ഈ ശീലങ്ങള്‍ ഹൃദയത്തെ ബാധിയ്ക്കും!!

Posted By: Super
Subscribe to Boldsky

ഇന്ത്യയില്‍ രക്തം കട്ടപിടിക്കുന്ന ഹൃദയസംബന്ധമായ രോഗമുള്ള(കൊറോണറി ഹാര്‍ട്ട് ഡിസീസ്) 45 ലക്ഷം ആളുകളുണ്ടെന്നാണ് കണക്ക്. സമ്മര്‍ദ്ധവും വിഷാദവും നിറഞ്ഞ ആധുനിക ജീവിത ശൈലിയെ പിന്തുടരുന്ന ലക്ഷക്കണക്കിന് ആളുകളുടെ ഭാവി അത്ര ശോഭനമല്ല.

നല്ല ശീലങ്ങള്‍ ആരോഗ്യകരമായ ജീവിത ശൈലിയെ പിന്തുടരാനുള്ള കഴിവിനെ ഉയര്‍ന്ന തോതില്‍ സ്വാധീനിക്കുമെന്ന് പ്രമുഖ ഗവേഷകര്‍ അഭിപ്രായപ്പെടുന്നു. ഹൃദയാരോഗ്യത്തിന് ദോഷകരമാകുന്ന ചില ശീലങ്ങളും അവയെ എങ്ങനെ ഒഴിവാക്കണം എന്നതും അറിഞ്ഞിരിക്കുക.

ടിവി കാണല്‍

ടിവി കാണല്‍

ദിവസം നാല് മണിക്കൂറിലേറെ ഇരുന്ന് ടിവി കാണുന്നവര്‍ക്ക് ഹൃദയസംബന്ധവും, ധമനി സംബന്ധവുമായ പ്രശ്നങ്ങളാല്‍ മരണപ്പെടാനുള്ള സാധ്യത എണ്‍പത് ശതമാനത്തിലും കൂടുതലാണ്.

വിദ്വേഷവും സമ്മര്‍ദ്ധവും ശ്രദ്ധിക്കാതിരിക്കുക

വിദ്വേഷവും സമ്മര്‍ദ്ധവും ശ്രദ്ധിക്കാതിരിക്കുക

നിങ്ങള്‍ക്ക് സമ്മര്‍ദ്ധവും, വിദ്വേഷവും, വിഷാദവുമൊക്കെ അനുഭവപ്പെടുന്നുണ്ടോ? ഇവയെല്ലാം നിങ്ങളുടെ ഹൃദയാരോഗ്യത്തെ ബാധിക്കുന്നവയാണ്. ഇന്ന് എല്ലാവരും തന്നെ ഇത്തരം കാര്യങ്ങള്‍ ഒരു സമയത്തല്ലെങ്കില്‍ മറ്റൊരു സമയത്ത് അനുഭവിക്കുന്നവരാണ്. ഇവയെ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നത് നിങ്ങളെ ഹൃദയാരോഗ്യത്തെ സ്വാധീനിക്കും.

കൂര്‍ക്കംവലി അവഗണിക്കുക

കൂര്‍ക്കംവലി അവഗണിക്കുക

ഗുരുതരമായ നിദ്രാഹാനിയുടെ സൂചനയാവാം കൂര്‍ക്കംവലി. ഉറക്കത്തിന് ഭംഗം വരുത്തുന്ന, ശ്വസനവുമായി ബന്ധപ്പെട്ട ഈ തകരാറ് രക്തസമ്മര്‍ദ്ധം ഉയര്‍ന്ന തോതിലാകാന്‍ കാരണമാകും.

ദന്തസംരക്ഷണമില്ലായ്മ -

ദന്തസംരക്ഷണമില്ലായ്മ -

കൃത്യമായ കാരണം അറിവില്ലെങ്കിലും മോണ രോഗങ്ങളും ഹൃദയരോഗങ്ങളുമായി അടുത്ത ബന്ധമുണ്ട്. ബാക്ടീരീയകള്‍ പോടുകളില്‍ കാലക്രമേണ അടിഞ്ഞ് കൂടുകയും മോണ രോഗത്തിന് കാരണമാവുകയും ചെയ്യും. ഈ ബാക്ടീരിയ ബാധ ശരീരത്തില്‍ എരിച്ചിലിനും അത് ധമനികള്‍ ചുരുങ്ങുന്ന ആതെറോസെലറോസിസ് എന്ന തകരാറിനും കാരണമാകും.

