For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആപ്പിളിന്റെ വിത്തുകൾ വിഷമാണോ?

|

ദിവസവും ആപ്പിൾ കഴിച്ചാൽ ഡോക്ടറെ കാണേണ്ടതില്ല എന്നൊരു ചൊല്ലുണ്ട്.എന്നാൽ കുറച്ചധികം ആപ്പിൾ വിത്തുകൾ കഴിക്കുന്നത് അത്ര നല്ലതല്ല.വളരെ വ്യാപകമായി ലഭിക്കുന്ന ഒരു പഴവർഗ്ഗമാണ് ആപ്പിൾ.ലോകം മുഴുവനും കൃഷി ചെയ്യുന്ന ഒരു മധുരമുല്ല പഴമാണിത്.

പല തരത്തിലുള്ള വിത്തുകള്‍ നമുക്ക് ഭക്ഷ്യയോഗ്യമായിട്ടുള്ളതുണ്ട്. എന്നാല്‍ പൊതുവേ പഴങ്ങള്‍ വാങ്ങിക്കുമ്പോള്‍ വിത്ത് കളയുന്ന പതിവാണ് നമുക്കിടയില്‍ ഉള്ളത്. എന്നാല്‍ വിത്തിന് ചില ഗുണങ്ങള്‍ ഉണ്ട്. എല്ലാ വിത്തും ഇത്തരത്തില്‍ ഉപയോഗിക്കാന്‍ പറ്റില്ല. എന്നാല്‍ പഴത്തേക്കാള്‍ ആരോഗ്യം കൂടുതലുള്ള ചില വിത്തുകള്‍ ഉണ്ട്. അവ ഏതൊക്കെയെന്ന് നോക്കാം. പലപ്പോഴും ഇത്തരം വിത്തുകളാണ് ആരോഗ്യത്തിന്റെ അടിസ്ഥാനം എന്ന് പറയാം. അവ ഏതൊക്കെ എന്ന് നോക്കാം.

ആപ്പിളും ആരോഗ്യവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച്‌ എടുത്തുപറയേണ്ട ആവശ്യമില്ല. ദിവസം ഒരു ആപ്പിള്‍ വീതം കഴിച്ചാല്‍ ഡോക്ടറെകാണാതെ കഴിയ്‌ക്കാമെന്ന്‌ ഒരു ചൊല്ലുതന്നെ ആപ്പിളിന്‍റെ ഈ ഗുണം കണ്ടെത്തിയതിനെത്തുടര്‍ന്ന്‌ പറഞ്ഞുപോരുന്നുണ്ട്‌.ആപ്പിളിന്‍റെ മൊത്തത്തിലുള്ള ഗുണഫലങ്ങള്‍ ഏവര്‍ക്കുമറിയാമെങ്കിലും ആപ്പിള്‍ തൊലിയുടെ ഒരു പ്രധാനഗുണത്തെക്കുറിച്ച്‌ അധികംപേര്‍ക്കൊന്നും അറിവില്ല. ആപ്പിള്‍ത്തൊലിയില്‍ കാന്‍സറിനെ അകറ്റിനിര്‍ത്താന്‍ ശേഷിയുള്ള വസ്‌തുക്കള്‍ അടങ്ങിയിട്ടുണ്ടത്രേ.ആപ്പിള്‍ തൊലിയിലടങ്ങിയിരിക്കുന്ന ട്രിറ്റര്‍പെനോയിഡ്‌സ്‌ എന്ന വസ്‌തുവിന്‌ കാന്‍സര്‍ കലകളെ കൊന്നുകളയുവാനുള്ള ശേഷിയുള്ളവയാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

ലിവര്‍, കോളണ്‍, സ്‌തനങ്ങള്‍ എന്നിവിടങ്ങളില്‍ ബാധിക്കുന്ന കാന്‍സറിന്റെ കലകളെ ഇവയ്‌ക്ക്‌ തടയാന്‍ കഴിയുമെന്ന്‌ ലബോറട്ടറികളില്‍ നടന്ന പരീക്ഷണങ്ങളില്‍ തെളിഞ്ഞുകഴിഞ്ഞുവെന്ന്‌ കോര്ണല് യൂണിവേഴ്സിറ്റിയിലെ ഫുഡ്‌ സയന്‍സ്‌ പ്രൊഫസരപായ റൂയി ഹെയ്‌ ലിയു പറയുന്നു.നേരത്തേ എലികളിലുള്ള കാന്‍സര്‍ കലകളുടെ വലിപ്പത്തെയും വളര്‍ച്ചയെയും ഇവയ്‌ക്ക്‌ കുറയ്‌ക്കാന്‍ കഴിയുമെന്ന്‌ കണ്ടെത്തിയിരുന്നു.

