For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രുചിയില്ല, പക്ഷേ ഉടലിനും ഉയിരിനും ഈ ഭക്ഷണം

|

ചില ഭക്ഷണങ്ങള്‍ പലര്‍ക്കും ഇഷ്ടമാവുകയില്ല. പലപ്പോഴും രുചി തന്നെയാണ് ഭക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം സ്വാധീനിക്കുന്നത്. ചില ഭക്ഷണങ്ങള്‍ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ്. എന്നാല്‍ ചിലത് വെറും രുചിക്ക് വേണ്ടി മാത്രമാണ് കഴിക്കുന്നത്. എന്നാല്‍ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് ഭക്ഷണം. ചില ഭക്ഷണങ്ങള്‍ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് എന്നറിയാമെങ്കിലും ചിലപ്പോള്‍ ചില ഭക്ഷണങ്ങള്‍ രുചിയില്ലെങ്കില്‍ അതില്‍ ആര്‍ക്കും അധികം താല്‍പ്പര്യമില്ല. എന്നാല്‍ രുചിയില്ലാത്ത ചില ഭക്ഷണങ്ങളാണ് സൂപ്പര്‍ ഫുഡ് എന്ന കാര്യത്തില്‍ സംശയമില്ല.

<strong>Most read: ഒരു ടീസ്പൂണ്‍ ഉലുവയില്‍ തേന്‍; അള്‍സര്‍ പരിഹാരം</strong>Most read: ഒരു ടീസ്പൂണ്‍ ഉലുവയില്‍ തേന്‍; അള്‍സര്‍ പരിഹാരം

ആരോഗ്യത്തിന്റെ ഏത് പ്രതിസന്ധിക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് ഭക്ഷണം. ഏതൊക്കെ ഭക്ഷണങ്ങളാണ് രുചിയില്ലെങ്കിലും നമ്മള്‍ കഴിക്കേണ്ടത് എന്ന് നോക്കാം. ഇത്തരം ഭക്ഷണങ്ങള്‍ കഴിച്ചാല്‍ അത് ആരോഗ്യത്തിന് സഹായിക്കുന്നത് എന്തൊക്കെയെന്ന് നോക്കാം. ആരോഗ്യം സംരക്ഷിക്കണം എന്ന് പറയുന്നവര്‍ നിര്‍ബന്ധമായും കഴിച്ചിരിക്കേണ്ട ചില ഭക്ഷണങ്ങള്‍ ഉണ്ട്. ഏതൊക്കെ ഭക്ഷണങ്ങളാണ് ഉള്ളത് എന്ന് നോക്കാം.

 ചീര

ചീര

രുചിയില്ല എന്ന് പറയുന്നുണ്ടെങ്കിലും രുചിയുള്ള ഒരു ഇലയാണ് ചീര എന്ന കാര്യം സത്യമാണ്. എന്നാല്‍ ഇത്രയും ആരോഗ്യത്തിന് ഗുണം നല്‍കുന്ന ഒരു ഭക്ഷണം ഇല്ല എന്ന് തന്നെ പറയാവുന്നതാണ്. ചീരയിലുള്ള ഓക്‌സാലിക് ആസിഡ് ആണ് പലപ്പോഴും ചീരയുടെ സ്വാദിനെ കുറക്കുന്നത്. എന്നാല്‍ ഇത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. കുറഞ്ഞ കലോറി, ആന്റി ഓക്‌സിഡന്റ് ധാരാളം അടങ്ങിയിട്ടുണ്ട്, ഓവേറിയന്‍ ക്യാന്‍സര്‍, പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍ എന്നിവയ്‌ക്കെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്നു ചീര.

