For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വരണ്ട ചുണ്ടുകളോ, പരിഹാരമുണ്ട്....

By Super
|

ചുണ്ടിന്‍റെ വരള്‍ച്ച മാറ്റാന്‍ സ്ക്രബ്ബോ, പായ്ക്കോ, ബാമോ നിങ്ങള്‍ ഉപയോഗിക്കാറുണ്ടാവും. എന്നാല്‍ ഇവ ഉപയോഗിക്കുന്നതിന് മുമ്പായി നിങ്ങളുടെ ഭക്ഷണശീലങ്ങളെക്കുറിച്ച് ചിന്തിക്കുന്നത് നല്ലതാണ്.

ചില ഭക്ഷണങ്ങള്‍ക്ക് ചര്‍മ്മത്തിന്‍റെ ഇലാസ്തികതയും നനവും വര്‍ദ്ധിപ്പിക്കുകയും, രോഗങ്ങളില്‍ നിന്ന് മുക്തിനേടാനുള്ള ശക്തി നല്കുകയും ചെയ്യും. ഇതൊക്കെ ചര്‍മത്തെ കേടാക്കും!!

ന്യൂട്രീഷണിസ്റ്റായ പ്രിയ കത്പാല്‍ ശുപാര്‍ ചെയ്യുന്ന ഈ ഭക്ഷണങ്ങള്‍ ചുണ്ടുകളുടെ നനവ് നിലനിര്‍ത്താന്‍ സഹായിക്കും.

ചെമ്പല്ലി മത്സ്യം

ചെമ്പല്ലി മത്സ്യം

ചെമ്പല്ലി ഒമേഗ 3 ഫാറ്റി ആസിഡിന്‍റെ പ്രമുഖ സ്രോതസ്സാണ്. ഇതില്‍ വരള്‍ച്ചയെ തടയുന്ന ആന്‍റി ഇന്‍ഫ്ലമേറ്ററി ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ട്. ചെമ്പല്ലിയിലടങ്ങിയ സെലെനിയം നിങ്ങളുടെ ചര്‍മ്മത്തിലെ വിഷാംശങ്ങള്‍ അകറ്റുകയും യുവത്വം നിലനിര്‍ത്തുകയും ചെയ്യും.

ചണവിത്ത്

ചണവിത്ത്

ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ചണവിത്ത് ചര്‍മ്മത്തിലെ നനവ് നിലനിര്‍ത്താന്‍ സഹായിക്കുന്ന പ്രകൃതിദത്തമായ ഘടകമാണ്. കോശസ്തരങ്ങളുടെ കേട് പരിഹരിക്കാനും അങ്ങനെ ചുണ്ടിന്‍റെ വരള്‍ച്ച തടയാനും ഒമേഗ 3 ഫാറ്റി ആസിഡിന് സാധിക്കും.

കുക്കുമ്പര്‍

കുക്കുമ്പര്‍

കുക്കുമ്പര്‍ കഴിക്കുന്നത് ചുണ്ടുകളിലെ നനവ് നിലനിര്‍ത്താന്‍ സഹായിക്കും. ചര്‍മ്മത്തിന്‍റെ ഇലാസ്തികത നിലനിര്‍ത്താന്‍ സഹായിക്കുന്ന സിലിക്ക ഇതില്‍ അടങ്ങിയിട്ടുണ്ട്.

വിറ്റാമിന്‍ സി

വിറ്റാമിന്‍ സി

കൊലാജന്‍ ഉത്പാദനം വഴി ചര്‍മ്മത്തിന്‍റെ മിനുസം നിലനിര്‍ത്തുന്നത് വിറ്റാമിന് സിയാണ്. അതിനാല്‍ ചീര, ബ്രൊക്കോളി തുടങ്ങിയവ ആഹാരത്തില്‍ ഉള്‍പ്പെടുത്തുക.

വിറ്റാമിന്‍ ബി

വിറ്റാമിന്‍ ബി

ചുണ്ടുകളുടെ നനവും മിനുസവും നിലനിര്‍ത്തുന്നതിന് ശരീരം തുടര്‍ച്ചയായി പഴയ ചര്‍മ്മത്തെ മാറ്റിക്കൊണ്ടിരിക്കേണ്ടതുണ്ട്. വിറ്റാമിന്‍ ബി പുതിയ കോശങ്ങളുണ്ടാകാന്‍ സഹായിക്കും. ധാന്യങ്ങള്‍ വിറ്റാമിന്‍ ബി ധാരാളമായി അടങ്ങിയതാണ്.

വെള്ളം

വെള്ളം

ദിവസവും 8-10 ഗ്ലാസ്സ് വെള്ളം വീതം കുടിച്ച് ശരീരത്തിലെ ജലാംശം നിലനിര്‍ത്തുക. വെള്ളം ആരോഗ്യവും, മാംസളതയും, മൃദുലതയുമുള്ള ചുണ്ടുകള്‍ നിലനിര്‍ത്താന്‍ സഹായിക്കും.

Read more about: food ഭക്ഷണം
English summary

Foods For Chapped Lips

Here are some of the foods you need to eat for avoiding chapped lips. Read more to know about,
X
Desktop Bottom Promotion