For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തടിവെക്കും, പ്രമേഹം കൂട്ടും; മാമ്പഴവും ചില മിഥ്യാധാരണകളും

|

പഴങ്ങളുടെ രാജാവാണ് മാമ്പഴം. മാമ്പഴം ഇഷ്ടപ്പെടാത്തവരായി ആരുംതന്നെയുണ്ടാകില്ല. കാരണം അത്രക്ക് രുചികരമാണ് ഈ പഴം. വൈവിധ്യമാര്‍ന്ന രുചിക്ക് പുറമേ മാമ്പഴത്തിന് ധാരാളം ആരോഗ്യ ഗുണങ്ങളും ഉണ്ട്. ലോകത്തിലെ ഏറ്റവും വലിയ ഇനം മാമ്പഴം ഇന്ത്യയിലാണ്, കൂടുതലും രാജ്യത്തിന്റെ വടക്ക്, വടക്ക് കിഴക്കന്‍ മേഖലകളിലാണ്. മാമ്പഴം ഒരു പഴമായും ജ്യൂസായും കറിയായും അച്ചാറുകളായും സാലഡുകളായും വിവിധ രീതികളില്‍ ഭക്ഷണത്തിന്റെ ഭാഗമാക്കുന്നു.

Most read: രക്തത്തെ ബാധിക്കും തലാസീമിയ ഒരു പാരമ്പര്യ രോഗം; ഡയറ്റ് ഇങ്ങനെയെങ്കില്‍ ആശ്വാസംMost read: രക്തത്തെ ബാധിക്കും തലാസീമിയ ഒരു പാരമ്പര്യ രോഗം; ഡയറ്റ് ഇങ്ങനെയെങ്കില്‍ ആശ്വാസം

ആന്റിഓക്സിഡന്റുകള്‍, വിറ്റാമിനുകള്‍, ധാതുക്കള്‍, കാര്‍ബോഹൈഡ്രേറ്റ്, പ്രകൃതിദത്ത പഞ്ചസാര എന്നിവയാല്‍ സമ്പന്നമാണ് മാമ്പഴം. എന്നിരുന്നാലും മാമ്പഴത്തെ ചുറ്റിപ്പറ്റിയുള്ള ചില മിഥ്യാധാരണകള്‍ നിലനില്‍ക്കുന്നുണ്ട്. മാമ്പഴം അനാരോഗ്യകരമാണെന്നും ചില ആളുകള്‍ ഇത് കഴിക്കരുതെന്നും പറയുന്നു. മാമ്പഴത്തെക്കുറിച്ചുള്ള ഏറ്റവും പ്രചാരമുള്ള ചില മിഥ്യാധാരണകളും അവയുടെ സത്യവും ഇവിടെ നിങ്ങള്‍ക്ക് വായിച്ച് മനസിലാക്കാം.

മിഥ്യാധാരണ: മാമ്പഴം കഴിച്ചാല്‍ തടിവെക്കും

മിഥ്യാധാരണ: മാമ്പഴം കഴിച്ചാല്‍ തടിവെക്കും

വസ്തുത - മാമ്പഴത്തില്‍ കലോറിയും ഫ്രൂട്ട് ഷുഗറും കൂടുതലാണ്. എന്നാല്‍ നിങ്ങള്‍ മാമ്പഴം കഴിച്ചാല്‍ ശരീരഭാരം വര്‍ദ്ധിക്കുമെന്ന് അര്‍ത്ഥമാക്കുന്നില്ല. മാമ്പഴത്തില്‍ വിറ്റാമിന്‍ എ, വിറ്റാമിന്‍ സി, ഇരുമ്പ്, പൊട്ടാസ്യം, കോപ്പര്‍, മാംഗിഫെറിന്‍, കാറ്റെച്ചിന്‍സ്, ക്വെര്‍സെറ്റിന്‍ തുടങ്ങിയ ബയോആക്ടീവ് സംയുക്തങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം നിങ്ങളുടെ ശരീരത്തിന് ആവശ്യമാണ്. അതിനാല്‍, നിങ്ങള്‍ അമിതമായി കഴിക്കാത്തിടത്തോളം കാലം മാമ്പഴം നിങ്ങളുടെ തടി കൂട്ടുമെന്ന് ഭയക്കേണ്ടതില്ല.

