For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഹൃദയത്തെ വയസാക്കും ശീലങ്ങള്‍

|

ഹൃദയമാണ് നമ്മുടെ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവമാണെന്നു പറഞ്ഞാല്‍ തെറ്റില്ല. കാരണം ഹൃദയമിടിപ്പു നിന്നാല്‍ എല്ലാംതീര്‍ന്നുവെന്നു തന്നെ പറയാം. ഇതുകൊണ്ടുതന്നെ ഹൃദയത്തെ കേടു വരുത്താതെ സൂക്ഷിയ്‌ക്കേണ്ടതു പ്രധാനവുമാണ്.

പണ്ട് ഹൃദയപ്രശ്‌നങ്ങള്‍ പ്രായമേറിയവര്‍ക്കായിരുന്നുവെങ്കില്‍ ഇപ്പോള്‍ ഇത് 20 കളിലും മുപ്പതുകളിലുമെല്ലാം തന്നെ വരുന്നുവെന്നത് ഗുരുതരമായ ഒന്നാണ്.

ഹൃദയത്തിന്റെ പ്രായമേറ്റുന്ന, അതായത് ചെറുപ്പത്തില്‍ തന്നെ ഹൃദയപ്രശ്‌നങ്ങള്‍ വരുത്തുന്ന കാരണങ്ങള്‍ പലതാണ്. ഇവയെക്കുറിച്ചു കൂടുതലറിയൂ,

ചീത്ത ഭക്ഷണശീലങ്ങള്‍

ചീത്ത ഭക്ഷണശീലങ്ങള്‍

ചീത്ത ഭക്ഷണശീലങ്ങള്‍ പ്രധാന കാരണമാണ്. ജങ്ക് ഫുഡ്, പഴയ ഭക്ഷണം, ആരോഗ്യകരമായവ കഴിയ്ക്കാതിരിയ്ക്കുക, അമിത ഭക്ഷണം, ഭക്ഷണം കഴിയ്ക്കാതിരിയ്ക്കുക തുടങ്ങിയവയെല്ലാം ദോഷം ചെയ്യും.

ചടഞ്ഞിരിയ്ക്കുന്നത്

ചടഞ്ഞിരിയ്ക്കുന്നത്

ചടഞ്ഞിരിയ്ക്കുന്നത്, അതായത് വ്യായാമക്കുറവാണ് മറ്റൊരു കാരണം. പ്രത്യേകിച്ച് ഇപ്പോഴത്തെ ജോലിസാഹചര്യങ്ങളില്‍. കമ്പ്യൂട്ടറിനു മുന്നിലുളള ഇരിപ്പെന്നു വേണമെങ്കില്‍ പറയാം.

പുകവലി

പുകവലി

പുകവലി നിങ്ങളുടെ ഹൃദയത്തിന്റെ പ്രായമേറ്റുന്ന മറ്റൊന്നാണ്. ഇത് നിങ്ങളുടെ ശരീരത്തിലുണ്ടാക്കുന്ന വിഷാംശം ഒഴിവാക്കാന്‍ 10 വര്‍ഷമെങ്കിലും പിടിയ്ക്കും.

മദ്യപാനശീലം

മദ്യപാനശീലം

മദ്യപാനശീലം ഹൃദയത്തെ പ്രായമാക്കുന്ന മറ്റൊന്നാണ്. ഹൃദയത്തിന്റെ ശരിയായ പ്രവര്‍ത്തനങ്ങളെ ബാധിയ്ക്കുന്ന ഒന്ന്.

കൂര്‍ക്കംവലി

കൂര്‍ക്കംവലി

കൂര്‍ക്കംവലിയാണ് ഹൃദയത്തെ കേടു വരുത്തുന്ന മറ്റൊന്ന്. കൂര്‍ക്കം വലിയ്ക്കുന്നത് രക്തധമനികളെ കട്ടിയാക്കുന്നു. ആര്‍ട്ടീരിയോക്ലീറോസിസ് എന്നാണ് ഇത് അറിയപ്പെടുന്നത്. ഇത് ശരീരത്തിലെ രക്തസഞ്ചാരത്തെ ബാധിയ്ക്കുന്നു.

അമിത വ്യായാമം

അമിത വ്യായാമം

വ്യായാമം ആരോഗ്യത്തിനും ഹൃദയത്തിനുമെല്ലാം ഗുണകരമാണ്. എന്നാല്‍ അമിത വ്യായാമം ഹൃദയത്തിന് കൂടുതല്‍ മര്‍ദമേല്‍പ്പിയ്ക്കുന്നു. ഹൃദയാഘാതം വരെ ഉണ്ടാകാന്‍ സാധ്യതയുണ്ട്.

ദന്തശുചിത്വം

ദന്തശുചിത്വം

ദന്തശുചിത്വം പാലിയ്ക്കാതിരുന്നാല്‍ ഹൃദയത്തിന് കേടാണ്. വായിലെ ബാക്ടീരിയ നേരിട്ടു രക്തത്തിലേയ്ക്കു പ്രവേശിയ്ക്കും. രക്തക്കുഴലുകളെ തടസപ്പെടുത്തും. രക്തപ്രവാഹം കുറയ്ക്കും.

Read more about: heart ഹൃദയം
English summary

Daily Habits That Age Your Heart

Here are some of the daily habits that ages your heart. Read more to know about,
Story first published: Friday, February 19, 2016, 15:22 [IST]
X
Desktop Bottom Promotion