ഓട്‌സ്

ഓട്‌സ്

ആരോഗ്യത്തിന്റെ കലവറയാണ് ഓട്‌സ് എന്ന കാര്യത്തില്‍ സംശയം വേണ്ട. എന്നാല്‍ അത്രയധികം ടേസ്റ്റ് ഇല്ലാത്ത ഒന്നാണ് എന്നതാണ് സത്യം. പലപ്പോഴും രാവിലെയുള്ള ഭക്ഷണമായി പലരും ഓട്‌സ് കഴിക്കാറുണ്ട്. എന്നാല്‍ ടേസ്റ്റ് എന്നതിലുപരി ആരോഗ്യം തന്നെയാണ് എല്ലാവരും ലക്ഷ്യമിടുന്നത്. അതുകൊണ്ട് തന്നെ ആരോഗ്യത്തിന്റെ കാര്യത്തില്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടതായി വരുന്നില്ല. രക്തസമ്മര്‍ദ്ദം, ഹൃദയത്തിന്റെ ആരോഗ്യം, ദഹന പ്രശ്‌നങ്ങള്‍ എന്നിവക്കെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ വളരെ മികച്ചത് തന്നെയാണ് ഓട്‌സ്.

ഉണക്കമുന്തിരി

ഉണക്കമുന്തിരി

ഉണക്കമുന്തിരി അത്രയധികം ടേസ്‌റ്റോടെ ആരും കഴിക്കുന്നതായി കാണുന്നില്ല. എന്നാല്‍ ഇത് ആരോഗ്യത്തിന്റെ കലവറയാണ് എന്നതാണ് സത്യം. ധാരാളം ആന്റി ഓക്‌സിഡന്റ് അടങ്ങിയിട്ടുണ്ട്, മാത്രമല്ല രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തിലും വളരെ മികച്ചതാണ് ഉണക്കമുന്തിരി. രുചി എന്നതിലുപരി ആരോഗ്യത്തിന് സഹായിക്കുന്ന പല വിധത്തിലുള്ള ഘടകങ്ങള്‍ ധാരാളം ഉണക്കമുന്തിരിയില്‍ ഉണ്ട്.

 ചണവിത്ത്

ചണവിത്ത്

പലരും ചണവിത്ത് കഴിക്കാന്‍ അധികം ഉപയോഗിക്കാറില്ല. എന്നാല്‍ അത് ആരോഗ്യത്തിന് നല്‍കുന്ന ഗുണങ്ങള്‍ ചില്ലറയല്ല. ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് മികച്ചതാണ് ചണവിത്ത്. മഗ്നീഷ്യം, പൊട്ടാസ്യം, ഫൈബര്‍ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ മലബന്ധം, ഹൃദയത്തിന്റെ ആരോഗ്യം, പ്രമേഹം എന്നിവക്കെല്ലാം പരിഹാരം കാണുന്നതിന് മികച്ച് നില്‍ക്കുന്ന ഒന്നാണ് ചണവിത്ത്. അതുകൊണ്ട് തന്നെ ആരോഗ്യത്തിന് വില്ലനാവുന്ന അവസ്ഥകള്‍ക്ക് പലപ്പോഴും സഹായിക്കുന്നു ചണവിത്ത്.

ബ്രോക്കോളി

ബ്രോക്കോളി

ബ്രോക്കോളി കൊണ്ട് ആരോഗ്യത്തിന് ഉണ്ടാവുന്ന ഗുണങ്ങള്‍ പറഞ്ഞാല്‍ തീരില്ല. ആരോഗ്യസംരക്ഷണത്തിന് ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് ബ്രോക്കോളി. എന്നാല്‍ രുചിയുടെ കാര്യത്തില്‍ അല്‍പം പിന്നിലേക്കാണ് എന്നതാണ് സത്യം. വിറ്റാമിന്‍ സി,ബീറ്റാ കരോട്ടീന്‍, അയേണ്‍ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട് ബ്രോക്കോളിയില്‍. ഇത് തലച്ചോറിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിനും ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു ബ്രോക്കോളി. അതുകൊണ്ട് തന്നെ സ്ഥിരമാക്കുന്നത് കൊണ്ട് ഒരു തരത്തിലുള്ള ദോഷവും ഇല്ല എന്ന് തന്നെ പറയാവുന്നതാണ്.

