For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊറോണ: ഹൃദ്രോഗികളുടെ സങ്കീര്‍ണതകള്‍

|

കൊറോണ വൈറസിനെക്കുറിച്ച് മിക്കവരും ഇപ്പോള്‍ ബോധവാന്‍മാരും ശ്രദ്ധാലുക്കളുമായിരിക്കും. ചൈനീസ് നഗരമായ വുഹാനില്‍ ഡിസംബറില്‍ ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് 19, മൂന്നു ലക്ഷത്തിലധികം ആളുകളെ രോഗികളാക്കുകയും ലോകമെമ്പാടുമുള്ള 14500 നു മുകളില്‍ പേരെ കൊന്നൊടുക്കുകയും ചെയ്തു. രോഗപ്രതിരോധ ശേഷി കുറഞ്ഞവര്‍, പ്രായമായവര്‍, വിട്ടുമാറാത്ത അസുഖങ്ങളുള്ളവര്‍ എന്നിവരെ വൈറസ് എളുപ്പത്തില്‍ ബാധിക്കുന്നുവെന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പു തന്നിട്ടുള്ളതാണ്. ഇക്കൂട്ടത്തില്‍ പെടുന്നവരാണ് ഹൃദയസംബന്ധമായ അസുഖങ്ങള്‍ ഉള്ളവരും.

Most read: കൊറോണ: ഭക്ഷണക്കാര്യത്തില്‍ അല്‍പം ശ്രദ്ധ നല്‍കാം

ഹൃദയ സംബന്ധമായ പ്രശ്‌നങ്ങളുള്ള ആളുകള്‍ക്ക് ആശങ്കകള്‍ ഗുരുതരമാണ്. കൊറോണറി ഹൃദ്രോഗമോ രക്താതിമര്‍ദ്ദമോ ഉള്ള പ്രായമായ ആളുകള്‍ക്ക് രോഗം വരാനുള്ള സാധ്യത കൂടുതലാണെന്നും കൂടുതല്‍ കഠിനമായ ലക്ഷണങ്ങള്‍ ഉണ്ടാകുമെന്നും നിരീക്ഷണങ്ങള്‍ തെളിയിക്കുന്നു. രോഗികള്‍ക്ക് അപകടസാധ്യത വര്‍ദ്ധിപ്പിക്കുന്നതിനെക്കുറിച്ചും സ്വീകരിക്കേണ്ട മുന്‍കരുതലുകളെക്കുറിച്ചും നമുക്കു നോക്കാം.

ഹൃദ്രോഗങ്ങളും കൊവിഡ് 19ഉം

ഹൃദ്രോഗങ്ങളും കൊവിഡ് 19ഉം

റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍, ആശുപത്രിയില്‍ പ്രവേശിപ്പിച്ച കൊവിഡ് 19 രോഗികളില്‍ 40% പേര്‍ക്ക് ഹൃദയ രോഗങ്ങള്‍ അല്ലെങ്കില്‍ സെറിബ്രോവാസ്‌കുലര്‍ രോഗം (സ്‌ട്രോക്ക്) പോലുള്ളവ പിടിപെട്ടവരാണ്. ഈ വൈറസ് പലവിധത്തില്‍ ഹൃദ്രോഗികളെ ബാധിക്കുമെന്ന് വിദഗ്ധര്‍ പറയുന്നു. വൈറസിന്റെ പ്രധാന ലക്ഷ്യം ശ്വാസകോശമാണ്. എങ്കിലും ഇത് ഹൃദയത്തെയും ബാധിക്കും, പ്രത്യേകിച്ച് രോഗബാധിതമായ ഒരു ഹൃദയം. ഹാര്‍ട്ട് അറ്റാക്കിന്റെ സങ്കീര്‍ണതകള്‍ ഉള്ള ഒരാള്‍ക്ക് ഇത് പ്രശ്‌നങ്ങള്‍ വര്‍ദ്ധിപ്പിക്കും, ഇതിനകം തന്നെ കാര്യക്ഷമമായി രക്തം പമ്പ് ചെയ്യുന്നതില്‍ അത്തരക്കാരുടെ ഹൃദയത്തിന് പ്രശ്‌നമുള്ളതിനാലാണിത്.