സമൂഹത്തില്‍ നിന്നുള്ള പിന്‍മാറ്റം

സമൂഹത്തില്‍ നിന്നുള്ള പിന്‍മാറ്റം

ജീവിതത്തില്‍ മറ്റുള്ള ആളുകള്‍ ശല്യപ്പെടുത്തുകയും, അസ്വസ്ഥതയുണ്ടാക്കുകയും ചെയ്യുകയും അവരോടൊപ്പം മൂന്നോട്ട് പോകുന്നത് പ്രയാസമാവുകയും ചെയ്യുന്നത് സാധാരണമാണ്. എന്നിരുന്നാലും നിങ്ങള്‍ ശരിക്കും ഇഷ്ടപ്പെടുന്ന ഒരാളോടുള്ള ബന്ധം ദൃഡമാക്കി നിര്‍ത്തണം.

മദ്യപാനം

മദ്യപാനം

ചെറിയ അളവിലുള്ള മദ്യം ഹൃദയാരോഗ്യത്തിന് അനുയോജ്യമാണെന്നാണ് പഠനങ്ങള്‍ കാണിക്കുന്നത്. എന്നാല്‍ പലരും മദ്യം അമിതമായി ഉപയോഗിക്കുന്നു. മദ്യം കൂടിയ അളവില്‍ കഴിക്കുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ധത്തിനും, കൊഴുപ്പ് വര്‍ദ്ധിക്കാനും, ഹൃദയസംബന്ധമായ തകരാറുകള്‍ക്കും കാരണമാകും.

അമിതഭക്ഷണം

അമിതഭക്ഷണം

ഹൃദയസംബന്ധമായ രോഗങ്ങളുടെ ഒരു പ്രധാന കാരണമാണ് അമിത ഭക്ഷണം. ആഹാരം കുറയ്ക്കാനും, വലിയ അളവിലുള്ള ഭക്ഷണം ഒഴിവാക്കാനും, പഞ്ചസാര അടങ്ങിയ പാനീയങ്ങള്‍ക്ക് പകരം വെള്ളം കുടിക്കാനും ശ്രദ്ധിക്കുക.

പുകവലി, പുകവലിക്കുന്നവരോടൊപ്പമുള്ള ജീവിതം

പുകവലി, പുകവലിക്കുന്നവരോടൊപ്പമുള്ള ജീവിതം

പുകവലി പൂ‍ര്‍ണ്ണമായും ഹൃദയത്തിന് ദോഷം ചെയ്യുന്നതാണ്. ഇത് രക്തം കട്ടപിടിക്കാനും, ഹൃയത്തിലേക്കുള്ള രക്തപ്രവാഹം തടസ്സപ്പെടാനും, ധമനികളില്‍ കറ പിടിക്കാനും കാരണമാകും.

പച്ചക്കറികളും പഴങ്ങളും ഒഴിവാക്കല്‍

പച്ചക്കറികളും പഴങ്ങളും ഒഴിവാക്കല്‍

ഏറ്റവും ആരോഗ്യകരമായ ഭക്ഷണമെന്നത് സസ്യങ്ങളെ ആധാരമാക്കിയവയാണ്. ദിവസം അഞ്ച് തവണയിലേറെ പഴങ്ങളും പച്ചക്കറികളും കഴിക്കുന്നവര്‍ക്ക് ഹൃദയരോഗങ്ങള്‍ക്കും സ്ട്രോക്കിനുമുള്ള സാധ്യത 20 ശതമാനം കുറവാണെന്നാണ് പഠനങ്ങളില്‍ കണ്ടെത്തിയിരിക്കുന്നത്.

ഉപ്പ് കലര്‍ന്ന സ്നാക്കുകള്‍

ഉപ്പ് കലര്‍ന്ന സ്നാക്കുകള്‍

ഉപ്പിന്‍റെ ഉപയോഗം കൂടുംതോറും രക്തസമ്മര്‍ദ്ധവും വര്‍ദ്ധിക്കും. പ്രായപൂര്‍ത്തിയായ അമേരിക്കകാരില്‍ മൂന്നില്‍ ഒരാള്‍ക്ക് ഉയര്‍ന്ന രക്തസമ്മര്‍ദ്ധമുണ്ടെന്നാണ് കണക്ക്. ഇത് വൃക്കയുടെ തകരാറ്, സ്ട്രോക്ക്, ഹൃദയസ്തംഭനം എന്നിവയ്ക്കുള്ള പ്രധാന കാരണമാണ്.

Read more about: heart ഹൃദയം
English summary

Common Habits That Put Your Heart In Trouble

Here are some of the common habits that put your heart in trouble. Read more to know about,