For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നെഞ്ചെരിച്ചലിന് നാട്ടുവൈദ്യം

By Sruthi K M
|

നെഞ്ചെരിച്ചലിന് മിക്കവരിലും കാരണമാകുന്നത് ഗാസ്‌ട്രോ ഈസോഫാഗിയല്‍ റിഫ്‌ളസ് ഡിസീസ് എന്ന അവസ്ഥയാണ്. പെട്ടെന്ന് തന്നെ ചികിത്സിച്ചു മാറ്റേണ്ട രോഗമാണിത്. പല കാരണങ്ങള്‍ കൊണ്ടും നെഞ്ചെരിച്ചില്‍ ഉണ്ടാകാം. അമിത മദ്യപാനം, എരിവും പുളിയും കൂടുതലുള്ള ഭക്ഷണം, ആഹാരം ചവച്ചരച്ച് കഴിക്കാത്തത്, മാനസിക പ്രശ്‌നങ്ങള്‍, ദഹനക്കേട് തുടങ്ങി പല കാരണങ്ങളും ഉണ്ടാകാം.

വെള്ളരിക്ക കഴിക്കണമെന്ന് പറയുന്നത്...

കഴിക്കുന്ന ആഹാരം കുറച്ച് ദഹിക്കുകയും ബാക്കി ദഹിക്കാതിരിക്കുകയും ചെയ്യുന്ന അവസ്ഥയില്‍ അന്നനാളത്തിലേക്ക് അവ തിരികെ കയറുകയും ചെയ്യുന്നതാണ് നെഞ്ചെരിച്ചിലിന്റെ മുഖ്യ കാരണം. ആമാശയത്തിന്റെ മുകളിലെ വാല്‍വ് സംബന്ധമായ പ്രശ്‌നമുള്ളവരില്‍ നെഞ്ചെരിച്ചില്‍ കൂടുതലായി കാണുന്നു. ചില നാട്ടുവൈദ്യങ്ങള്‍ നിങ്ങളുടെ ഈ പ്രശ്‌നം ഇല്ലാതാക്കും.

ജീരകം

ജീരകം

ജീരക കഷായത്തില്‍ ധന്വന്തരം ഗുളിക ചേര്‍ത്ത് കഴിച്ചാല്‍ നെഞ്ചെരിച്ചിലിന് ആശ്വാസമാകും.

അയമോദകം

അയമോദകം

അയമോദകം പൊടിച്ച് ജീരക വെള്ളത്തില്‍ കഴിക്കുന്നതും നല്ലതാണ്.

ഇരട്ടി മധുരം

ഇരട്ടി മധുരം

കടുകുരോഹിണി, ഇരട്ടി മധുരം എന്നിവ ചേര്‍ത്ത് പൊടിച്ച് പഞ്ചസാരയില്‍ ചേര്‍ത്ത് കഴിക്കുക.

ജീരകം

ജീരകം

ജീരകത്തിന്റെ ഉണങ്ങിയ വിത്ത് നല്ലവണ്ണം വറുത്ത് അതില്‍ വെള്ളമൊഴിച്ച് ചൂടാക്കി പഞ്ചസാര ചേര്‍ത്ത് കഴിക്കുക.

കറുവാപ്പട്ട

കറുവാപ്പട്ട

കറുവാപ്പട്ട, ചുക്ക്, ഏലത്തരി എന്നിവ ചേര്‍ത്ത് പൊടിച്ച് ആഹാരത്തിന് മുന്‍പ് കഴിക്കുക.

ഉറക്കം

ഉറക്കം

ആഹാരം കഴിഞ്ഞാലുടന്‍ കിടക്കുന്ന പതിവ് മിക്കവര്‍ക്കും ഉള്ളതാണ്. ഇത് ചെയ്യാതിരിക്കുക.

English summary

remedies for gas pain in chest

Gas pain in the chest can be an indication of a more serious problem, but is not as bad as some may think. Many people that suffer from gas pains in their chest.
Story first published: Monday, July 13, 2015, 13:41 [IST]
X
Desktop Bottom Promotion