ആപ്പിള്‍ ആരോഗ്യത്തിന് നല്ലതെന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണ്. ഇതില്‍ വിറ്റാമിന്‍ സി , പൊട്ടാസ്യം എന്നിവ അടങ്ങിയിട്ടുണ്ട്. കൂടാതെ ആപ്പിള്‍ നാരടങ്ങിയ ഒരു പഴം ആണ്. ഇതില്‍ ധാരാളം ന്യൂട്രിഷ്യല്‍സും അടങ്ങിയിട്ടുണ്ട്. കൂടാതെ ആപ്പിള്‍ നല്ലൊരു ടൂത്ത് ക്ലീനര്‍ കൂടിയാണ്.ആപ്പിളിന് ഇങ്ങനെ ധാരാളം ഗുണങ്ങള്‍ അടങ്ങിട്ടുണ്ടങ്കിലും പണ്ട് മുതലേ ഏല്ലാവരും പറയുന്ന ഒന്നാണ് ആപ്പിളിന്‍ വിത്ത് കഴിക്കാന്‍ പാടില്ല എന്ന്. ആപ്പിള്‍ വിത്ത് സൈനേഡിന് തുല്ല്യമാണെന്നാണ് പറയുന്നത്. ഇത് തലച്ചോറിനും , ഹാര്‍ട്ടിനും ദോഷമാണെന്നാണ്. അതുകൊണ്ട് തന്നെ ആപ്പിള്‍ വിത്ത് എല്ലാവരും കളയാറാണ് പതിവ്.

ആപ്പിളിലെ പോഷകങ്ങളും ആന്റി ഓക്സിഡന്റും നമ്മുടെ ശരീരത്തെ വൈറസിൽ നിന്നും അപകടം,ക്യാൻസർ ,മറ്റു രോഗങ്ങൾ എന്നിവയിൽ നിന്നും രക്ഷിക്കുന്നു.ആപ്പിളിന്റെ ആരോഗ്യഗുണങ്ങൾ കാലാകാലമായി പ്രസിദ്ധമാണ്.

മധുരമുള്ള ആപ്പിളിന്റെ മധ്യത്തിൽ കയ്പുള്ള കറുത്ത വിത്തുകൾ ഉണ്ട്.പലരും ആപ്പിൾ ആസ്വദിച്ച് കഴിക്കുന്നതിനൊപ്പം ഒന്നോ രണ്ടോ വിത്തുകളും കഴിക്കാറുണ്ട്.എന്നാൽ ആപ്പിളിന്റെ വിത്തുകൾക്ക് വ്യത്യസ്തമായ കഥയാണ് പറയാനുള്ളത്.അമിഗ്ദലിൻ എന്ന വസ്തു ഈ വിത്തുകളിൽ അടങ്ങിയിരിക്കുന്നു.ഇത് മനുഷ്യ ദഹന വ്യവസ്ഥയിലെ എൻസായിമുമായി ചേരുമ്പോൾ സയനൈഡ് പുറപ്പെടുവിക്കുന്നു.

ആപ്പിൾ വിത്തുകൾ നാം പലപ്പോഴും കഴിച്ചിട്ടുണ്ടാകും.നിങ്ങൾ അതിശയിക്കുന്നുണ്ടാകും അങ്ങനെയെങ്കിൽ സയനൈഡ് ഉണ്ടായിട്ടും നമ്മൾ ജീവിച്ചിരിക്കുന്നുവല്ലോ എന്ന്.കുറച്ചു ആപ്പിൾ വിത്തുകൾ കഴിച്ചാൽ കുറച്ചു കയ്പ്പ് രസം തോന്നും എന്നല്ലാതെ വേറെ പ്രശനമൊന്നുമില്ല.എന്നാൽ കൂടുതൽ ആപ്പിൾ വിത്തുകൾ ദഹിക്കാതെ വരുമ്പോൾ അപകടം ഉണ്ടാകുന്നു.