വിട്ടുമാറാത്ത മെഡിക്കല്‍ അവസ്ഥ

വിട്ടുമാറാത്ത മെഡിക്കല്‍ അവസ്ഥ

ഹൃദയ സംബന്ധമായ പ്രശ്‌നങ്ങളുള്ള ഒരാള്‍ക്ക് രോഗപ്രതിരോധ ശേഷി കുറവായിരിക്കാം. പ്രായമാകുമ്പോള്‍ ആളുകളുടെ രോഗപ്രതിരോധ ശേഷി ദുര്‍ബലമാകുന്നു. വിട്ടുമാറാത്ത മെഡിക്കല്‍ അവസ്ഥയുള്ളവരില്‍, വൈറസുകളുമായി സമ്പര്‍ക്കം പുലര്‍ത്തുമ്പോള്‍ ശരീരത്തിന്റെ രോഗപ്രതിരോധ പ്രതികരണം ശക്തമാകാതെ വരുന്നു. അത്തരമൊരു വ്യക്തിക്ക് ഒരു വൈറസ് പിടിപെട്ടാല്‍, അത് ശരീരത്തിനു മൊത്തത്തില്‍ സങ്കീര്‍ണതകള്‍ ഉണ്ടാക്കാനും സാധ്യതയുണ്ട്.

അസുഖം വരാനുള്ള സാധ്യത കൂടുതലുള്ളവര്‍

അസുഖം വരാനുള്ള സാധ്യത കൂടുതലുള്ളവര്‍

സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍(സിഡിസി) അനുസരിച്ച്, കൊറോണ വൈറസ് ബാധിക്കാനുള്ള സാധ്യത കൂടുതലുള്ളവരില്‍ ഇവര്‍ ഉള്‍പ്പെടുന്നു:

* 60 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍. 80 വയസും അതില്‍ കൂടുതലുമുള്ള ആളുകള്‍ ഉയര്‍ന്ന അപകടസാധ്യതയിലാണ്

* ഹൃദ്രോഗികള്‍

* ശ്വാസകോശരോഗ ബാധിതര്‍

* ഹൃദയ സംബന്ധമായ അസുഖങ്ങള്‍, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, പ്രമേഹം അല്ലെങ്കില്‍ അര്‍ബുദം എന്നിവ പോലുള്ള ആരോഗ്യ അവസ്ഥയിലുള്ള രോഗികള്‍ക്കും കൊവിഡ് 19ല്‍ നിന്ന് മരണസാധ്യത കൂടുതലാണ്.

Most read: കൊവിഡ് 19: ആസ്ത്മാ രോഗികള്‍ ഇവ അറിയുക

ഹൃദ്രോഗാവസ്ഥയുള്ള രോഗികള്‍

ഹൃദ്രോഗാവസ്ഥയുള്ള രോഗികള്‍

നിങ്ങള്‍ക്ക് ഒരു ഹൃദ്രോഗമുണ്ടെങ്കില്‍ കൊവിഡ് 19 സമയത്ത് സ്വയം പരിരക്ഷിക്കാന്‍ നിങ്ങള്‍ കൂടുതല്‍ ശ്രദ്ധിക്കണം. ആരോഗ്യകരമായി തുടരുന്നതിനുള്ള ചില വഴികള്‍ ഇതാ.

* അണുബാധയ്‌ക്കെതിരെ പ്രതിരോധിക്കുക

* ഹൃദ്രോഗമുള്ള രോഗികള്‍ക്ക് അണുബാധ തടയുന്നതിന് മെഡിക്കല്‍ വിദഗ്ധരുടെ ശുപാര്‍ശകള്‍ പാലിക്കേണ്ടത് പ്രധാനമാണ്. ഒരാള്‍ തുമ്മുകയോ ചുമക്കുകയോ ചെയ്ത ശേഷം ഒരാള്‍ക്ക് 6 അടി പരിധിക്കുള്ളില്‍ വ്യക്തിയില്‍ നിന്ന് വ്യക്തിയിലേക്ക് വൈറസ് പടരുമെന്ന് കരുതപ്പെടുന്നു.

