സ്‌ത്രീകളിലെ ഹൃദയാഘാതം: ലക്ഷണങ്ങള്‍

Posted By: Super
Subscribe to Boldsky

ശരിയാണ്‌, സ്‌ത്രീകള്‍ പുരുഷന്‍മാരില്‍ നിന്നും വ്യത്യസ്‌തരാണ്‌ മറ്റെല്ലാ കാര്യങ്ങളിലും എന്ന പോലെ ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങളിലും. ഇക്കാര്യത്തില്‍ പുരുഷന്‍മാരുടെ പ്രശ്‌നങ്ങള്‍ക്കായിരുന്നു പണ്ട്‌ പരിഗണന നല്‍കിയിരുന്നത്‌ എന്നാല്‍, ഇപ്പോള്‍ നമുക്കറിയാം ആര്‍ക്കും ഹൃദയാഘാതം ഉണ്ടാകാമെന്ന്‌.

2012 ലാണ്‌ റോസി ഒ ഡോണെല്ലിന്‌ ഹൃദയാഘാതമുണ്ടാകുന്നത്‌, മറ്റെല്ലാ സ്‌ത്രീകളെയും പോലെ സിനിമയില്‍ കാണുന്ന നെഞ്ചിനുള്ള പിടുത്തം പോലുള്ള അനുഭവങ്ങള്‍ ഇവര്‍ക്ക്‌ ഉണ്ടായില്ല. നേരെ മറിച്ച്‌ കൈകള്‍ക്കും നെഞ്ചിനും വേദനയും മനംമറിച്ചിലും കുളിരുമാണ്‌ അനുഭവപ്പെട്ടത്‌.

ചിരിക്കാം, ഉറക്കെ ചിരിക്കാം

സ്‌ത്രീകളുടെ മരണകാരണങ്ങളില്‍ ഒന്നാം സ്ഥാനത്താണ്‌ നിലവില്‍ ഹൃദായാഘാതം.അതിനാല്‍ ലക്ഷണങ്ങള്‍ തിരിച്ചറിയുകയും വേണ്ട മുന്‍ കരുതലുകള്‍ എടുക്കുകയും ചെയ്യുക.

1. ശ്വാസതടസ്സം

1. ശ്വാസതടസ്സം

ഹൃദയാഘാതം ഉള്ള സ്‌ത്രീകളില്‍ 42 ശതമാനം പേര്‍ക്കും ശ്വാസ തടസ്സം ഉള്ളതായി ഒരു പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്‌. പുരുഷന്‍മാരിലും ഈ ലക്ഷണം കാണാറുണ്ടെങ്കിലും ഇടയ്‌ക്കിടെയുള്ള നെഞ്ചുവേദന ഇല്ലാതെ തന്നെ ശ്വാസതടസ്സം കൂടുതല്‍ കാണപ്പെടുന്നത്‌ സ്‌ത്രീകളിലാണ്‌.

ആയാസങ്ങളൊന്നുമില്ലാത്തപ്പോഴും ഒരു കാരണവുമില്ലാതെ വളരെ പെട്ടന്നായിരിക്കും ശ്വാസ തടസ്സം അനുഭവപ്പെടുക.

2. ശരീര വേദന

2. ശരീര വേദന

കഴുത്ത്‌, പുറം, താടിയെല്ല്‌, പല്ല്‌,കൈകള്‍( പ്രധാനമായും ഇടത്‌) ,തോള്‍ എന്നിവിടങ്ങളിലുണ്ടാകുന്ന വേദന സ്‌ത്രീകളിലെ ഹൃദയാഘാതത്തിന്റെ പ്രധാന ലക്ഷണമാണ്‌.

"പ്രസരിക്കുന്ന" വേദന എന്നാണ്‌ ഇത്‌ അറിയപ്പെടുന്നത്‌. ഹൃദയത്തില്‍ വിരല്‍ തുമ്പിലുള്ളതിലും ഏറെ ചുരുങ്ങിയ നാഡി മുനകളാണ്‌ ഉള്ളത്‌ . അവിടെയാണ്‌ വേദന കേന്ദ്രീകരിക്കുന്നത്‌.

