TRENDING ON ONEINDIA
-
രണ്ട് വര്ഷത്തിനിടെ സര്ക്കാര് സ്കൂളില് എത്തിയത് രണ്ടര ലക്ഷം വിദ്യാര്ത്ഥികള്
-
ആയിരം കോടിയുടെ മഹാഭാരതം! അവസാന ഘട്ടത്തിലെന്ന അറിയിപ്പുമായി ജോമോന് പുത്തന് പുരയ്ക്കല്!
-
ഇന്ത്യന് ബാറ്റ്സ്മാന്മാര്ക്ക് അക്കാര്യം ഇഷ്ടമല്ല,വെറുതയല്ല അവര് ജയിക്കുന്നത്'; ന്യൂസിലന്ഡ് താരം
-
വെള്ളി വര പിഴുത് കളയുമ്പോള് ജാഗ്രത
-
പ്രവാസികളുടെ ക്ഷേമത്തിന് പദ്ധതികൾ
-
ആരും തിരിഞ്ഞു നോക്കാനില്ല, ഏറ്റവും വില്പ്പന കുറഞ്ഞ 10 കാറുകള്
മുടി വളരാന് ഈ ഭക്ഷണങ്ങള് ശീലമാക്കൂ
സള്ഫറിന് ശരീരത്തിലെന്താണ് കാര്യം എന്ന് ചോദിക്കരുത്. നമ്മുടെ ശരീരത്തിന് വേണ്ടി ഉത്തരവാദിത്വപ്പെട്ട പല കാര്യങ്ങളും ധാതുക്കളില് പ്രധാനിയായ സള്ഫറിന് ചെയ്യാനുണ്ട്. ബാക്ടിരിയയുടെ ആക്രമണത്തില് നിന്നും നമ്മെ സംരക്ഷിക്കുന്നത് മുതല് വിഷമയമുള്ളവയുടെ ആക്രമണത്തില് നിന്നും നമുക്ക് സുരക്ഷാ കവചമൊരുക്കും സള്ഫര്.
കോശജാലങ്ങളുടെ പോഷണത്തിനും ചര്മത്തിന്റെ ആരോഗ്യത്തിനും സള്ഫര് വഹിക്കുന്ന പങ്ക് ചെറുതേയല്ല. അസ്ഥികള് രൂപപ്പെടുന്ന ഭാഗത്തേയും, കരളിന്റെ പ്രവര്ത്തനങ്ങളേയും വരെ സള്ഫര് സ്വാധീനിക്കുന്നു. കോശങ്ങള്ക്കും, ഞരമ്പുകള്ക്കും, എല്ലുകള്ക്കും ഒരേപോലെ ഉപകാരപ്പെടുന്ന സള്ഫറിനെ പൊതുവെ അങ്ങിനെ ആരും തിരിച്ചറിഞ്ഞിട്ടില്ല എന്നതാണ് സത്യം. ശരീരത്തിലേക്കാവശ്യമായ അമിനോ ആസിഡും വിറ്റാമിനുകളും സള്ഫറില് നിന്നും ലഭിക്കുന്നു.
സള്ഫറിന്റെ കുറവ് ശരീരത്തിലെ പ്രോട്ടിന്റെ അളവിനെ ബാധിക്കുന്നതിന് ഒപ്പം, കോശങ്ങളെ സംരക്ഷിക്കുന്ന ആന്റിഒക്സിഡന്റ് ശരീരത്തിലേക്കെത്തിക്കുന്ന അമിനോ ആസിഡ് സിസ്റ്റനൈന്റെ കുറവിലേക്കും നയിക്കും.
മുടി വളരാനും ഇത് ഏറെ അത്യാവശ്യമാണ്. സള്ഫറടങ്ങിയ ഭക്ഷണങ്ങള് മുടിവളര്ച്ചയ്ക്ക് ഏറെ പ്രധാനം
നമ്മുടെ ശരീരത്തിനായി പലവിധ ഉത്തരവാദിത്വങ്ങള് നിറവേറ്റാനുള്ള സള്ഫറിനെ എങ്ങിനെ ശരീരത്തിനുള്ളിലേക്ക് എത്തിക്കാം? ഈ ഭക്ഷണങ്ങള് കഴിച്ചാല് മതി...
