അസിഡിറ്റി കൊണ്ടുള്ള വയറുവേദനക്ക് പരിഹാരം ഉടന്‍

Posted By:
Subscribe to Boldsky

അസിഡിറ്റി ഇന്നത്തെ കാലത്ത് എല്ലാവര്‍ക്കും പരിചിതമായിട്ടുള്ള വാക്കാണ്. അതുകൊണ്ട് തന്നെ ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ പരമാവധി ഗ്യാസ് ഉണ്ടാക്കുന്ന ഭക്ഷണം കഴിക്കാതിരിക്കുകയാണ് ചെയ്യാറുള്ളത്. എന്നാല്‍ ഇനി ഈ പ്രശ്‌നത്തെ ഭക്ഷണത്തിലൂടെ തന്നെ പരിഹരിക്കാം.

കറിവേപ്പിലപൊടി രാവിലെ, പ്രമേഹത്തിന് ഒറ്റമൂലി

ഭക്ഷണം കഴിച്ച് അസിഡിറ്റി മൂലമുണ്ടാകുന്ന വയറു വേദനയെ ഇല്ലാതാക്കാം. അതും വളരെ എളുപ്പത്തില്‍ അതിനായി എന്തൊക്കെ കാര്യങ്ങള്‍ ചെയ്യണം എന്ന് നോക്കാം. ഇത്തരം കാര്യങ്ങളിലൂടെ എല്ലാ നെഞ്ചെരിച്ചില്‍ സംബന്ധമായ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാം. എന്തൊക്കെ ഭക്ഷണങ്ങളാണ് ഇവ എന്ന് നോക്കാം.

ഓട്‌സ്

ഓട്‌സ്

ഓട്‌സ് ആരോഗ്യത്തിന് ഏറ്റവും നല്ല ധാന്യമാണ്. ഓട്‌സ് അസിഡിറ്റിയെ ചെറുക്കുന്നതില്‍ മുന്നിലാണ്. ഇത് അസിഡിറ്റി മാത്രമല്ല അമിതവണ്ണം എന്ന പ്രശനത്തേയും ഇല്ലാതാക്കുന്നു.

ഇഞ്ചി

ഇഞ്ചി

ഏത് ഗുരുതര രോഗത്തേയും നിമിഷങ്ങള്‍ കൊണ്ട് തോല്‍പ്പിക്കാനുള്ള കഴിവ് ഇഞ്ചിയ്ക്കുണ്ട്. ഇഞ്ചി കഴിയ്ക്കുന്നത് അസിഡിറ്റിയെ നിമിഷങ്ങള്‍ കൊണ്ട് ഇല്ലാതാക്കുന്നു.

കറ്റാര്‍വാഴ

കറ്റാര്‍വാഴ

കറ്റാര്‍വാഴ ഇല്ലാതാക്കുന്നത് അസിഡിറ്റിയെ മാത്രമല്ല ദഹനസംബന്ധമായ എല്ലാ പ്രശ്‌നങ്ങളേയും കറ്റാര്‍വാഴ ഇല്ലാതാക്കുന്നു.

പച്ചക്കറികള്‍

പച്ചക്കറികള്‍

വിവിധ തരത്തിലുള്ള പച്ചക്കറികള്‍ ചേര്‍ത്ത് സാലഡ് ആയി കഴിയ്ക്കുന്നത് എന്തുകൊണ്ടും അസിഡിറ്റിയെ ഇല്ലാതാക്കുന്നതില്‍ മുന്നിലാണ്.

പഴം

പഴം

നിരവധി ആരോഗ്യപ്രശ്‌നങ്ങളാണ് പഴത്തിലൂടെ ഇല്ലാതാവുന്നത്. ആരോഗ്യകരമായ സൂപ്പര്‍ ഭക്ഷണം എന്ന് തന്നെയാണ് പഴം അറിയപ്പെടുന്നതും. അസിഡിറ്റി അതില്‍ ചിലത് മാത്രമാണ്.

 പെരുംജീരകം

പെരുംജീരകം

അസിഡിറ്റി സംബന്ധമായ പ്രശ്‌നങ്ങള്‍ എന്തെങ്കിലും തോന്നുന്നുണ്ടെങ്കില്‍ അതിനെ ഇല്ലാതാക്കാന്‍ ഏറ്റവും നല്ലതാണ് പെരുംജീരകം. ദഹനപ്രശ്‌നങ്ങള്‍ പരിഹരിയ്ക്കാന്‍ എന്നും മുന്നിലാണ് പെരുംജീരകം

കടല്‍വിഭവങ്ങള്‍

കടല്‍വിഭവങ്ങള്‍

കടല്‍വിഭവങ്ങള്‍ പലതും അസിഡിറ്റിയെ ഇല്ലാതാക്കുന്നതാണ്. അതുപോലെ ചിക്കന്‍ കഴിയ്ക്കുന്നതും അസിഡിറ്റിയെ തോല്‍പ്പിക്കുന്നു.

കപ്പ

കപ്പ

കപ്പ സാധാരണ അസിഡിറ്റി ഉണ്ടാക്കും എന്നാണ് പറയുന്നത്. എന്നാല്‍ കപ്പ കഴിയ്ക്കുന്നത് അസിഡിറ്റിയെ കുറയ്ക്കുകയാണ് ചെയ്യുന്നത്.

English summary

Foods to Help Your Acid Reflux

Have heartburn? Eat these foods to avoid acid reflux.
Story first published: Friday, September 15, 2017, 17:36 [IST]
Subscribe Newsletter