ഹൃദയത്തിന്റെ ബ്ലോക്കിന്‌ നാരങ്ങ-വെളുത്തുള്ളി

Posted By:
Subscribe to Boldsky

നാരങ്ങയുടെയും വെളുത്തുള്ളിയുടേയും ആരോഗ്യഗുണങ്ങള്‍ ചെറുതൊന്നുമല്ലെന്ന് നമുക്കറിയാം. അത് കൊണ്ട് തന്നെ ഇവ രണ്ടും കൂടി ചേരുമ്പോഴുള്ള ആരോഗ്യ ഗുണങ്ങള്‍ പറയുന്നതിലും അപ്പുറമാണ്.

മനുഷ്യ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവമാണ് ഹൃദയം. ഹൃദയത്തിന്റെ പ്രവര്‍ത്തനത്തിന് ഏതെങ്കിലും രീതിയില്‍ തകരാറു സംഭവിച്ചാല്‍ അത് ശരീരത്തിന്റെ മൊത്തം പ്രവര്‍ത്തനത്തെയാണ് തകര്‍ക്കുന്നത്. അത് കൊണ്ട് തന്നെ ഹൃദയാരോഗ്യം സംരക്ഷിക്കേണ്ടത് അത്യാവശ്യമാണ്.

ഹൃദയത്തിന്റെ ബ്ലോക്ക് ഇന്നത്തെ കാലത്ത് ഏറ്റവും വലിയ പ്രശ്‌നമാണ്. അത് ഇല്ലാതാക്കാന്‍ നാരങ്ങയും വെളുത്തുള്ളിയും സഹായിക്കും. എന്നാല്‍ എങ്ങനെയെന്ന് നോക്കാം.

ഹൃദയാരോഗ്യം സംരക്ഷിക്കുന്നു

ഹൃദയാരോഗ്യം സംരക്ഷിക്കുന്നു

ഹൃദയാരോഗ്യം സംരക്ഷിക്കുന്നതിനും നാരങ്ങ വെളുത്തുള്ളി മിശ്രിതം സഹായിക്കും. ഹൃദയത്തിലുണ്ടാകുന്ന എല്ലാ തടസ്സങ്ങളും മാറ്റാന്‍ ഇതിന് കഴിയും. മൂന്ന് തരത്തില്‍ ഈ മിശ്രിതം തയ്യാറാക്കാം.

മാര്‍ഗ്ഗം-1

മാര്‍ഗ്ഗം-1

ആവശ്യമുള്ള സാധനങ്ങള്‍

നാരങ്ങാ നീര്- 1 കപ്പ്, ഇഞ്ചി നീര്- 1 കപ്പ്, വെളുത്തുള്ളി നീര്- 1 കപ്പ്, ആപ്പിള്‍ സിഡാര്‍ വിനീഗര്‍-1 കപ്പ്.

 തയ്യാറാക്കുന്ന വിധം

തയ്യാറാക്കുന്ന വിധം

മുകളില്‍ പറഞ്ഞ എല്ലാം കൂടി മിക്‌സ് ചെയ്ത് അരമണിക്കൂര്‍ തിളപ്പിക്കുക. തിളപ്പിച്ച് മൂന്ന് കപ്പാക്കി കുറയ്ക്കുക. തണുക്കാന്‍ വെച്ചതിനു ശേഷം മൂന്ന് കപ്പ് തേന്‍ കൂടി ചേര്‍ക്കുക. അതിനു ശേഷം ഫ്രിഡ്ജില്‍ വെച്ച് തണുപ്പിക്കാം.

ഉപയോഗിക്കേണ്ട വിധം

ഉപയോഗിക്കേണ്ട വിധം

എന്നും രാവിലെ പ്രഭാത ഭക്ഷണത്തിനു മുന്‍പ് ഒരു ടേബിള്‍ സ്പൂണ്‍ വീതം കഴിയ്ക്കുക.

 മാര്‍ഗ്ഗം 2

മാര്‍ഗ്ഗം 2

ആറ് നാരങ്ങ തൊലി കളഞ്ഞ് ചെറുതായി അരിഞ്ഞത്. 30 അല്ലി വെളുത്തുള്ളി ചെറിയ കഷ്ണങ്ങളായി ചതച്ചത് എന്നിവയാണ് ആവശ്യമുള്ള സാധനങ്ങള്‍

 തയ്യാറാക്കുന്ന വിധം

തയ്യാറാക്കുന്ന വിധം

രണ്ട് മിശ്രിതങ്ങളും കൂട്ടിച്ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്യുക. അല്‍പം വെള്ളം കൂടി ചേര്‍ക്കുക. പിന്നീട് രണ്ട് ലിറ്റര്‍ വെള്ളം കൂടി ചേര്‍ത്ത് അഞ്ച് മിനിട്ട് തിളപ്പിക്കുക. തണുത്തതിനു ശേഷം അതിന്റെ മട്ട് മാറ്റുക. തണുപ്പിച്ച സൂക്ഷിക്കാം.

ഉപയോഗിക്കേണ്ട വിധം

ഉപയോഗിക്കേണ്ട വിധം

ആഴ്ചയില്‍ മൂന്ന് ദിവസം 50 മില്ലി വെച്ച് കുടിയ്ക്കുക. പിന്നീട് ഒരാഴ്ച ഈ ശീലം നിര്‍ത്തുക. അടുത്തയാഴ്ച വീണ്ടും 50 മില്ലി വെച്ച് കുടിയ്ക്കുക.

ശരീരത്തിലെ വിഷാംശം പുറന്തള്ളുന്നു

ശരീരത്തിലെ വിഷാംശം പുറന്തള്ളുന്നു

മുകളില്‍ പറഞ്ഞ രണ്ട് വഴികളും ഹൃദയത്തെ മാത്രമല്ല ശരീരത്തിലെ വിഷാംശത്തെ പുറന്തള്ളുകയും ശരീരത്തിന് പുതിയ എനര്‍ജി നല്‍കുകയും ചെയ്യുന്നു.

English summary

Lemon with garlic mixture a perfect for clearing heart blockages

Lemon with garlic mixture a perfect for clearing heart blockages.
Subscribe Newsletter