For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊളസ്‌ട്രോള്‍ കുറക്കാന്‍ ഭക്ഷണവഴികള്‍

കൊളസ്‌ട്രോള്‍ കുറക്കാന്‍ ഭക്ഷണത്തിലൂടെ തന്നെ ചെയ്യാവുന്ന ചില കാര്യങ്ങള്‍ നോക്കാം

|

കൊളസ്‌ട്രോള്‍ ഇന്നത്തെ കാലത്ത് എല്ലാവര്‍ക്കും പരിചയമുള്ള ഒരു വാക്കാണ്. ജീവിതശൈലി രോഗങ്ങളുടെ കാര്യത്തില്‍ മുന്നില്‍ തന്നെയാണ് കൊളസ്‌ട്രോള്‍. ഭക്ഷണ കാര്യത്തില്‍ നിയന്ത്രണമില്ലാതിരിക്കുമ്പോഴാണ് കൊളസ്‌ട്രോള്‍ പരിധി വിടുന്നത്. എന്നാല്‍ പലരും കൊളസ്‌ട്രോള്‍ കൂടുതലാണ് എന്നറിയുമ്പോഴാണ് പലപ്പോഴും ഭക്ഷണ നിയന്ത്രണം കൊണ്ട് വരുന്നത്.

മഞ്ഞളും ഉപ്പും കഫക്കെട്ട് പൂര്‍ണമായും നീക്കുംമഞ്ഞളും ഉപ്പും കഫക്കെട്ട് പൂര്‍ണമായും നീക്കും

എന്നാല്‍ ഭക്ഷണം ഒഴിവാക്കിയല്ല ഭക്ഷണ നിയന്ത്രണത്തിലൂടെ തന്നെ കൊളസ്‌ട്രോള്‍ കുറക്കാം. അതിനായി ഭക്ഷണം തന്നെയാണ് ഏറ്റവും ഉത്തമം. ഭക്ഷണം കഴിച്ച് തന്നെ കൊളസ്‌ട്രോള്‍ കുറക്കാം. അതിനായി സഹായിക്കുന്ന ഭക്ഷണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

മീന്‍ കഴിക്കാം

മീന്‍ കഴിക്കാം

ഒമേഗ 3 ഫാറ്റി ആസിഡിനാല്‍ സമ്പുഷ്ടമാണ് മീന്‍. ഇറച്ചിയേക്കാള്‍ കൂടുതല്‍ മീന്‍ കഴിക്കാന്‍ ശ്രദ്ധിക്കാം. ഇത് കൊളസ്‌ട്രോള്‍ നിയന്ത്രണത്തിന് സഹായിക്കുമെന്ന കാര്യത്തില്‍ ഒരു സംശയവുമില്ല.

 മുട്ട കഴിക്കാം

മുട്ട കഴിക്കാം

മുട്ട കഴിച്ചാല്‍ കൊളസ്‌ട്രോള്‍ വര്‍ദ്ധിക്കും എന്നാണ് ഒരു ഖ്യാതി. എന്നാല്‍ മുട്ട കഴിക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം. മുട്ടയുടെ മഞ്ഞക്കരു പൂര്‍ണമായും ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.

 മാംസം കഴിക്കുമ്പോള്‍

മാംസം കഴിക്കുമ്പോള്‍

മാംസം കഴിക്കുമ്പോള്‍ കൊഴുപ്പാണ് ശ്രദ്ധിക്കേണ്ടത്. ബീഫ്, ചിക്കന്‍ എന്നിവയൊക്കെ കഴിക്കുമ്പോള്‍ അതിന്റെ പുറം തൊലി പരമാവധി ഒഴിവാക്കാന്‍ ശ്രദ്ധിക്കുക. അതുകൊണ്ട് തന്നെയാണ് മാംസം കഴിക്കുമ്പോള്‍ പുറം തൊലി ഒഴിവാക്കണം എന്ന് പറയുന്നത്. ഇത് കൊളസ്‌ട്രോളിനെ ഇല്ലാതാക്കുന്നു.

പച്ചക്കറി ധാരാളം

പച്ചക്കറി ധാരാളം

പച്ചക്കറികളും ധാരാളം കഴിക്കാവുന്നതാണ്. ഇറച്ചിവിഭവങ്ങള്‍ കുറച്ച് പച്ചക്കറികള്‍ കൂടുതലായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താവുന്നതാണ്. ബീന്‍സ്, കടല, ചീര, മുരിങ്ങ എന്നിവയെല്ലാം ധാരാളം ഭക്ഷണത്തിന്റെ ഭാഗമാക്കണം. ഇത് കൊളസ്‌ട്രോളിനെ നിലക്ക് നിര്‍ത്തും.

 പഴങ്ങള്‍

പഴങ്ങള്‍

പഴങ്ങളും ഭക്ഷണ ശീലത്തിന്റെ ഭാഗമാക്കണം. ബ്രേക്ക്ഫാസ്റ്റിനു ശേഷവും ഉച്ചഭക്ഷണത്തിനു ശേഷവും പഴങ്ങള്‍ കഴിക്കാന്‍ ശ്രദ്ധിക്കണം. ഇത് ദഹനത്തിന് വളരെയധികം സഹായിക്കും. ശരീരത്തില്‍ ചീത്ത കൊളസ്‌ട്രോള്‍ കുറച്ച് നല്ല കൊളസ്‌ട്രോളിന് ഇത് സഹായിക്കും.

പൊരിച്ചതും വറുത്തതും

പൊരിച്ചതും വറുത്തതും

പൊരിച്ചതും വറുത്തതുമായ വസ്തുക്കള്‍ പരമാവധി ഒഴിവാക്കുക. ജങ്ക് ഫുഡുകള്‍ ധാരാളം കഴിക്കുന്നതാണ് പലപ്പോഴും കൊളസ്‌ട്രോളിലെ ഒളിച്ചിരിക്കുന്ന വില്ലന്‍. ബര്‍ഗര്‍, പിസ എന്നവയൊക്കെ പരമാവധി ഒഴിവാക്കാം.

English summary

How to lower cholesterol by eating right

Fight cholesterol with food by making these simple changes to your diet and lifestyle.
Story first published: Saturday, July 1, 2017, 12:07 [IST]
X
Desktop Bottom Promotion