എങ്ങനെയാണ് സയനൈഡ് പ്രവർത്തിക്കുന്നത്?

ചരിത്രത്തിലെ തന്നെ ഏറ്റവും മാരകമായ വിഷമായി അറിയപ്പെടുന്നതാണ് സയനൈഡ്.ഇത് പ്രകൃതിയിൽ കാണുന്നവയാണ്.പ്രത്യേകിച്ച് പഴങ്ങളിലെ വിത്തുകളിൽ സയനോഗ്ലൈക്കോസൈഡ് എന്ന പേരിൽ കാണുന്നു.ചരിത്രത്തിൽ യുദ്ധത്തിൽ സയനൈഡ് എന്ന പേരിൽ താളുകളിൽ നിറഞ്ഞിട്ടുണ്ട്.ഇത് ഓക്സിജൻ വിതരണം ചെയ്യുന്ന കോശങ്ങളിൽ തടസം ഉണ്ടാക്കുകയും മരണത്തിന് കാരണമാകുകയും ചെയ്യുന്നു

ചെറിയ ആപ്പിൾ വിത്തുകളിൽ കാണുന്ന അമിഗ്ദലിൻ മറ്റൊരു സയനൈഡ് ആണ്.ഇതും പഴവർഗ്ഗങ്ങളിൽ കാണുന്നു.പ്രത്യേകിച്ച് റോസ് കുടുംബത്തിൽ വരുന്ന ആപ്രിക്കോട്ട്,ബദാം,ആപ്പിൾ,പീച്,ചെറി തുടങ്ങിയവയിൽ.ഈ ചെറിയ വിത്തിനു പുറകിൽ അമിഗ്ദലിൻ രൂപപ്പെടുന്നു.ഇത്തരം പഴങ്ങളിൽ വിഷമായ സയനൈഡ് അടങ്ങിയിരിക്കുന്നു എന്നറിയുമ്പോൾ നിങ്ങൾക്ക് അതിശയം തോന്നാം.എന്നാൽ അമിഗ്ദലിൻ ഒരു പ്രത്യേക രൂപത്തിൽ ആയിരിക്കും.അതായത് വിത്ത് പഴയതാകും വരെ അത് അപകടകാരിയല്ല.നിങ്ങൾ ചവച്ചരച്ചു കഴിച്ചു അത് ദഹിക്കുമ്പോൾ അല്ലെങ്കിൽ നശിക്കുമ്പോൾ അമിഗ്ദലിൻ ഹൈഡ്രജൻ സയനൈഡ് ആയി മരുന്ന്.അതിനാൽ ഉയർന്ന അളവിൽ ഇത് കഴിക്കുന്നത് വളരെ അപകടമാണ്.

ആപ്പിൾ വിത്തുകളോ മറ്റു പഴങ്ങളുടെ കട്ടിയുള്ള വിത്തോ ദഹന രസങ്ങളെ പ്രതിരോധിക്കുന്നവ ആയിരിക്കും.അബദ്ധത്തിൽ ഒന്നോ രണ്ടോ വിത്തുകൾ കഴിക്കുമ്പോൾ വളരെ ചെറിയ അളവിലെ സയനൈഡ് ശരീരത്തിൽ ഉണ്ടാകുകയുള്ളൂ.അവ ശരീരത്തിലെ ദഹന രസങ്ങൾ വിഷവിമുക്തമാക്കും.എന്നാൽ കൂടുതൽ അളവിൽ കഴിച്ചു കഴിഞ്ഞാൽ ഗുരുതര പ്രത്യാഘാതങ്ങൾ ഉണ്ടാകും.

സയനൈഡ് എത്രത്തോളം മാരകമാണ്?

