For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഹൃദയം ഒളിച്ചു വെയ്ക്കുന്ന ചിലത്

|

ഇന്ന് ലോകഹൃദയ ദിനം. നിനക്ക് ഹൃദയമുണ്ടെങ്കില്‍ നീ ഇങ്ങനെയൊന്നും ചെയ്യില്ലെന്ന വാക്യം കേള്‍ക്കാത്തവര്‍ ചുരുക്കം. അത്രയേറെ നമ്മുടെ ജീവിതവുമായി ഹൃദയം അടുത്തു കഴിഞ്ഞിരിക്കുന്നു. നമ്മള്‍ നമുക്ക് പ്രിയപ്പെട്ടതിനെന്തിനേയും ഹൃദയത്തോട് ചേര്‍ത്തു വെയ്ക്കുന്ന ശീലം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല.

ചില ഹൃദയരഹസ്യങ്ങള്‍

എന്നാല്‍ ശരിക്കും നമ്മുടെ ഹൃദയത്തെക്കുറിച്ച് നമുക്കറിയാത്ത പല കാര്യങ്ങളുമുണ്ട്. ചിലപ്പോള്‍ അത്ഭുതമെന്നു തോന്നാവുന്ന പലതും. ഇത്രയധികം കാര്യങ്ങള്‍ ഒറ്റയടിക്ക് ഹൃദയം ചെയ്യുന്നുണ്ടോ എന്ന് തോന്നിപ്പോവും. അതുകൊണ്ടു തന്നെ നമ്മുടെ ഹൃദയം ഒന്നു പിണങ്ങിയാല്‍ നമുക്ക് എട്ടിന്റെ പണി തന്നെ കിട്ടും.

എന്തൊക്കെയാണ് നമ്മുടെ ഹൃദയത്തിന്റെ പ്രത്യേകതകള്‍ എന്നു നമുക്ക് നോക്കാം. പലതും നാം നിത്യേന കേള്‍ക്കുന്നതും കാണുന്നതുമായ കാര്യങ്ങളെ ബന്ധപ്പെടുത്തിയുള്ളതാണ്.

 ഹൃദയാഘാത സാധ്യത

ഹൃദയാഘാത സാധ്യത

ഉന്നത വിദ്യാഭ്യാസം നമ്മുടെ ഹൃദയാഘാത സാധ്യത കുറയ്ക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഉന്നത വിദ്യാഭ്യാസം ലഭിക്കുന്നതിലൂടെ ഹൃദയാഘാതത്തെക്കുറിച്ചും മറ്റും നമ്മള്‍ കൂടുതല്‍ ബോധവാന്‍മാരാകും.

ഡോളറിന്റെ വലിപ്പം

ഡോളറിന്റെ വലിപ്പം

ഒരു സാധാരണ ഹൃദയ വാള്‍വിന് ഒരു ഡോളറിന്റെ പകുതി വലിപ്പം മാത്രമേ ഉണ്ടാവൂ. അതും നമ്മുടെ ഹൃദയത്തിന്റെ പ്രത്യേകതയാണ്.

ആദ്യ പേസ്‌മേക്കര്‍

ആദ്യ പേസ്‌മേക്കര്‍

ആദ്യത്തെ പേസ്‌മേക്കര്‍ പ്രവര്‍ത്തിപ്പിച്ചിരുന്നത് ഒരു വാള്‍ സോക്കറ്റില്‍ കുത്തിയിട്ടായിരുന്നു എന്നതും രസകരമാണ്.

സന്തോഷം ഹൃദയാഘാതത്തെ അകറ്റുന്നു

സന്തോഷം ഹൃദയാഘാതത്തെ അകറ്റുന്നു

എപ്പോഴും സന്തോഷത്തോടെയും ആരോഗ്യത്തോടെയും ഇരുന്നാല്‍ അത് ഹൃദയാഘാത സാധ്യതയെ വളരെയധികം കുറയ്ക്കുന്നു.

ഹൃദയാഘാതം കൂടുതല്‍

ഹൃദയാഘാതം കൂടുതല്‍

ഹൃദയാഘാത സാധ്യത ഏറ്റവും കൂടുതല്‍ ഉള്ളത് ക്രിസ്തുമസ് സമയങ്ങളിലും ന്യൂ ഇയര്‍ സമയങ്ങളിലുമാണെന്നതും രസകരമാണ്.

