ശരീരത്തിലുള്ള വിഷം എങ്ങനെ കളയാം?

Posted By:
Subscribe to Boldsky

നമ്മള്‍ അറിഞ്ഞോ അറിയാതെയോ നമ്മുടെ ശരീരത്തില്‍ ധാരാളം വിഷാംശങ്ങള്‍ ഉണ്ട്. ഇതിനെ നിര്‍വ്വീര്യമാക്കാന്‍ എന്താണ് നാം ചെയ്യേണ്ടതെന്ന് നിങ്ങള്‍ക്കറിയാമോ? പലപ്പോഴും ഇത്തരത്തിലുള്ള വിഷം നമ്മുടെ ആരോഗ്യത്തെ പ്രതികൂലമായി തന്നെ ബാധിയ്ക്കും. എന്നാല്‍ ചില ഭക്ഷണങ്ങളിലൂടെ നമ്മുടെ ശരീരത്തിലെ വിഷത്തെ നമുക്ക് ഇല്ലാതാക്കാം.

body detoxification

രോഗപ്രതിരോധ ശേഷി കുറയ്ക്കുകയാണ് പലപ്പോഴും ശരീരത്തിലെ മാലിന്യങ്ങള്‍ ചെയ്യുന്നത്. അതുകൊണ്ടു തന്നെ ഭക്ഷണ കാര്യത്തില്‍ നമ്മള്‍ വെയ്ക്കുന്ന നിയന്ത്രണങ്ങള്‍ പലപ്പോഴും നമുക്ക് തന്നെ പാരയായി മാറും. എങ്ങനെയൊക്കെ ഏതൊക്കെ ഭക്ഷണങ്ങളിലൂടെ ഇത്തരത്തില്‍ നമ്മുടെ ശരീരത്തിനെ ശുദ്ധീകരിക്കുന്നതെന്ന് നോക്കാം.

വെളുത്തുള്ളി

garlic

ദഹനത്തിന് വളരെയധികം സഹായിക്കുന്ന മരുന്നാണ് വെളുത്തുള്ളി. മാത്രമല്ല ശരീരത്തില്‍ അടിഞ്ഞു കൂടിയിട്ടുള്ള മാലിന്യങ്ങളെ ഇല്ലാതാക്കാന്‍ വെളുത്തുള്ളി സഹായിക്കുന്നു. ഇതിലൂടെ കരള്‍ ശുദ്ധീകരിക്കാനുള്ള എന്‍സാമുകളെ കൂടുതലായി ഉത്പാദിപ്പിക്കാനും വെളുത്തുള്ളിയ്ക്ക് കഴിയുന്നു.

ഗ്രീന്‍ ടീ

green tea

ആരോഗ്യഗുണങ്ങള്‍ നിരവധിയാണ് ഗ്രീന്‍ടീയ്ക്ക്. ആന്റി ഓക്‌സിഡന്റുകളെ കൂടുതലായി ശരീരത്തിന് നല്‍കാന്‍ ഗ്രീന്‍ ടീയിലൂടെ കഴിയുന്നു. മാത്രമല്ല കരളിന്റെ പ്രവര്‍ത്തനങ്ങള്‍ സുഗമമായി നടക്കാനും ഗ്രീന്‍ ചീ സഹായിക്കുന്നു.

ഇഞ്ചി

ginger

ശരീരത്തില്‍ എന്തെല്ലാം മാലിന്യമുണ്ടോ അതിനെയെല്ലാം പുറന്തള്ളാന്‍ ഇഞ്ചിയ്ക്കുള്ള കഴിവ് അത്ഭുതാവഹമാണ്. ദഹനവ്യവസ്ഥയ്ക്ക് സഹായിക്കുന്ന ഫലപ്രദമായ ഭക്ഷ്യവസ്തുവാണ് ഇഞ്ചി എന്നതും സത്യം.

ക്യാബേജ്

cabbage

ധാരാളം ന്യൂട്രീയന്‍സും ധാതുക്കളും നാരുകളും എല്ലാം അടങ്ങിയ പച്ചക്കറിയാണ് ക്യാബേജ്. ഇത് ശരീരത്തിലെ വിഷാംശത്തെ പുറന്തള്ളുന്നതിന് സഹായിക്കുന്നു.

English summary

Four Foods To Detox Your System

There are certain foods that help to detox your system naturally. Read on to know about some of them.
Story first published: Tuesday, January 5, 2016, 17:22 [IST]