മുട്ട
പ്രോട്ടീന് സമ്പുഷ്ടമായ മുട്ടയില് സള്ഫറും നിറഞ്ഞിരിക്കുന്നത് നിങ്ങള്ക്കറിയില്ലേ? മുട്ടയുടെ വെള്ള ഭാഗത്താണ് സള്ഫര് കൂടുതലായി അടങ്ങിയിരിക്കുന്നത്. വെള്ള ഭാഗത്ത് 0.195 മില്ലിഗ്രാം സള്ഫറും മഞ്ഞ ഭാഗത്ത് 0.195 മില്ലി ഗ്രാം സള്ഫറും. പുഴുങ്ങിയതോ, പൊരിച്ചതുമായ മുട്ട കഴിച്ചാല് മതി, സള്ഫര് താനേ അകത്തായിക്കോളും.
ഉള്ളിയിനങ്ങള്
ഉള്ളി, വെളുത്തുള്ളി എന്നിവ കറികള്ക്ക് വെറും ഭംഗിക്കോ രുചിക്കോ വേണ്ടി മാത്രമല്ലെട്ടോ...വലിയ അളവില് സള്ഫര് അടങ്ങിയിരിക്കുന്ന ഇവ നമ്മുടെ ആരോഗ്യ സംരക്ഷണത്തില് വലിയ പങ്കും വഹിക്കുന്നുണ്ട്.
മനുഷ്യരാശിക്ക് ഏറെ വെല്ലുവിളി ഉയര്ത്തുന്ന കാന്സറിനെ പ്രതിരോധിക്കാന് തക്ക ശേഷിയുണ്ട് ഇവയ്ക്ക്. ഉള്ളി, വെളുത്തുള്ളി എന്നിവയിലെ കാര്ബണിന്റെ സാന്നിധ്യം പെരുംകുടല്, ശ്വാസകോശം, അന്നനാളം എന്നിവിടങ്ങളില് കാന്സര് സെല്ലുകള് രൂപപ്പെടുന്നതിനെ തടയുന്നു.
ചണകവിത്ത്
എളുപ്പത്തില് പടര്ന്നു പിടിക്കപ്പെടുന്ന രോഗങ്ങള്ക്ക് അകപ്പെടുന്നതില് നിന്നും സള്ഫര് അടങ്ങിയിരിക്കുന്ന ചണകവിത്ത് കഴിക്കുന്നതിലൂടെ രക്ഷ നേടാം. സള്ഫര് മാത്രമല്ല, ഒമേഗ-3 ഫാറ്റി ആസിഡും ഇതിലടങ്ങിയിരിക്കുന്നു.
ചണകവിത്തിലടങ്ങിയിരിക്കുന്ന സള്ഫര് അടങ്ങിയ ആമിനോ ആസിഡ് തലച്ചോറിന്റേയും കരളിന്റേയും പ്രവര്ത്തനങ്ങളേയും സ്വാധീനിക്കുന്നു.
വാല്നട്സ്
തലച്ചോറിന് കൂടുതല് ഊര്ജം കൊടുക്കാന് നിങ്ങള് ആഗ്രഹിക്കുന്നുണ്ടോ? എങ്കില് വാല്നട്സ് കഴിച്ചോളു. നിങ്ങളെ ശല്യം ചെയ്യുന്ന കൊളസ്ട്രോളിനെ കുറയ്ക്കുമെന്നതിനൊപ്പം പ്രമേഹത്തേയും തടയുന്നു. ഇതിനൊപ്പം വിറ്റാമിന് K, വിറ്റാമിന് A, വിറ്റാമിന് C ഉള്പ്പെടെയുള്ളവയും വാല്നട്സിനുള്ളിലുണ്ട്.
