For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പുരുഷന്റെ ശരീര ദുര്‍ഗന്ധത്തിനു പുറകില്‍

ഇത്തരം ഭക്ഷണങ്ങള്‍ ഒഴിവാക്കേണ്ടതാണ്. എന്തൊക്കെയെന്ന് നോക്കാം

|

എല്ലാവരുടേയും ശരീരത്തിന് അവരവരുടേതായ ചില ഗന്ധങ്ങള്‍ ഉണ്ട്. എന്നാല്‍ ചിലരില്‍ ഇത് ഭക്ഷണവുമായി വളരെയധികം അടുത്ത് നില്‍ക്കുന്നതാണ്. പലപ്പോഴും ചില ഭക്ഷണങ്ങള്‍ കഴിക്കുന്നത് പുരുഷന്‍മാരില്‍ ശരീരദുര്‍ഗന്ധം ഉണ്ടാക്കുന്നു. ശരീരദുര്‍ഗന്ധം മാത്രമല്ല ആരോഗ്യവും പല തരത്തില്‍ ഇതിനെ ബാധിക്കുന്നുണ്ട്.

പല്ലിലെ കറയും കേടും മാറ്റും സര്‍വ്വസുഗന്ധിപല്ലിലെ കറയും കേടും മാറ്റും സര്‍വ്വസുഗന്ധി

എന്തൊക്കെ ഭക്ഷണങ്ങളാണ് പുരുഷന്‍ കഴിച്ചാല്‍ അത് ശരീര ദുര്‍ഗന്ധമുണ്ടാക്കുന്നത് എന്ന് നോക്കാം. ചില ഭക്ഷണങ്ങള്‍ പുരുഷന്‍മാരില്‍ ശരീര ദുര്‍ഗന്ധത്തേക്കാളുപരി ആരോഗ്യപരമായി പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. അവ എന്തൊക്കെയെന്ന് നോക്കാം. ഇത്തരം ഭക്ഷണങ്ങള്‍ പൂര്‍ണമായും ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.

 എരിവുള്ള ഭക്ഷണങ്ങള്‍

എരിവുള്ള ഭക്ഷണങ്ങള്‍

എരിവുള്ള ഭക്ഷണങ്ങള്‍ അമിതമായി കഴിക്കുന്നത് നിങ്ങളുടെ ശരീരത്തില്‍ സള്‍ഫര്‍ വര്‍ദ്ധിക്കാന്‍ ഇടയാക്കും. ഇത് തൊലിയുടെ ശ്വസനത്തെ ഇല്ലാതാക്കും. മാത്രമല്ല അള്‍സര്‍ പോലുള്ള പ്രശ്‌നങ്ങള്‍ക്കും കാരണമാകും.

ഉള്ളി നിറഞ്ഞ ഭക്ഷണങ്ങള്‍

ഉള്ളി നിറഞ്ഞ ഭക്ഷണങ്ങള്‍

വെളുത്തുള്ളി കൂടുതല്‍ ഇട്ട വിഭവങ്ങള്‍, ഉള്ളി കൂടുതല്‍ ചേര്‍ത്ത വിഭവങ്ങള്‍, എരിവും പുളിയും കൂടുതലുള്ള കറികള്‍ എന്നിവ കഴിക്കുന്നതും ശരീരത്തില്‍ ദുര്‍ഗന്ധത്തിന് കാരണമാക്കും. അതുകൊണ്ട് തന്നെ ശരീര ദുര്‍ഗന്ധം അകറ്റാന്‍ ഉള്ളി പരമാവധി ഒഴിവാക്കുക.

റെഡ് മീറ്റ്

റെഡ് മീറ്റ്

റെഡ് മീറ്റ് കഴിക്കുന്നത് ശരീരത്തിന്റെ ദഹനപ്രക്രിയയ്ക്ക് സമ്മര്‍ദ്ദം ഉണ്ടാക്കാന്‍ കാരണമാകുന്നു. പച്ചക്കറികള്‍ കഴിക്കുന്നതിലൂടെ ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നില്ല. ഇത് ശരീരത്തില്‍ നിന്നും ദുര്‍ഗന്ധം ഉണ്ടാവാന്‍ കാരണമാകുന്നു.