പുതിയ കോശം

പുതിയ കോശം

പുതിയതായി കോശം ഉടലെടുക്കുമ്പോള്‍ അത് നാലാഴ്ച മുന്‍പ് തന്നെ മിടിക്കാന്‍ തുടങ്ങും.

വലിയ ഹൃദയം നീലത്തിമിംഗലത്തിന്റേത്

വലിയ ഹൃദയം നീലത്തിമിംഗലത്തിന്റേത്

ലോകത്തില്‍ വച്ച് ഏറ്റവും വലിയ ഹൃദയം നീലത്തിമിംഗലത്തിന്റേതാണ്. വലിപ്പത്തില്‍ മാത്രമല്ല ഹൃദയത്തിന്റെ കാര്യത്തിലും ഒന്നാമനാണ് നീലത്തിമിംഗലം.

 രക്തം പമ്പു ചെയ്യുന്നു

രക്തം പമ്പു ചെയ്യുന്നു

ഏകദേശം ഒരു മില്ല്യണ്‍ ബാരല്‍ രക്തം നമ്മുടെ ഹൃദയം ജീവിത കാലത്തിനിടയ്ക്ക് പമ്പ് ചെയ്യുന്നു. അതായത് വലിയ മൂന്ന് ടാങ്കര്‍ നിറയെ രക്തം.

ഹൃദയമിടിപ്പ് വ്യത്യസ്തം

ഹൃദയമിടിപ്പ് വ്യത്യസ്തം

ഹൃദയമിടിപ്പ് സ്ത്രീകളിലും പുരുഷന്‍മാരിലും വ്യത്യസ്തമായിരിക്കും എന്നതും ഒരു പ്രത്യേകതയാണ്. സ്ത്രീകളില്‍ ഇത് മിനിട്ടില്‍ 70 ഉം പുരുഷന്‍മാരില്‍ 78ഉം ആണ്. എന്നാല്‍ ഒരു ദിവസം 100000 തവണയാണ് ഹൃദയമിടിപ്പ്.

 മമ്മികളില്‍ ഹൃദയസംബന്ധമായ രോഗം

മമ്മികളില്‍ ഹൃദയസംബന്ധമായ രോഗം

ഹൃദയസംബന്ധമായ രോഗത്തിന് ഏകദേശം 3000 വര്‍ഷത്തോളം പഴക്കമുണ്ട്. കാരണം ഈജിപ്തിലെ മമ്മികളില്‍ ഇത്തരത്തില്‍ ഹൃദയസംബന്ധമായ രോഗങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.

ഹൃദയ വലിപ്പം

ഹൃദയ വലിപ്പം

ഒരു സാധാരണ ഹൃദയത്തിന് നമ്മുടെ രണ്ട് കൈയ്യും കൂടി ചേര്‍ത്താല്‍ അത്ര വലിപ്പമുണ്ടോ അത്രയും വലിപ്പമുണ്ട്.

ഹൃദയത്തിന്റെ ശബ്ദം

ഹൃദയത്തിന്റെ ശബ്ദം

ഹൃദയത്തിന്റെ വാള്‍വ് അടയ്ക്കുകയും തുറക്കുകയും ചെയ്യുന്നതാണ് ഹൃദയമിടിപ്പിന്റെ ശബ്ദമായി നാം കേള്‍ക്കുന്നത്.

 ഹൃദയാരോഗ്യം സംരക്ഷിക്കാന്‍

ഹൃദയാരോഗ്യം സംരക്ഷിക്കാന്‍

ഹൃദയാരോഗ്യം സംരക്ഷിക്കാന്‍ ഡയറ്റിംഗ്, വ്യായാമം, സമ്മര്‍ദ്ദം കുറയ്ക്കുക തുടങ്ങിയ നിരവധി അഭ്യാസങ്ങള്‍ നമ്മള്‍ ചെയ്യുന്നുണ്ട്.

ഹാര്‍ട്ട് ക്യാന്‍സര്‍

ഹാര്‍ട്ട് ക്യാന്‍സര്‍

ഹൃദയത്തിനും ക്യാന്‍സറോ? എന്നാല്‍ അപൂര്‍വ്വമായി പലപ്പോഴും ഹൃദയത്തിനും ക്യാന്‍സര്‍ വരാറുണ്ട്.

English summary

14 Amazing Facts About Your Heart

Your heart. You probably don't think about it often, yes it continues to pump with its faithful, steady beat carrying blood to all your organs.
Story first published: Tuesday, September 29, 2015, 10:51 [IST]
X
Desktop Bottom Promotion