റെഡ് മീറ്റ്
സള്ഫര് നിറഞ്ഞതാണ് ഭൂരിഭാഗം മാംസങ്ങള് എങ്കിലും സള്ഫറാല് സമ്പുഷ്ടമാണ് റെഡ് മീറ്റായ ബീഫും മട്ടനും. മീനുകളും, കോഴി ഇറച്ചിയും സള്ഫറിന്റെ കാര്യത്തില് പിന്നിലല്ലട്ടോ. ആഴ്ചയില് ഒരിക്കല് എങ്കിലും എരുമ ഇറച്ചിയോ, ആട്ടിറച്ചിയോ കഴിച്ച് ശരീരത്തെ സള്ഫര് സമ്പുഷ്ടമാക്കാന് ശ്രമിക്കുമല്ലോ...
പയറ് വര്ഗങ്ങള്
മിക്ക പയറുവര്ഗങ്ങളും ശരീരത്തില് സള്ഫറിന്റെ അംശമെത്തിക്കാന് നിങ്ങളെ സഹായിക്കും. ഡ്രൈഡ് ബീന്സും, സോയാ ബീന്സുമെല്ലാം സള്ഫറിന്റെ കാര്യത്തില് മുന്പന്മാര് തന്നെ. ഇവ കോശങ്ങളെ സംരക്ഷിക്കുന്നതിനൊപ്പം ചര്മത്തിന്റെ ആരോഗ്യത്തിനും സഹായിക്കുന്നുണ്ടെട്ടോ.
പാല് ഉത്പന്നങ്ങള്
പാല്, ചീസ്, വെണ്ണ എന്നിവയില് ആവശ്യമായ അളവില് സള്ഫര് അടങ്ങിയിരിക്കുന്നു. പേശികളുടെ ശരിയായ വളര്ച്ചയ്ക്ക് ഇവ നല്കുന്ന സഹായം ചെറുതല്ല. പാലുത്പന്നങ്ങള് ഭക്ഷണക്രമത്തിനൊപ്പം ഉള്പ്പെടുത്തിയാല് സള്ഫര് കുറവിനോട് പറയാം ഗുഡ്ബൈ.
പഴവര്ഗങ്ങള്
പഴങ്ങളെന്നും നമ്മുടെ ആരോഗ്യത്തെ സംരക്ഷിക്കുന്നവയാണെന്നാണല്ലോ നമ്മുടെയെല്ലാം വിശ്വാസം. ഈ പഴങ്ങള് സള്ഫറും തരും. എന്നാല് എല്ലാ പഴ വര്ഗങ്ങളിലും സള്ഫര് അടങ്ങിയിട്ടില്ല. പഴം, തണ്ണിമത്തങ്ങ, തേങ്ങ എന്നിവയാണ് സള്ഫറാല് സമ്പുഷ്ടമായവ.
കടല് മത്സ്യങ്ങള്
ഞണ്ട്, കക്ക, കൊഞ്ച് എന്നിവയും ധാരാളം സള്ഫര് ശരീരത്തിലേക്ക് എത്തിക്കുന്നതിന് സഹായിക്കുന്നു. പുഴുങ്ങിയ പത്ത് കക്കയില് 510 മില്ലിഗ്രാം സള്ഫര് അടങ്ങിയിട്ടുണ്ടെന്നാണ് കണക്ക്. കടല്മത്സ്യങ്ങളുടെ ആരാധകരാണ് നിങ്ങളെങ്കില് പിന്നെ പേടിക്കേണ്ട.പക്ഷേ ആ കടല് വിഭവങ്ങള് നിങ്ങളില് ഏതെങ്കിലും തരത്തിലുള്ള അലര്ജി ഉണ്ടാകുന്നുണ്ടെങ്കില് റെഡ് മീറ്റ് പകരം ഉപയോഗിക്കാം.