For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തക്കാളിയിലുണ്ട് ഇനി ഹൃദയസംരക്ഷണം

|

തക്കാളിയുടെ ആരോഗ്യഗുണങ്ങള്‍ നമുക്കറിയാം. നമ്മുടെ ആരോഗ്യ കാര്യത്തില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധ നല്‍കുന്ന പച്ചക്കറികളിലൊന്നാണ് തക്കാളി. ദിവസവും ആപ്പിള്‍ കഴിച്ചാല്‍ ഡോക്ടറെ അകറ്റി നിര്‍ത്താമെന്നത് നമുക്കറിയാം. എന്നാല്‍ ദിവസവും തക്കാളി കഴിച്ചാലും ഇത്തരത്തില്‍ ഡോക്ടറെ അകറ്റി നിര്‍ത്താം. ഹൃദയത്തിന്റെ ആരോഗ്യത്തിന് ഏറ്റവും ഉത്തമമാണ് തക്കാളി. തക്കാളിയിലെ ലൈക്കോപീന്‍ എന്ന ഘടകമാണ് ഇത്തരത്തില്‍ ഹൃദയാരോഗ്യം സംരക്ഷിയ്ക്കുന്നത്. 30കളിലെ ഹൃദ്രോഗ ലക്ഷണങ്ങള്‍ തിരിച്ചറിയൂ

Tomato A Day Keeps The Heart Doctor Away

ഹൃദ്രോഗികളുടെ രക്തധമനികളുടെ പ്രവര്‍ത്തനം സുഗമമാക്കാന്‍ തക്കാളി സഹായിക്കും. വിറ്റാമിന്‍ ഇയേക്കാള്‍ പത്ത് മടങ്ങ് ഗുണമാണ് ലൈക്കോപീനുള്ളത്. കേംബ്രിഡ്ജ് യൂണുവേഴ്‌സിറ്റിയിലെ ലക്ചറര്‍ ജോസഫ് ചെറിയാന്റെ നേതൃത്വത്തില്‍ നടന്ന പഠനത്തിലാണ് ദിവസവുമുള്ള തക്കാൡയുടെ ഉപയോഗം ഹൃദയാരോഗ്യത്തെ സംരക്ഷിക്കുമെന്ന് തെളിഞ്ഞത്. എന്നാല്‍ എങ്ങനെയാണ് ലൈക്കോപീന്റെ പ്രവര്‍ത്തനം നടക്കുന്നത് എന്നതിനെ സംബന്ധിച്ച് പഠനങ്ങള്‍ നടന്നു കൊണ്ടിരിക്കുകയാണ്. മാത്രമല്ല കെച്ചപ്പിനും ഒലീവ് ഓയിലിനും വേണ്ടി തക്കാളി ഉപയോഗിക്കുന്നത് ഗുണം വര്‍ദ്ധിപ്പിക്കുമെന്നും പറയുന്നു.

tomato for heart health

ഹൃദ്രോഗികളില്‍ നേരിട്ട് നടത്തിയ പഠനമാണ് വിജയത്തിലെത്തിയിരിക്കുന്നത്. എന്നാല്‍ ആരോഗ്യപരമായ ഡയറ്റിന്റെ കുറവാണ് പലപ്പോഴും ഹൃദയാരോഗ്യത്തെ നശിപ്പിക്കുന്നതെന്നും പഠനത്തില്‍ പറയുന്നുണ്ട്. രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നതിലും തക്കാളി സഹായിക്കുന്നു. ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും ഹൃദയാരോഗ്യത്തെ തകര്‍ക്കുന്നുണ്ട്. ഹൃദയാഘാതത്തിനു ശേഷവും തക്കാളി ഉപയോഗിക്കാം. ഹൃദയാഘാതം വന്നതിനു ശേഷവും തക്കാളിയുടെ ഉപയോഗം വീണ്ടും ഹൃദയാഘാതം ഉണ്ടാക്കാതിരിക്കാന്‍ സഹായിക്കും. മാത്രമല്ല പക്ഷാഘാത സാധ്യതയും ഇതിലൂടെ കുറയും. ചില ഹാര്‍ട്ട് അറ്റാക്ക് യാഥാര്‍ത്ഥ്യങ്ങള്‍

English summary

Tomato A Day Keeps The Heart Doctor Away

Tomatoes are rich in many nutrients and vitamins, including lycopene which has been studied as a means to lower heart disease risk.
Story first published: Monday, January 11, 2016, 12:57 [IST]
X
Desktop Bottom Promotion