മിഥ്യ: മാമ്പഴം കഴിച്ചാല്‍ മുഖക്കുരു വരും

മിഥ്യ: മാമ്പഴം കഴിച്ചാല്‍ മുഖക്കുരു വരും

വസ്തുത - മാമ്പഴം കഴിക്കുന്നത് ശരീരത്തിലെ ചൂട് വര്‍ദ്ധിപ്പിക്കുകയും ചര്‍മ്മം പൊട്ടാന്‍ ഇടയാക്കുകയും ചെയ്യുമെന്ന് വിശ്വസിക്കപ്പെടുന്നു. എന്നാല്‍ മാമ്പഴത്തില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിനുകളും ധാതുക്കളും ആന്റിഓക്സിഡന്റുകളും ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് നല്ലതാണ്. നിങ്ങള്‍ മിതമായ അളവില്‍ മാമ്പഴം കഴിച്ചാല്‍ ഈ പ്രശ്‌നങ്ങളെ ഒന്നുംതന്നെ ഭയക്കേണ്ടതില്ല.

Most read:നിങ്ങള്‍ അറിയാതെ നിങ്ങളുടെ ജീവനെടുക്കുന്ന രക്തസമ്മര്‍ദ്ദം; പ്രതിവിധി ഈ ഹെര്‍ബല്‍ ചായയില്‍Most read:നിങ്ങള്‍ അറിയാതെ നിങ്ങളുടെ ജീവനെടുക്കുന്ന രക്തസമ്മര്‍ദ്ദം; പ്രതിവിധി ഈ ഹെര്‍ബല്‍ ചായയില്‍

മിഥ്യ : പ്രമേഹരോഗികള്‍ മാമ്പഴം കഴിക്കരുത്

മിഥ്യ : പ്രമേഹരോഗികള്‍ മാമ്പഴം കഴിക്കരുത്

വസ്തുത - പ്രമേഹ രോഗികള്‍ക്ക് 55ല്‍ താഴെ ഗ്ലൈസെമിക് സൂചികയുള്ള പഴങ്ങള്‍ കഴിക്കാന്‍ വിദഗ്ധര്‍ പറയുന്നുണ്ട്. മാമ്പഴത്തിന് 51 ജിഐ ഉണ്ട്, അതിനാല്‍ രക്തത്തിലെ പഞ്ചസാരയെ ഇത് അമിതമായി ബാധിക്കില്ല. അതിനാല്‍ പ്രമേഹരോഗികള്‍ രാവിലെ അല്‍പം മാമ്പഴം കഴിക്കുന്നത് സുരക്ഷിതമാണ്. എന്നിരുന്നാലും, മാമ്പഴത്തിന്റെ അമിതമായ ഉപഭോഗം പ്രമേഹ രോഗികള്‍ക്ക് ഹാനികരമാണ്.

മിഥ്യ : മാമ്പഴം കഴിച്ചാല്‍ ശരീരം ചൂടാകും

മിഥ്യ : മാമ്പഴം കഴിച്ചാല്‍ ശരീരം ചൂടാകും

വസ്തുത - നിങ്ങളുടെ ഉപാപചയ സംവിധാനം ഭക്ഷണം ദഹിപ്പിക്കുകയും ഊര്‍ജമാക്കി മാറ്റുകയും ചെയ്യുന്ന തിരക്കിലായതിനാല്‍ ഭക്ഷണം കഴിച്ചാല്‍ നിങ്ങളുടെ ശരീരത്തില്‍ ചൂട് ഉണ്ടാകുന്നു. മറുവശത്ത്, മറ്റ് പല ഭക്ഷണങ്ങളേക്കാളും മാമ്പഴത്തിന് നിങ്ങളുടെ ശരീരത്തില്‍ കൂടുതല്‍ ചൂട് സൃഷ്ടിക്കാന്‍ കഴിയും. എന്നാല്‍ പകല്‍സമയത്ത് ചെറിയ അളവില്‍ മാമ്പഴം കഴിക്കുന്നതുകൊണ്ട് കുഴപ്പമില്ല. മാമ്പഴം തണുത്ത വെള്ളത്തില്‍ കുതിര്‍ത്ത് കഴിക്കുന്നതും നല്ലതാണ്.