 ഉലുവ

ഉലുവ

ഉലുവ ഭക്ഷണത്തിലെ പ്രധാനപ്പെട്ട ഒരു ഘടകമാണ്. എന്നാല്‍ പുരുഷന്‍മാര്‍ ഉലുവ കഴിക്കുന്നത് ശരീര ദുര്‍ഗന്ധമുണ്ടാക്കുമെന്നാണ് പറയുന്നത്.

 കൃത്രിമ മധുരം

കൃത്രിമ മധുരം

ഇന്നത്തെ കാലത്ത് പലരും കൃത്രിമ മധുരം കഴിക്കാറുണ്ട്. പുറത്തുനിന്ന് വാങ്ങിക്കുന്ന ഇത്തരം കൃത്രിമ മധുരപലഹാരങ്ങള്‍ അമിതമായി കഴിക്കുന്നതും ശരീര ദുര്‍ഗന്ധം ഉണ്ടാക്കുന്നു.

ചോക്ലേറ്റ്

ചോക്ലേറ്റ്

ചോക്ലേറ്റ്,സോഡ, ചായ, കാപ്പി, മദ്യം എന്നിവയും ശരീര ഗന്ധത്തിന് കാരണമാക്കും. മാത്രമല്ല ഇത് പല തരത്തിലും ആരോഗ്യത്തിന് ദോഷം ചെയ്യുന്നതും ആണ്. പുരുഷന്‍മാരാണ് സ്ത്രീകളേക്കാള്‍ ഇത്തരം പദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുന്നതും.

ജങ്ക്ഫുഡ്

ജങ്ക്ഫുഡ്

ഇന്നത്തെ തലമുറയുടെ ജങ്ക്ഫുഡ് പ്രണയം ചില്ലറയല്ല. അമിതമായി ഇത്തരം ഭക്ഷണങ്ങള്‍ കഴിക്കുന്നതും നിങ്ങളുടെ ശരീര ദുര്‍ഗന്ധത്തിന് കാരണമാക്കും. ഇത്തരം ഭക്ഷണം ദഹിക്കാന്‍ കൂടുതല്‍ സമയം എടുക്കുകയും അനാവശ്യ ശ്വസനത്തിന് ഇടയാക്കുകയും ചെയ്യുന്നു. ഇത്തരം ഭക്ഷണങ്ങളില്‍ കൂടിയ അളവില്‍ ഓയിലും, പഞ്ചസാരയും,ഉപ്പും അടങ്ങിയിട്ടുണ്ട്. ഇതും ആരോഗ്യത്തിന് ദോഷം ചെയ്യുന്നു.

കാര്‍ബണ്‍ കുറഞ്ഞാല്‍

കാര്‍ബണ്‍ കുറഞ്ഞാല്‍

ഭക്ഷണത്തില്‍ കാര്‍ബണ്‍ കുറഞ്ഞാല്‍ അത് ശരീര ദുര്‍ഗന്ധത്തിന് കാരണമാകുകയും ചെയ്യുന്നു. ഇത് വിയര്‍പ്പ് കൂടാന്‍ കാരണമാകുന്നു. ഈ അവസരത്തില്‍ രക്തത്തില്‍ കീറ്റോണ്‍ എന്ന കെമിക്കല്‍ ഉണ്ടാകാന്‍ കാരണമാകുകയും ദുര്‍ഗന്ധം ശരീരത്തിനുണ്ടാകുകയും ചെയ്യുന്നു.

 പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍

പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍

പ്രോട്ടീന്‍ ധാരാളം അടങ്ങിയതാണ് പാല്‍ ഉല്‍പ്പന്നങ്ങള്‍. പക്ഷെ ഇത്തരം വിഭവങ്ങള്‍ ദഹിക്കാന്‍ കൂടുതല്‍ സമയം എടുക്കുന്നു. ഇത് ഹൈഡ്രജന്‍ സള്‍ഫൈഡും മീഥൈയ്‌നും പുറം തള്ളുന്നു. ഇതും ദുര്‍ഗന്ധത്തിന് കാരണമാകുന്നു.

 പുകവലിക്കുന്നത്

പുകവലിക്കുന്നത്

പുകവലിക്കുന്നതും പുകയില വസ്തുക്കള്‍ ഉപയോഗിക്കുന്നതും ശരീരത്തില്‍ നിന്നും ദുര്‍ഗന്ധം വരാന്‍ കാരണമാകും.

English summary

Foods Are Making You Smell Bad

Here are some foods that are making you smell bad read on..
Story first published: Monday, September 18, 2017, 16:18 [IST]
X
Desktop Bottom Promotion