉറക്കം, വിനോദങ്ങള്‍, മാനസിക സന്തോഷം തുടങ്ങിയ വഴികളിലൂടെ നിങ്ങളുടെ ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കാവുന്നതാണ്.

English summary

Why You Must Go For A Heart Check-up After Recovering From COVID-19

The SARS-CoV-2 virus is known to damage the vascular system on a cellular level. Here's why and how you must protect your heart.
Story first published: Tuesday, May 11, 2021, 10:15 [IST]
X
Desktop Bottom Promotion