Most read:സ്തനാര്‍ബുദം തടയും പ്രതിരോധശേഷി കൂട്ടും; എണ്ണിയാല്‍ തീരില്ല സസ്യ എണ്ണയുടെ ഗുണംMost read:സ്തനാര്‍ബുദം തടയും പ്രതിരോധശേഷി കൂട്ടും; എണ്ണിയാല്‍ തീരില്ല സസ്യ എണ്ണയുടെ ഗുണം

മിഥ്യ : ഗര്‍ഭിണികള്‍ മാമ്പഴം കഴിക്കരുത്

മിഥ്യ : ഗര്‍ഭിണികള്‍ മാമ്പഴം കഴിക്കരുത്

വസ്തുത - മാമ്പഴം ആരോഗ്യപരമായ പോഷകങ്ങള്‍ നിറഞ്ഞതാണ്. തീര്‍ച്ചയായും ഗര്‍ഭിണികള്‍ക്ക് മാമ്പഴം കഴിക്കുന്നത് നല്ലതാണ്. ഇഥിലെ പോഷകങ്ങള്‍ അവര്‍ക്ക് ആവശ്യമാണ്. ഗര്‍ഭിണികള്‍ മാമ്പഴം കഴിക്കരുതെന്ന മിഥ്യാധാരണ നിലനില്‍ക്കാന്‍ കാരണം എന്തെന്നാല്‍ ഗര്‍ഭകാലത്തെ പ്രധാന പ്രശ്നങ്ങളാണ് ശരീരഭാരവും ഗര്‍ഭകാല പ്രമേഹവും. മാമ്പഴം കഴിക്കുന്നതിലൂടെ ഇവ വരുമെന്ന് വിശ്വസിക്കപ്പെടുന്നു. എന്നാല്‍, ഇവയിലേതെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ ഗര്‍ഭിണികള്‍ മാമ്പഴം കഴിക്കുന്നത് ഒഴിവാക്കുക. അല്ലെങ്കില്‍ പകല്‍ സമയത്ത് മാത്രം കുറച്ച് മാമ്പഴം കഴിക്കുക.

മാമ്പഴം കഴിക്കേണ്ട സമയം

മാമ്പഴം കഴിക്കേണ്ട സമയം

മാമ്പഴം നിങ്ങളുടെ ശരീരത്തിന് വളരെ ഗുണം ചെയ്യുന്ന ഒരു പഴമാണ്. എന്നാല്‍ ഈ ആരോഗ്യ ഗുണങ്ങളെല്ലാം ഏറ്റവും മികച്ച രീതിയില്‍ ലഭിക്കുന്നതിന് അത് എപ്പോള്‍ കഴിക്കണമെന്ന് അറിയേണ്ടത് പ്രധാനമാണ്. പ്രഭാതഭക്ഷണത്തിനും ഉച്ചഭക്ഷണത്തിനും ഇടയിലോ ഉച്ചഭക്ഷണത്തിന് ശേഷമോ, പകല്‍സമയത്ത് ലഘുഭക്ഷണമായി മാമ്പഴം കഴിക്കുക. രാത്രിയിലോ ഉറങ്ങുന്നതിന് മുമ്പോ മാമ്പഴം കഴിക്കാതിരിക്കാന്‍ ശ്രമിക്കുക.

English summary

Common Myths And Truth About Mango in Malayalam

Mango, Mangoes, Food, mango myths, common myths about eating mangoes, myths about mangoes, Mango Myths and Facts, mango uses, mango benefits, മാങ്ങ, ഭക്ഷണം, മാങ്ങ ഉപയോഗം, മാങ്ങ ഗുണങ്ങള്‍
Story first published: Saturday, July 30, 2022, 9:49 [IST]
X
Desktop Bottom Promotion