പ്രതിരോധ ഘട്ടങ്ങളില്‍ ഉള്‍പ്പെടുന്നവ

പ്രതിരോധ ഘട്ടങ്ങളില്‍ ഉള്‍പ്പെടുന്നവ

* രോഗികളായ ആളുകളുമായി സമ്പര്‍ക്കം ഒഴിവാക്കുക

* കുറഞ്ഞത് 20 സെക്കന്‍ഡ് നേരത്തേക്ക് സോപ്പും വെള്ളവും ഉപയോഗിച്ച് കൈകള്‍ നന്നായി കഴുകുക

* ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ വായ മൂടുക അല്ലെങ്കില്‍ കൈ പൊത്തുകയോ ചെയ്യുക

* നിങ്ങളുടെ കണ്ണുകള്‍, മൂക്ക്, വായില്‍ തൊടുന്നത് ഒഴിവാക്കുക

* ഡോര്‍ നോബുകള്‍, ഹാന്‍ഡിലുകള്‍, സ്റ്റിയറിംഗ് വീലുകള്‍, ലൈറ്റ് സ്വിച്ചുകള്‍ എന്നിങ്ങനെ വൈറസ് പടരുന്ന സ്ഥലങ്ങള്‍ കരുതിയിരിക്കുക.

* കൂടുതല്‍ അപകടസാധ്യതയുള്ള ആളുകള്‍ വലിയ ഒത്തുചേരലുകള്‍ ഒഴിവാക്കി യാത്ര പരിമിതപ്പെടുത്തിക്കൊണ്ട് സാമൂഹിക അകലം പാലിക്കണം.

കുത്തിവയ്പ് എടുക്കുക

കുത്തിവയ്പ് എടുക്കുക

കൊറോണ വൈറസിന് ഇതുവരെ ഒരു വാക്‌സിന്‍ ഇല്ലെങ്കിലും, ഹൃദയ അവസ്ഥയുള്ള ആളുകള്‍ അവരുടെ പ്രതിരോധ കുത്തിവയ്പ്പുകള്‍ കാര്യക്ഷമമായി എടുക്കുക.

Most read: കൊറോണ: പ്രമേഹ രോഗികള്‍ക്ക് ശ്രദ്ധിക്കാന്‍

ആരോഗ്യകരമായ ശീലങ്ങള്‍ നിലനിര്‍ത്തുക

ആരോഗ്യകരമായ ശീലങ്ങള്‍ നിലനിര്‍ത്തുക

വൈറസ് ബാധയില്‍ നിന്ന് രക്ഷനേടാന്‍ നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തെക്കുറിച്ച് ബോധവാന്‍മാരുക. ആരോഗ്യകരമായ ഭക്ഷണം, വ്യായാമം, മതിയായ ഉറക്കം, സമ്മര്‍ദ്ദം നിയന്ത്രിക്കുക എന്നിവ ഓര്‍ക്കുക. പനി, ചുമ, ശ്വാസം മുട്ടല്‍ തുടങ്ങിയ ലക്ഷണങ്ങള്‍ അനുഭവപ്പെടുകയാണെങ്കില്‍ നിങ്ങളുടെ ആരോഗ്യ വിദഗ്ദ്ധനെ വിളിക്കുക.

ആരോഗ്യകരമായ ശീലങ്ങള്‍ നിലനിര്‍ത്തുക

ആരോഗ്യകരമായ ശീലങ്ങള്‍ നിലനിര്‍ത്തുക

കൊവിഡ് 19 ഉള്‍പ്പെടെയുള്ള വൈറസ് അണുബാധകള്‍ക്കുള്ള ചികിത്സയില്‍ സാധാരണയായി വിശ്രമവും ശരീരത്തില്‍ ജലാംശം നിലനിര്‍ത്തലും ഉള്‍പ്പെടുന്നു. നിങ്ങള്‍ക്ക് ഹൃദയ സംബന്ധമായ അസുഖങ്ങള്‍ ഉണ്ടെങ്കില്‍ നിങ്ങളുടെ ശരീരത്തില്‍ ആവശ്യത്തിന് ജലാംശം ഉണ്ടെന്ന് ഉറപ്പുവരുത്തുക.

English summary

Coronavirus And Heart Health

According to studies, people with heart conditions and diseases are asked to be extra cautious as the virus may affect them aggressively, in comparison to people without any heart conditions. Read on to know more about coronavirus and heart health.
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more
X