ശ്വാസകോശാര്‍ബുദത്തെ ചെറുക്കാന്‍ ഈ ഭക്ഷണങ്ങള്‍

Posted By:
Subscribe to Boldsky

പുകവലിയ്ക്കുന്നവരില്‍ ശ്വാസകോശാര്‍ബുദം എന്നും പേടിസ്വപ്‌നമാണ്. മുന്‍പ് പ്രായമായവരെ മാത്രം പിടികൂടിയിരുന്ന അര്‍ബുദം ഇന്ന് ചെറുപ്പക്കാരേയും പിടികൂടാന്‍ തുടങ്ങി എന്നത് പുത്തരിയല്ല. പുകവലിയ്ക്കുന്ന പുരുഷന്‍മാരിലാണ് ശ്വാസകോശാര്‍ബുദം കണ്ടു വന്നിരുന്നത്. എന്നാല്‍ ഇന്ന് സ്ത്രീകളിലും ശ്വാസകോശാര്‍ബുദം പിടിമുറുക്കിക്കഴിഞ്ഞു.

പുകവലി മാത്രമല്ല ഇതിന്റെ കാരണങ്ങള്‍. അന്തരീക്ഷ മലിനീകരണവും ശ്വാസകോശാര്‍ബുദത്തിന്റെ പ്രധാന കാരണങ്ങളില്‍ പെടുന്നു. ആരോഗ്യരമായ ഭക്ഷണ ശീലത്തിലൂടെ ഇതിനെ മറികടക്കാവുന്നതാണ്. എന്തൊക്കെ തരത്തിലുള്ള ഭക്ഷണങ്ങളാണ് ശ്വാസകോശാര്‍ബുദത്തെ ചെറുക്കാന്‍ സഹായിക്കുക എന്ന് നോക്കാം.

 ആപ്പിള്‍

ആപ്പിള്‍

ദിവസേന ആപ്പിള്‍ കഴിച്ചാല്‍ ഡോക്ടറെ അകറ്റി നിര്‍ത്താമെന്നത് ഒന്നു കൂടി ഊട്ടിയുറപ്പിക്കുന്ന തരത്തിലാണ് ആപ്പിള്‍ ആരോഗ്യ കാര്യത്തില്‍ നമ്മെ സഹായിക്കുന്നത്. ആപ്പിളിലുള്ള ഫ്‌ളവനോയ്ഡാണ് ശ്വാസകോശാര്‍ബുദത്തില്‍ നിന്നും നമ്മളെ രക്ഷിക്കുന്നത്.

 വെളുത്തുള്ളി

വെളുത്തുള്ളി

വെളുത്തുള്ളിയുടെ ഉപയോഗവും ശ്വാസകോശാര്‍ബുദത്തെ പ്രതിരോധിയ്ക്കുന്നു. ആരോഗ്യ കാര്യത്തില്‍ അത്രയേറെ ശ്രദ്ധ ചെലുത്തുന്നതാണ് വെളുത്തുള്ളി. അതുകൊണ്ട് തന്നെ വെളുത്തുള്ളി ഭക്ഷണത്തിന്റെ ഭാഗമാക്കുന്നത് അര്‍ബുദത്തെ ഇല്ലാതാക്കിയില്ലെങ്കിലേ അത്ഭുതമുള്ളൂ.

ബ്രൊക്കോളി

ബ്രൊക്കോളി

മനുഷ്യ കോശങ്ങളിലുണ്ടാകുന്ന കാര്‍സിനോജനുകളെ ഇല്ലാതാക്കാന്‍ ബ്രൊക്കോളിയില്‍ അടങ്ങിയിട്ടുള്ള സള്‍ഫറോഫെനിന് കഴിയും. അതുകൊണ്ട് തന്നെ ബ്രൊക്കോളി ജീവിത്തതിന്റെയും ഭക്ഷണത്തിന്റേയും ഭാഗമാക്കാന്‍ മടിക്കണ്ട.

ചുവന്ന മുളക്

ചുവന്ന മുളക്

മുളക് കഴിയ്ക്കുന്നത് ആയുസ്സ് വര്‍ദ്ധിപ്പിക്കും എന്ന കാര്യം സത്യമാണ്. അതുകൊണ്ട് തന്നെ മുളകിന് ശ്വാസകോശാര്‍ബുദം ചെറുക്കാനുള്ള കഴിവുമുണ്ടെന്ന് എടുത്തു പറയാം.

ചീര

ചീര

ഇലക്കറികളിലെ സൂപ്പര്‍മാന്‍ എന്ന് വിശേഷിപ്പിക്കാം നമുക്ക് ചീരയെ. ചീരയില്‍ അടങ്ങിയിട്ടുള്ള ലൂട്ടെയ്ന്‍ ശ്വാസകോശാര്‍ബുദ സാധ്യത വളരെയധികം കുറയ്ക്കുന്നു.

മത്സ്യവിഭവങ്ങള്‍

മത്സ്യവിഭവങ്ങള്‍

മത്സ്യവിഭവങ്ങള്‍ കൂടുതലായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ശ്വാസകോശാര്‍ബുദത്തെ ഇല്ലാതാക്കും. അതിന്റെ സാധ്യത പോലും പലപ്പോഴും നമ്മുടെ ശരീരത്തില്‍ നിന്നും ഇല്ലാതാക്കുന്നതില്‍ പ്രധാന പങ്കാണ് മത്സ്യ വിഭവങ്ങള്‍ വഹിക്കുന്നത്.

പപ്പായ

പപ്പായ

ആരോഗ്യത്തിനും സൗന്ദര്യത്തിനും ഒരു പോലെ ഉപയോഗ പ്രദമാണ് പപ്പായ. പപ്പായ ദിവസവും വെറും വയറ്റില്‍ കഴിയ്ക്കുന്നതും ശ്വാസകോശാര്‍ബുദ സാധ്യതയെ ഇല്ലാതാക്കുന്നു.

English summary

Top Seven superfoods to lower lung cancer risk

Eating a healthy diet can lower the risk of developing cancer in the lungs.
Story first published: Thursday, February 11, 2016, 17:33 [IST]