For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ കൊല്ലാന്‍ ഒരു നിമിഷം മതി

ചില ഭക്ഷണങ്ങള്‍ വീണ്ടും ചൂടാക്കിയാല്‍ അത് ആരോഗ്യത്തിന് ഏറ്റവും വലിയ വിഷമായി മാറുന്നു.

|

ആരോഗ്യത്തിനാണ് ഭക്ഷണം കഴിയ്ക്കുന്നത്. എന്നാല്‍ കഴിയ്ക്കുന്ന ഭക്ഷണങ്ങള്‍ തന്നെ നമ്മുടെ അനാരോഗ്യത്തിന് കാരണമായാലോ? പലപ്പോഴും ഇന്നത്തെ കാലത്തെ ഭക്ഷണ രീതി തന്നെയാണ് നമ്മുടെ അനാരോഗ്യത്തിന് പുറകില്‍. എന്നാല്‍ പലപ്പോഴും ഇതിനെ കുറിച്ച് നമ്മള്‍ ചിന്തിക്കാറില്ല. ചെറിയഉള്ളിനിസ്സാരനല്ല, ആയുര്‍വ്വേദത്തില്‍ കേമന്‍

ഭക്ഷണം കഴിയ്ക്കുമ്പോള്‍ നമ്മള്‍ പാലിക്കേണ്ട ചില മര്യാദകള്‍ ഉണ്ട്. പലപ്പോഴും ഇതിനെക്കുറിച്ച് കൃത്യമായ അറിവില്ലാത്തതാണ് പലപ്പോഴും അനാരോഗ്യത്തിലേക്ക് കൊണ്ട് ചെന്നെത്തിയ്ക്കാന്‍ പറയുന്നത്. ചൂടാക്കിയാല്‍ വിഷമാകുന്ന ചില ഭക്ഷണങ്ങള്‍ ഉണ്ട്. അവ എന്തൊക്കെ എന്ന് നോക്കാം.

 ചിക്കന്‍

ചിക്കന്‍

ചിക്കന്‍ പാചകം ചെയ്ത് ഫ്രിഡ്ജില്‍ സൂക്ഷിച്ച് കഴിഞ്ഞാല്‍ വീണ്ടും കഴിയ്ക്കാനെടുക്കുമ്പോള്‍ ചൂടാക്കുന്ന രീതി ഇന്നോ ഇന്നലേയോ തുടങ്ങിയതല്ല. എന്നാല്‍ ഇത്തരത്തില്‍ വീണ്ടും ചൂടാക്കുമ്പോള്‍ അത് അപകടകരമായ അവസ്ഥയിലേക്ക് നീങ്ങുന്നു. ഗുരുതരമായ ദഹനപ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നു.

കൂണ്‍

കൂണ്‍

കൂണ്‍ ആണ് മറ്റൊന്ന്. കൂണ്‍ വിഭവങ്ങള്‍ ചൂടാക്കിയതിനു ശേഷം ഉപയോഗിച്ച് പിന്നീട് ചൂടാക്കുമ്പോള്‍ വിഷമായി മാറുന്നു. ഇത് ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു.

 ഉരുളക്കിഴങ്ങ്

ഉരുളക്കിഴങ്ങ്

ഒരിക്കലും ചൂടാക്കാന്‍ പാടില്ലാത്ത ഒന്നാണ് ഉരുളക്കിഴങ്ങ്. പാചകം ചെയ്ത് കഴിഞ്ഞ് വീണ്ടും ചൂടാക്കുമ്പോള്‍ ഇതില്‍ വിവിധ തരത്തിലുള്ള രാസമാറ്റങ്ങള്‍ സംഭവിയ്ക്കുന്നു. ഇത് ശരീരത്തിന് അപകടകരമായ അവസ്ഥ ഉണ്ടാക്കുന്നു.

മുട്ട

മുട്ട

മുട്ടയാണ് മറ്റൊരു പ്രശ്‌നമുള്ള ഭക്ഷണം. ശരീരത്തിന് ഏറ്റവും അപകടകരമായ വസ്തുക്കളാണ് പാചകം ചെയ്ത് ഉപയോഗിച്ചതിനു ശേഷം വീണ്ടും മുട്ട ചൂടാക്കുമ്പോള്‍ ഉണ്ടാവുന്നത്.

 ചീര

ചീര

ചീരയാണ് മറ്റൊന്ന്. ആരോഗ്യഗുണങ്ങള്‍ കൊണ്ട് സമ്പന്നമാണ് ചീര. എന്നാല്‍ ചീര വിഭവങ്ങള്‍ വീണ്ടും ചൂടാക്കുമ്പോള്‍ ക്യാന്‍സറിനു വരെ കാരണമായ വസ്തുക്കളാണ് ഇതില്‍ ഉണ്ടാവുന്നത്.

സെലറി

സെലറി

സെലറിയ്ക്ക് നമ്മുടെ നാട്ടില്‍ അത്രയ്ക്ക് പ്രാധാന്യം ഇല്ലെങ്കിലും സെലറിയിട്ട ഭക്ഷണങ്ങള്‍ വീണ്ടും ചൂടാക്കുമ്പോള്‍ അത് അപകടകരമായ അവസ്ഥയിലേക്ക് എത്തുന്നു.

ബീറ്റ്‌റൂട്ട്

ബീറ്റ്‌റൂട്ട്

ബീറ്റ്‌റൂട്ട് ആണ് മറ്റൊന്ന്. ബീറ്റ്‌റൂട്ട് ധാരാളം ന്യൂട്രീയന്‍സ് അടങ്ങിയിട്ടുള്ളതാണ്. എന്നാല്‍ ഇത് ചൂടാക്കുമ്പോള്‍ ഇതില്‍ കാര്‍സിനോജെനിക് ആണ് രൂപപ്പെടുന്നത്.

English summary

Reheating These 7 Foods Could Kill You

Despite the news out there that discourages usage of microwaves; there are certain foods that you must never ever reheat in one too.
Story first published: Thursday, December 1, 2016, 15:39 [IST]
X
Desktop Bottom Promotion