ഹൃദയത്തില്‍ ആഘാതം ഉണ്ടായാല്‍ വേദന മറ്റ്‌ സ്ഥലങ്ങളിലേക്ക്‌ വ്യപിച്ചതായി തോന്നും. സാധാരണയായി ഹൃദയാഘാതവുമായി ബന്ധപ്പെട്ട വേദന ശരീരത്തിന്റെ മുകള്‍ ഭാഗത്താണ്‌ അനുഭവപ്പെടുക. പൊക്കിളിന്‌ താഴേക്ക്‌ അനുഭവപ്പെടുകയില്ല.

3. മനംപുരട്ടല്‍, ഛര്‍ദ്ദി,ദഹനക്കേട്‌

3. മനംപുരട്ടല്‍, ഛര്‍ദ്ദി,ദഹനക്കേട്‌

ഛര്‍ദ്ദി,മനംപുരട്ടല്‍, ദഹനക്കേട്‌, നെഞ്ചെരിച്ചില്‍ പോലുള്ള ലക്ഷണങ്ങള്‍ ഹൃദയാഘാതമുള്ള പുരുഷന്‍മാരിലും രണ്ടിരട്ടിയാണ്‌ സ്‌ത്രീകളില്‍ അുഭവപ്പെടുന്നത്‌.

ഹൃദയത്തിന്റെ താഴേത്തട്ട്‌ വരെ എത്തുന്ന വലത്‌ രക്ത ധമനിയിലേക്ക്‌ രക്തം എത്തുന്നത്‌ തടസ്സപ്പെടുന്നതാണ്‌ ഇതിന്‌ കാരണം.

4. തളര്‍ച്ചയും ഉറക്കമില്ലായ്‌മയും

4. തളര്‍ച്ചയും ഉറക്കമില്ലായ്‌മയും

ഹൃദയാഘാതമുള്ള സ്‌ത്രീകളില്‍ പകുതിയോളം പേര്‍ക്കും ഒരു കാരണവുമില്ലാതെ തളര്‍ച്ച അനുഭവപ്പെടാറുണ്ട്‌.

ഹൃദയാഘാതം ഉണ്ടായിട്ടുള്ള 515 സ്‌ത്രീകളില്‍ നടത്തിയ പഠനത്തില്‍ പറയുന്നത്‌ 70.7 ശതമാനം പേര്‍ക്കും ഹൃദയാഘാതം ഉണ്ടാകുന്നതിന്‌ ഒരു മാസം മുമ്പ്‌ ഒരു കാരണവുമില്ലാതെ തളര്‍ച്ച അനുഭവപ്പെട്ടു എന്നാണ്‌.

പകുതിയിലേറെ പേര്‍ക്ക്‌ ഉറക്കപ്രശ്‌നങ്ങളും ഉണ്ടായിട്ടുണ്ട്‌. ഉറക്കത്തിന്റെ രീതിയില്‍ ഉണ്ടാകുന്ന മാറ്റവും ശ്രദ്ധിക്കേണ്ട ലക്ഷണങ്ങളിലൊന്നാണ്‌.

5. പനി

5. പനി

ക്ഷീണം ഉള്‍പ്പടെ പനിയുടെ ലക്ഷണങ്ങളും ഹൃദയാഘാതത്തിന്റെ മുന്നോടിയായി ഉണ്ടാകാറുണ്ട്‌. സ്‌ത്രീകളിലുണ്ടാകുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്നാണിത്‌.

6. കുളിരും വിയര്‍പ്പും

6. കുളിരും വിയര്‍പ്പും

പെട്ടന്ന്‌ കുളിരും വിയര്‍പ്പും ഉണ്ടാവുന്നത്‌ ഒരു ലക്ഷണമാണ്‌, പ്രത്യേകിച്ച്‌ ആര്‍ത്ത വിരമ കാലമല്ലന്ന്‌ ഉറപ്പുണ്ടെങ്കില്‍.

ഭാഗ്യവശാല്‍ വളരെ വേഗം ഹോസ്‌പിറ്റലിലെത്താന്‍ ഈ ലക്ഷണം സഹായിക്കും.

1000 പേരില്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയത്‌ മറ്റ്‌ ലക്ഷണങ്ങള്‍ക്ക്‌ പുറമെ വിയര്‍ക്കുകയും ചെയ്‌താല്‍ ഹോസ്‌പിറ്റലില്‍ എത്താന്‍ വൈകരുതെന്നാണ്‌.

7. നെഞ്ച്‌ വേദനയും സമ്മര്‍ദ്ദവും

7. നെഞ്ച്‌ വേദനയും സമ്മര്‍ദ്ദവും

കഠിനമായ നെഞ്ച്‌ വേദന സ്‌ത്രീകളിലെ ഹൃദായാഘാതത്തിന്റെ പ്രധാന ലക്ഷണമല്ല.