<strong>Most read: പ്രമേഹത്തെ പിടിച്ച് കെട്ടും തൊട്ടാവാടി ഒറ്റമൂലി</strong>Most read: പ്രമേഹത്തെ പിടിച്ച് കെട്ടും തൊട്ടാവാടി ഒറ്റമൂലി

 ബീറ്റ്‌റൂട്ട്

ബീറ്റ്‌റൂട്ട്

ആരോഗ്യത്തിനും സൗന്ദര്യത്തിനും വളരെയധികം സഹായിക്കുന്നു ബീറ്റ്‌റൂട്ട്. എന്നാല്‍ രുചിയുടെ കാര്യത്തില്‍ അല്‍പം പുറകിലാണ്. അതുകൊണ്ട് തന്നെ ഇത് കഴിക്കാന്‍ അത്ര തിരക്കുണ്ടാവില്ല പലര്‍ക്കും. പൊട്ടാസ്യം, അയേണ്‍, വിറ്റാമിന്‍ എ എന്നിവ കൊണ്ട് സമ്പുഷ്ടമാണ് ബീറ്റ്‌റൂട്ട്. എന്നാല്‍ ഇത് കഴിക്കുന്നത് സ്റ്റാമിന വര്‍ദ്ധിപ്പിക്കുന്നതിനും രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നതിനും, കൊളസ്‌ട്രോള്‍ കുറക്കുന്നതിനും സഹായിക്കുന്നു. അതുകൊണ്ട് തന്നെ ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു ഇത്.

പാലുല്‍പ്പന്നങ്ങള്‍

പാലുല്‍പ്പന്നങ്ങള്‍

പുളിപ്പിച്ച തരത്തിലുള്ള ഒരു പാലുല്‍പ്പന്നമാണ് കെഫിര്‍. ഇത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ്. ഇതിലുള്ള ബാക്ടീരിയ ദഹന പ്രശ്‌നത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. അതിലുപരി രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. എന്നാല്‍ ഇത് രുചിയുണ്ടാവില്ല എന്നതാണ് സത്യം. ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് ഈ പുളിപ്പിച്ച പാലുല്‍പ്പന്നം.

 ഉണക്കിയ പ്ലം

ഉണക്കിയ പ്ലം

പ്ലം പഴം ഇഷ്ടപ്പെടാത്തവര്‍ ചുരുക്കമല്ല. എന്നാല്‍ ഇത് ഉണങ്ങിക്കഴിഞ്ഞാല്‍ അത് അത്ര രുചിയുള്ളതായിരിക്കില്ല. എന്നാല്‍ ആരോഗ്യത്തിന്റെ കലവറയാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട. ആന്റി ഓക്‌സിഡന്റിന്റെ കലവറയാണ് ഉണക്കിയ പ്ലം പഴം. ഇതില്‍ ധാരാളം ഫൈബര്‍ അടങ്ങിയിട്ടുണ്ട്. മാത്രമല്ല രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ ഏറ്റവും മികച്ചതാണ് ഇത്. അതുകൊണ്ട് തന്നെ ആരോഗ്യ പ്രതിസന്ധികളെയെല്ലാം ഇല്ലാതാക്കാന്‍ ഈ രുചിയില്ലാത്ത പഴം സഹായിക്കുന്നു.

കസ്‌കസ്

കസ്‌കസ്

കസ്‌കസ് ഷേക്കിലും ജ്യൂസിലും മറ്റും ചേര്‍ക്കുന്ന ഒന്നാണ്. എന്നാല്‍ ഇത് പച്ചക്ക് കഴിക്കാന്‍ യാതൊരു വിധത്തിലുള്ള രുചിയും ഇല്ല എന്നതാണ് സത്യം. എന്നാല്‍ ആരോഗ്യത്തിന്റെ കലവറയാണ് ഇതെന്ന കാര്യത്തില്‍ സംശയമേ വേണ്ട. കസ്‌കസ് കഴിക്കുന്നത് അമിത ഭക്ഷണശീലത്തെ ഇല്ലാതാക്കുന്നു. പ്രോട്ടീന്‍ കലവറയാണ് കസ്‌കസ്. മാത്രമല്ല മസില്‍ വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്ന ഒന്നാണ് കസ്‌കസ്. മുകളില്‍ പറഞ്ഞ ഭക്ഷണങ്ങളെല്ലാം തന്നെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.

English summary

tasteless foods that are healthy

We have listed some tasteless foods that are extremely food, read on.
X
Desktop Bottom Promotion