Latest Updates
-
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
സൂക്ഷിയ്ക്കൂ, ഹാര്‍ട്ട് അറ്റാക്ക് ഒരു മാസമകലെ
ഹാര്‍ട്ടറ്റാക്ക് ഒരു വില്ലനാണെന്നു പറയാം. പലപ്പോഴും ഞൊടിയിടയില്‍ ഒരാളുടെ ജീവനപഹരിയ്ക്കുന്ന നിശബ്ദ കൊലയാളി.
പലപ്പോഴും ഹൃദയാഘാത ലക്ഷണങ്ങള്‍ തിരിച്ചറിയാന്‍ വൈകുന്നതും ഇതുവഴി ചികിത്സ തേടാന്‍ വൈകുന്നതുമാണ് പ്രശ്നങ്ങള്‍ സങ്കീര്ണാക്കുന്നത്.
എന്നാല്‍ ഹൃദയാഘാതം മുന്‍ലക്ഷണങ്ങള്‍ കാണിച്ചു തരില്ലെന്നു പറയാനാവില്ല. പലപ്പോഴും ഇതു തിരിച്ചറിയാന്‍ കഴിയാത്തതും ഗ്യാസ്, നെഞ്ചെരിച്ചില്‍ എന്നെല്ലാം പറഞ്ഞു നിസാരമായി തള്ളിക്കളയുന്നതുമാണ് പ്രശ്നം ഗുരുതരമാക്കുന്നത്.
ഹാര്‍ട്ട് അറ്റാക്ക് വരുന്നതിന് ഏതാണ്ട് ഒരു മാസം മുന്‍പു തന്നെ തിരിച്ചറിയാന്‍ സാധിയ്ക്കുമെന്നു പറയപ്പെടുന്നു. ഈ ലക്ഷണങ്ങളെക്കുറിച്ചറിയൂ,

ഹാര്‍ട്ട് അറ്റാക്ക് ഒരു മാസമകലെ
നെഞ്ചില്‍ മര്‍ദം, ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട്, എരിച്ചില്‍ തുടങ്ങിയവ ഹാര്‍ട്ട് അറ്റാക്ക് ലക്ഷണങ്ങളാകാം.

ഹാര്‍ട്ട് അറ്റാക്ക് ഒരു മാസമകലെ
പ്രത്യേക കാരണങ്ങളില്ലാതെ ക്ഷീണമനുഭവപ്പെടുന്നത് ഹൃദയാഘാതത്തിന് ഒരു മാസം മുന്‍പു മുതല്‍ അനുഭവപ്പെട്ടേക്കാം.

ഹാര്‍ട്ട് അറ്റാക്ക് ഒരു മാസമകലെ
തുടര്‍ച്ചയായ കോള്‍ഡ്, അണുബാധ എന്നിവയും ഹൃദയാഘാത ലക്ഷണങ്ങളാകാം.

ഹാര്‍ട്ട് അറ്റാക്ക് ഒരു മാസമകലെ
കാല്, വയര്‍, കയ്യ് എന്നിവടങ്ങളില്‍ പെട്ടെന്നു നീരു വരുന്നതും ഹൃദയാഘാത ലക്ഷണമാകാം. ഹൃദയത്തിലേയ്ക്കുള്ള രക്തപ്രവാഹം ശരിയല്ലെന്നാണ് ഇതു വ്യക്തമാക്കുന്നത്.

ഹാര്‍ട്ട് അറ്റാക്ക് ഒരു മാസമകലെ
ലംഗ്സിലേയ്ക്ക് ആവശ്യത്തിനുള്ള രക്തമെത്താതാകുമ്പോള് ശ്വസിയ്ക്കാന്‍ ബുദ്ധിമുട്ടനുഭവപ്പെടും. ശ്വാസം ലഭിയ്ക്കുന്നില്ലെന്നു തോന്നും

ഹാര്‍ട്ട് അറ്റാക്ക് ഒരു മാസമകലെ
പ്രത്യേക കാരണങ്ങളില്ലാതെ തലവേദനയും തലചുറ്റും ഈ ലക്ഷണങ്ങളാകാം. തലയിലേയ്ക്കുള്ള രക്തപ്രവാഹം കുറയുന്നതാണ് കാരണം. ഹൃദയത്തിന്റെ പ്രവര്‍ത്തനം ശരിയല്ലെന്നര്‍ത്ഥം.

ഹാര്‍ട്ട് അറ്റാക്ക് ഒരു മാസമകലെ
ആരോഗ്യകരമായ ഭക്ഷണം കഴിച്ചിട്ടും ദഹനക്കേട്, നെഞ്ചെരിച്ചില്‍, മനംപിരട്ടല്‍ എന്നിവ അനുഭവപ്പെടുന്നതും ഹൃദയാഘാതം ഒരു മാസം അകലെയെന്നതിന്റെ സൂചനയാകാം.



Click it and Unblock the Notifications