ലക്ഷണം പുതിയതോ നിലനില്‍ക്കുന്നതോ എതായാലും മുന്‍കരുതലെടുക്കുന്നതാണ്‌ നല്ലത്‌.

8.തല ചുറ്റലും തലവേദനയും

8.തല ചുറ്റലും തലവേദനയും

ചെറിയ തലവേദനയും ചല ചുറ്റലും അനുഭവപ്പെടുന്നതും ഹൃദയാഘാതത്തിന്റെ ലക്ഷണമാണ്‌.

ഹൃദയാഘാതമുള്ള സ്‌ത്രീകളില്‍ 39 ശതമാനപേരിലും രോഗം പുരോഗമിക്കുന്നതിനനുസരിച്ച്‌ ഇത്‌ അനുഭവപ്പെടാറുണ്ടെന്നാണ്‌ പഠനം പറയുന്നത്‌. പുരുഷന്‍മാരിലേക്കാള്‍ സ്‌ത്രീകളിലാണ്‌ ഇത്‌ കൂടുതലായി അുഭവപ്പെടുന്നതെന്നാണ്‌ മറ്റൊരു പഠനം പറയുന്നത്‌. ഹൃദയത്തിലേക്കുള്ള രക്തധമനികളിലൊന്നില്‍ തടസ്സമുണ്ടാകുന്നതാണ്‌ ഇതിന്‌ കാരണം.

9. താടിയെല്ല്‌ വേദന

9. താടിയെല്ല്‌ വേദന

ഹൃദയാഘാതം ഉണ്ടാകുമ്പോള്‍ താടിയെല്ലിന്‌ വേദന ഉണ്ടാകാറുണ്ട്‌്‌, കാരണം ഇതുമായി ബന്ധപ്പെട്ടുള്ള നാഡികളിലൊന്ന്‌ ഹൃദയത്തില്‍ നിന്നും വരുന്ന നാഡികളുടെ വളരെ അടുത്താണ്‌ കിടക്കുന്നത്‌. വേദന നിലനില്‍ക്കുന്നതാണെങ്കില്‍ പല്ലിനും പ്രശ്‌നങ്ങള്‍ ഉണ്ടാകും . വേദന ഇടയ്‌്‌ക്കിടെ ഉണ്ടാവുകയും ആയാസം ഉണ്ടാകുമ്പോള്‍ കൂടുതല്‍ വഷളാവുകയും ചെയ്‌താല്‍ ഹൃദയവുമായി ബന്ധപ്പെട്ടതാണ്‌.

10. പുറത്തും നെഞ്ചിലും എരിച്ചില്‍

10. പുറത്തും നെഞ്ചിലും എരിച്ചില്‍

വലിച്ചില്‍, വിഷമം, സമ്മര്‍ദ്ദം എന്നിങ്ങനെ ഹൃദയാഘാതത്തെ പല സ്‌ത്രീകളും വിവരിക്കാറുണ്ട്‌. വേദന പെട്ടന്നുണ്ടാകുന്നതോ കഠിനമോ ആയിരിക്കില്ല. ഒരാഴ്‌ചയോളം ഇത്‌ വന്ന്‌ പോയി കൊണ്ടിരിക്കും, അതിനാല്‍ നെഞ്ചെരിച്ചിലോ ദഹനക്കേടോ ആണന്ന്‌ പലരും തെറ്റിധരിക്കാറുണ്ട്‌. ആഹാരത്തിന്‌ തൊട്ടു പുറകെ അല്ല ഉണ്ടാകുന്നത്‌ എങ്കിലും സാധാരണ ദഹന പ്രശ്‌നങ്ങള്‍ ഉണ്ടാകാറില്ലെങ്കിലും മനം പുരട്ടല്‍ പോലുള്ള ലക്ഷണങ്ങള്‍ ഉണ്ടാവുകയാണെങ്കിലും തീര്‍ച്ചയായും ഡോക്ടറുടെ നിര്‍ദ്ദേശം തേടണം.

English summary

Heart Attack Symptoms In Women

Women are different from men, not least of all when it comes to heart attack symptoms. Once considered almost strictly a man's problem, we now know that anyone can have a heart attack. Heart disease is now the No. 1 killer of women. Know the signs of heart attack, and take necessary steps to.