For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുഴഞ്ഞുവീണ് മരിക്കുന്നതിനുമുന്‍പ് അറിയൂ..

By Sruthi K M
|

മുന്‍പ് പ്രായമായവരിലാണ് ഇത്തരം കുഴഞ്ഞുവീണുള്ള മരണം ഉണ്ടാകാറുള്ളത്. എന്നാല്‍ ആരോഗ്യം തോന്നിക്കുന്ന യുവതി യുവാക്കള്‍ക്കും ഇത്തരം പെട്ടെന്നുള്ള മരണങ്ങള്‍ ഉണ്ടാകുന്നു. വീട്ടിലും ഓഫീസിലും വഴിയരികിലും പെട്ടെന്നൊരു വീഴ്ച, പിന്നീട് അവര്‍ മരണത്തിലേക്കാണ്. ഇത്തരം മരണങ്ങള്‍ നമ്മളെ ഭയപ്പെടുത്തുകയും ആശങ്കപ്പെടുത്തുകയും ചെയ്യാറുണ്ട്. എന്തുകൊണ്ടാണ് ഒരു ലക്ഷണങ്ങളും കാണിക്കാതെ പെട്ടെന്ന് മരിച്ചുപോകുന്നത്...?

ഹൃദയാരോഗ്യത്തിന് ചില യോഗാസനങ്ങള്‍..

ഇതിന് പരിഹാരങ്ങള്‍ ഉണ്ടോ എന്ന ചോദ്യമാണുള്ളത്. ഇത്തരം മരണങ്ങളില്‍ നിന്നും രക്ഷനേടാന്‍ സാധിക്കുമോ...? ഒരു വ്യക്തി കുഴഞ്ഞുവീണ് മരിക്കാന്‍ നിരവധി കാരണങ്ങളുണ്ട്. എന്നാല്‍ പ്രധാന കാരണമായി പറയുന്നത് ഹൃദ്രോഗം തന്നെയാണ്. 95 ശതമാനവും ഇത്തരം മരണത്തിനുപിന്നില്‍ ഹൃദ്രോഗമാണ്. ഹൃദയവുമായി ബന്ധപ്പെട്ട തകാറുകള്‍ നിങ്ങള്‍ക്കും വരാം...ഇതിനെക്കുറിച്ച് കൂടുതല്‍ വായിച്ചറിയൂ...

ഹൃദയസ്തംഭനം

ഹൃദയസ്തംഭനം

ഹൃദ്രോഗം ഹൃദയസ്തംഭനമായാണ് കണ്ടുവരുന്നത്. രക്തത്തിലെ കൊഴുപ്പ് കൂടി ഹൃദയധമനികള്‍ അടഞ്ഞ് പോകുന്നതാണ് ഹൃദയസ്തംഭനം ഉണ്ടാക്കുന്നത്.

ഹൃദയസ്തംഭനം

ഹൃദയസ്തംഭനം

വൈകാരികവും ശാരീരികവുമായ ശക്തമായ ആഘാതം മൂലവും ഹൃദയസ്തംഭനം സംഭവിക്കാം.

ഹൃദയസ്തംഭനം

ഹൃദയസ്തംഭനം

ഹൃദയസ്തംഭനത്തെ തുടര്‍ന്ന് രക്തം പുറത്തേക്ക് പമ്പ് ചെയ്യാന്‍ കഴിയാതെവരുന്നു. ഇതുമൂലം മസ്തിഷ്‌കം, വൃക്കകള്‍, കരള്‍ തുടങ്ങിയ ഭാഗങ്ങളില്‍ രക്തം ലഭിക്കാതെ വരുന്നു. തുടര്‍ന്ന് വ്യക്തി കുഴഞ്ഞുവീഴുകയും മരിക്കുകയും ചെയ്യുന്നു.

പ്രതിവിധികള്‍

പ്രതിവിധികള്‍

പൊണ്ണത്തടിയുള്ളവരും പാരമ്പര്യമായി ഹൃദയ രോഗങ്ങള്‍ക്ക് സാധ്യതയുള്ളവരും ശാരീരിക പരിശോധനകള്‍ നടത്തിയിരിക്കണം.

പ്രതിവിധികള്‍

പ്രതിവിധികള്‍

ഇത്തരം പരിശോധനകളിലൂടെ ഭക്ഷണ നിയന്ത്രണം, വ്യായാമം എന്നിവയില്‍ മാറ്റം വരുത്താം. ഇവ ഒരുപരിധിവരെ നിങ്ങളെ മരണത്തിലേക്ക് തള്ളി വിടില്ല.

പ്രതിവിധികള്‍

പ്രതിവിധികള്‍

ഇടയ്ക്ക് രക്ത പരിശോധനകള്‍ നടത്തുകയും ചെയ്താല്‍ രോഗത്തെ നേരെത്തെ കണ്ടെത്തി കീഴടക്കാനാകും.

പ്രാഥമിക ശുശ്രൂഷ

പ്രാഥമിക ശുശ്രൂഷ

കുഴഞ്ഞുവീണ വ്യക്തിക്ക് ആദ്യം ബോധമുണ്ടോ എന്നറിയണം. ഇല്ലെങ്കില്‍ ഇവരെ മലര്‍ത്തി കിടത്തുക. ശ്വാസപഥം തുറക്കാന്‍ രോഗിയുടെ തല അല്‍പം ചരിച്ച്, താടി മുകളിലേക്ക് ഉയര്‍ത്തണം. തുടര്‍ന്ന് കൃത്രിമ ശ്വാസം നല്‍കണം.

കൃത്രിമ ശ്വാസം നല്‍കുന്നത്

കൃത്രിമ ശ്വാസം നല്‍കുന്നത്

ഇത് ചെയ്യുന്ന വ്യക്തി ആദ്യം ദീര്‍ഘശ്വാസം എടുക്കണം. എന്നിട്ട് കുഴഞ്ഞുവീണ ആളുടെ വായയോട് ചേര്‍ത്തുവയ്ക്കുക. വായയിലേക്ക് ശക്തമായി ഊതുക.

കൃത്രിമ ശ്വാസം നല്‍കുന്നത്

കൃത്രിമ ശ്വാസം നല്‍കുന്നത്

വായയിലേക്ക് ശക്തമായി ഊതുമ്പോള്‍ കിടക്കുന്നയാളുടെ നെഞ്ച് ഉയരുന്നുണ്ടോ എന്ന് നോക്കണം. ഉയരുന്നത് വരെ ഈ പ്രവൃത്തി തുടരുക.

പ്രാഥമിക ശുശ്രൂഷ

പ്രാഥമിക ശുശ്രൂഷ

നാഡീമിടിപ്പ് ഇല്ലെങ്കില്‍ മധ്യഭാഗത്ത് ഇരു കൈകളും വെച്ച് ശക്തമായി അമര്‍ത്തണം. ഇത് ചുരുങ്ങിയത് മൂന്ന് മിനിട്ടെങ്കിലും ചെയ്യണം.

English summary

causes and some solutions of collapsing death in the young

Sudden death can also occur in adults, from a variety of causes.
Story first published: Monday, June 1, 2015, 17:44 [IST]
X
Desktop Bottom Promotion