രോഗ നിയന്ത്രണ പ്രതിരോധ കേന്ദ്രങ്ങൾ പറയുന്നത് 70 കിലോഗ്രാം ഭാരമുള്ള ഒരാൾക്ക് 1 -2 മില്ലിഗ്രാം സയനൈഡ് എന്നാണ് കണക്ക്.അതായത് ഒരാൾ 20 ആപ്പിളിൽ നിന്നും ഏകദേശം 200 വിത്തുകൾ കഴിക്കുന്ന അളവ്.വിഷപദാര്ഥങ്ങളെയും രോഗങ്ങളെയും പാട്ടി പഠിക്കുന്ന ഒരു ഏജൻസി പറയുന്നത് നമ്മൾ അവഗണിക്കുന്ന ചെറിയ അളവ് സയനൈഡ് പോലും ശരീരത്തെ ഗുരുതരമായി ബാധിക്കാം എന്നാണ്.സയനൈഡ് ശരീരത്തിൽ കടന്നാൽ ആദ്യം തലച്ചോറിനെയും ഹൃദയത്തെയും ബാധിക്കും.ഒപ്പം ശരീരം കോമ എന്ന അവസ്ഥയിൽ ആകും.പിന്നീട മരണവും.ഏജൻസി പറയുന്നത് അബദ്ധത്തിൽ പോലും ആളുകൾ ആപ്പിൾ,ആപ്രിക്കോട്ട്,പീച്,ചെറി എന്നിവയുടെ വിത്തുകൾ കഴിക്കരുത് എന്നാണ്.ഒരിക്കൽ കഴിച്ചാൽ അത് ശരീരത്തെ വേഗത്തിൽ ബാധിക്കും.അത് ശ്വാസതടസ്സം,അബോധാവസ്ഥ എന്നിവയിലേക്ക് നയിക്കുകയും ചെയ്യും.

ആപ്പിൾ വിത്തിൽ നിന്നുള്ള എണ്ണ സുരക്ഷിതമാണോ?

അമിഗ്ദലിൻ അടങ്ങിയിരിക്കുന്ന ആപ്പിൾ വിത്തിൽ നിന്നുള്ള എണ്ണ എങ്ങനെ സുരക്ഷിതമാകും എന്ന് നിങ്ങൾ ചിന്തിക്കുന്നുണ്ടാകും .ആപ്പിൾ ജ്യൂസിൽ നിന്നും ഉണ്ടാക്കുന്ന ഒരു ഉപവിഭാഗമാണ് ആപ്പിൾ സീഡ് എണ്ണ

ഇത് സുഗന്ധത്തിനും ചർമ്മ സംരക്ഷണത്തിനും മുടിയുടെ സംരക്ഷണത്തിനായുമാണ് ഉപയോഗിക്കുന്നത്.ഗവേഷകർ പറയുന്നത് ഈ എണ്ണയിൽ ധാരാളം ആന്റി ഓക്സിഡന്റുകൾ,ആന്റി ക്യാൻസർ ഏജന്റുകൾ എന്നിവ അടങ്ങിയിരിക്കുന്നു എന്നാണ്.ഇത് ഈസ്റ്റ്,ബാക്ടീരിയ,വൈറസ് എന്നിവയ്ക്കെതിരെ പ്രവർത്തിക്കുന്നു.കൂടാതെ ഇതിൽ അവഗണിക്കാവുന്ന അളവിൽ മാത്രമേ അമിഗ്ദലിൻ അടങ്ങിയിട്ടുള്ളൂ.

അതിനാൽ ആപ്പിൾ വിത്തിലെ സയനൈഡിന്റെ അളവ് വളരെ ചെറുതാണ്.എന്നാൽ അമിതമായി ആപ്പിൾ വിത്തുകൾ കഴിക്കാതിരിക്കുക.ആപ്പിൾ കഴിക്കുമ്പോൾ വിത്തുകൾ ഒഴിവാക്കി കഴിക്കുക

Read more about: food health ആരോഗ്യം
English summary

All You Need About Apple Seeds

Apple seeds contain a plant compound known as amygdalin. It is found in relatively high amounts in the seeds of fruits in the rose family, which includes apples, almonds, apricots, peaches and cherries
Story first published: Friday, May 4, 2018, 16:45 [IST]
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more
X