നെഞ്ചെരിച്ചിലില്‍ നീറുന്നുണ്ടോ നിങ്ങള്‍ ?

Posted By:
Subscribe to Boldsky

മാറിക്കൊണ്ടിരിക്കുന്ന ജീവിതരീതികള്‍ കാരണം ചെറുപ്പക്കാരില്‍ പോലും ഇപ്പോള്‍ നെഞ്ചെരിച്ചിലുണ്ട്. നെഞ്ചെരിച്ചില്‍ ഒരു നീറുന്ന പ്രശ്‌നമായിക്കൊണ്ടിരിക്കുകയാണ്. ഉദരരോഗങ്ങളില്‍ ഏറ്റവും വ്യാപകമായി കാണപ്പെടുന്ന അള്‍സറിലേക്ക് നയിക്കുന്ന ഈ രോഗലക്ഷണം തള്ളികളയാനാവില്ല. ഭക്ഷണരീതിയില്‍ ചില ക്രമീകരണങ്ങള്‍ വരുത്തിയാല്‍ നെഞ്ചെരിച്ചിലിന് ആശ്വാസം ലഭിക്കും.

ഗര്‍ഭിണികള്‍ പാലിന്റെ അളവ് കുറയ്ക്കണം

അമിതമായ മദ്യപാനം, മാനസിക പിരിമുറുക്കങ്ങള്‍, ദഹനം നന്നായി നടക്കാത്തത് തുടങ്ങി പല കാരണങ്ങള്‍ കൊണ്ടും നെഞ്ചെരിച്ചില്‍ ഉണ്ടാകാം. നിങ്ങള്‍ക്ക് വീട്ടില്‍ ചെയ്യാവുന്ന പൊടിക്കൈകള്‍ പറഞ്ഞുതരാം.

പൊടിക്കൈകള്‍

പൊടിക്കൈകള്‍

തലേദിവസം വെണ്ണ ഉപ്പുവെള്ളത്തില്‍ ഇട്ടുവയ്ക്കുക. ഈ വെണ്ണ പിറ്റേന്ന് പിഴിഞ്ഞ് വെള്ളം കളഞ്ഞശേഷം കഴിക്കുക. നെഞ്ചെരിച്ചില്‍ ശമിക്കും.

പേരയ്ക്കയുടെ ഇല

പേരയ്ക്കയുടെ ഇല

പേരയ്ക്കയുടെ ഇല അരഗ്ലാസ് വെള്ളത്തിലിട്ട് തിളപ്പിച്ച ശേഷം ഇല അരിച്ചു മാറ്റി കുടിക്കുക.

ഊണിന് ശേഷം

ഊണിന് ശേഷം

ഊണിന് ശേഷം ഒരു ചെറിയ കഷ്ണം ഇഞ്ചി ചവച്ചരച്ചു തിന്നുക. ഇഞ്ചിനീര് കുടിക്കുന്നതും ഗുണം ചെയ്യും.

കറുവാപ്പട്ട

കറുവാപ്പട്ട

ഒരു ഗ്ലാസ് വെള്ളത്തില്‍ 100 ഗ്രാം കറുവാപ്പട്ടയിട്ട് തിളപ്പിച്ച് കുടിക്കുന്നത് ആശ്വാസം തരും.

രാത്രിയില്‍

രാത്രിയില്‍

രാത്രിയില്‍ തലയണ ഉപയോഗിച്ച് നെഞ്ചും കഴുത്തും വയറിനേക്കാള്‍ ഉയര്‍ത്തിവെച്ച് കിടക്കുക.

കായം

കായം

ഒരു നുള്ള് കായം ചൂടുവെള്ളത്തില്‍ കലക്കി ദിവസവും ഇടയ്ക്കിടെ കുടിക്കുക.

ജാതിക്ക

ജാതിക്ക

ജാതിക്കയുടെ തൊണ്ട് അരച്ചത് 200 മില്ലി തേനില്‍ ചേര്‍ത്ത് കഴിച്ചാലും നെഞ്ചെരിച്ചില്‍ മാറും.

ആഹാരം കഴിക്കുന്നത്

ആഹാരം കഴിക്കുന്നത്

എന്നും നിങ്ങള്‍ മൂന്നു നേരമായിരിക്കും ആഹാരം കഴിക്കുന്നത്. എന്നാല്‍ ആഹാരത്തിന്റെ അളവ് കുറച്ച് അത് അഞ്ച് നേരമാക്കി കഴിക്കുക.

ഭക്ഷണം കഴിക്കുന്നത്

ഭക്ഷണം കഴിക്കുന്നത്

നന്നായി ചവച്ചരച്ച് ഭക്ഷണം കഴിക്കുക. രാത്രി രണ്ട് മണിക്കൂര്‍ മുന്‍പെങ്കിലും ആഹാരം കഴിക്കണം.

കഴിക്കാന്‍ പാടില്ലാത്തത്

കഴിക്കാന്‍ പാടില്ലാത്തത്

ഫ്രിഡ്ജില്‍ വച്ച ആഹാരം, സോഡ, ചായ, കാപ്പി, പുളിപ്പുള്ള പഴങ്ങളുടെ ജ്യൂസ്, എരിവ്, പുളി, മസാല എന്നിവ കൂടുതല്‍ അടങ്ങിയതും കൊഴുപ്പ് കൂടുതല്‍ അടങ്ങിയതുമായ ആഹാരങ്ങള്‍ ഒഴിവാക്കുക.

English summary

how to get rid of gas pain

Find out here How to Get Rid Of Gas Pains Using Home Remedies & Medicated.Sometimes the pain moves from chest to other parts of body.
Story first published: Wednesday, June 17, 2015, 16:02 [IST]