For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഹൃദയാഘാതം വരുന്നോ, മുടി പറയും...

|

ശരീരത്തില്‍ വരുന്ന ഓരോ മാറ്റങ്ങളും അത്രത്തോളം ഗൗരവത്തോടു കൂടിയാണ് നമ്മള്‍ കണക്കാക്കേണ്ടത്. പല മാറ്റങ്ങളും ആരോഗ്യകരവും ചിലത് അനാരോഗ്യകരവും ആയിരിക്കാം. മാത്രമല്ല ഗൗരവം കൂടാതെ നമ്മള്‍ തള്ളിക്കളയുന്ന പല മാറ്റങ്ങളുമായിരിക്കും നമ്മുടെ ആയുസ്സെടുക്കുന്നത് എന്ന കാര്യത്തില്‍ സംശയം വേണ്ട. നമ്മള്‍ നിസ്സാരമെന്ന് കരുതുന്ന മുടി വരെ ഗുരുതരമായ രോഗങ്ങളുടെ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കും.

Heart attack can be predicted even months before

മുടിയില്‍ അടങ്ങിയിട്ടുള്ള കോര്‍ട്ടിസോണ് ഹോര്‍മോണ്‍ ആണ് ഇത്തരത്തില്‍ പല രോഗങ്ങളേയും കണ്ടു പിടിക്കുന്നത്. ഹൃദയാഘാതത്തെ വരെ തിരിച്ചറിയാന്‍ മുടി സഹായിക്കുന്നു എന്ന് പറഞ്ഞാല്‍ വിശ്വസിക്കാമോ? എന്നാല്‍ സത്യമാണ്. പലപ്പോഴും ഹൃദയാഘാത സാധ്യതയെ മുന്‍കൂട്ടി അറിയാന്‍ മുടിയിലുണ്ടാക്കുന്ന മാറ്റങ്ങള്‍ സഹായിക്കും.

നമ്മുടെ മാനസിക സമ്മര്‍ദ്ദവും ജോലി സ്ഥലത്തെ പ്രശ്‌നങ്ങളും ആരോഗ്യ പ്രശ്‌നങ്ങളും എല്ലാം ആയിരിക്കും പലപ്പോഴും ഹൃദയാഘാതത്തിന്റെ പ്രധാന കാരണങ്ങള്‍. അമിതമായ മാനസിക സമ്മര്‍ദ്ദം നമ്മുടെ മുടിയുടെ ആരോഗ്യത്തെ നശിപ്പിക്കുന്നു. അമിതമായ മുടി കൊഴിച്ചിലും മറ്റു പ്രശ്‌നങ്ങളും കണ്ടാല്‍ ഉടന്‍ തന്നെ തിരിച്ചറിഞ്ഞോളൂ നിങ്ങളുടെ ഹൃദയം തകരാറിലാണെന്ന്.

Heart attack can be predicted even months before

കോര്‍ട്ടിസോണ്‍ ടെസ്റ്റ് ഇടയ്ക്ക് നടത്തുന്നത് ഹൃദയാഘാതത്തെ മുന്‍കൂട്ടി കണ്ട് പിടിയ്ക്കാന്‍ സഹായിക്കുന്നു. ഉമിനീര്, രക്തം, മൂത്രം എന്നിവ പരിശോധിച്ചാല്‍ കോട്ടിസോണിന്റെ അളവ് അറിയാന്‍ കഴിയും. ഇത് പലപ്പോഴും ഹൃദയസംബന്ധമായ പ്രശ്‌നങ്ങളെ മുന്‍കൂട്ടി കണ്ടു പിടിയ്ക്കുന്നതിന് സഹായിക്കുന്നു. അമിതമായ മുടി കൊഴിച്ചില്‍ തന്നെയാണ് കോര്‍ട്ടിസോണ്‍ ടെസ്റ്റ് നടത്തുന്നതിന്റെ ആധാരം എന്നതും സത്യം.

English summary

Heart attack can be predicted even months before

A heart attack can be predicted even months before: your hair warns you, and here’s how .
Story first published: Wednesday, May 11, 2016, 17:08 [IST]
X
Desktop Bottom Promotion