For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആരോഗ്യവും സൗന്ദര്യവും ഈ ഭക്ഷണത്തില്‍

ഭക്ഷണത്തിലൂടെ ആരോഗ്യവും സൗന്ദര്യവും വര്‍ദ്ധിപ്പിക്കാന്‍ ചില മാര്‍ഗ്ഗങ്ങള്‍.

|

അമിതമായി ആഹാരം കഴിച്ചതിനുശേഷം നിങ്ങളുടെ ശരീരത്തില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ ? നിങ്ങള്‍ ചീര്‍ത്തതായി തോന്നുക , ചര്‍മ്മം വീര്‍ക്കുക , കണ്ണിനടിയില്‍ കറുപ്പ് വരിക എന്നിവ. വലപ്പോഴും നിങ്ങള്‍ കഴിക്കുന്നതും നിങ്ങളുടെ ശരീര ലക്ഷണങ്ങളും പലപ്പോഴും വ്യത്യസ്ഥമായിരിക്കും.

നിങ്ങള്‍ എന്താണോ കഴിക്കുന്നത് അതായിരിക്കും നിങ്ങളുടെ ആരോഗ്യവും സൗന്ദര്യവും തീരുമാനിക്കുന്നത്. ഒരു വ്യക്തിക്ക് വ്യക്തിപരമായി അയാളുടെ സൗന്ദര്യം പ്രതിഫലിപ്പിക്കാന്‍ ധാരാളം മാര്‍ഗങ്ങള്‍ ഉണ്ടാവാം.

പ്രായമാവുക എന്നത് പ്രകൃതിയാലുള്ള ഒരു പ്രതിഭാസമാണ്. എന്നാല്‍ നിങ്ങളുടെ ശരീരത്തിന് പ്രായകൂടുതല്‍ തോനിക്കുന്നത് തടയാന്‍ നിങ്ങളുടെ ഭക്ഷണങ്ങള്‍ക്ക് കഴിയും. നിങ്ങള്‍ കഴിക്കുന്ന ഭക്ഷണത്തില്‍ നിന്നും ശരീരത്തില്‍ എത്തിച്ചേരുന്ന വിറ്റാമിന്‍സിലാണ് ഇത് സാദിക്കുന്നത്. പ്രായകൂടുതല്‍ തോനിക്കുന്നത് തടയാന്‍ സഹായിക്കുന്ന 11 വിറ്റാമിനുകള്‍ ഞങ്ങളിന്നിവിടെ പങ്കിടുന്നു.

വിറ്റാമിന്‍ A

വിറ്റാമിന്‍ A

വിറ്റാമിന്‍ A ചര്‍മ്മം വരണ്ടു പൊട്ടുന്നതും , ചര്‍മ്മത്തിലെ ജലാംശം നഷ്ടപ്പെടുന്നതും തടയുന്നു. കുടാതെ അള്‍ട്രാവയലറ്റ് രശ്മികള്‍ ചര്‍മ്മത്തില്‍ ഉണ്ടാക്കുന്ന പ്രശ്‌നങ്ങളില്‍ നിന്നും സംരക്ഷിക്കുന്നു. വിറ്റാമിന്‍ A അടങ്ങിയ ഭക്ഷണങ്ങള്‍ കാരറ്റ് , ബട്ടര്‍നട്ട് സ്‌ക്വാഷ് , ബീഫ് ലിവര്‍ , അത്തിപ്പഴം , ബ്രോക്കോലി , മാമ്പഴം

വിറ്റമിന്‍ B2

വിറ്റമിന്‍ B2

വിറ്റമിന്‍ B2 വരണ്ട ചര്‍മ്മം , ചൊറിച്ചില്‍ എന്നിവ ശമിപ്പിക്കുന്നു. ചര്‍മ്മത്തെ മോയിസ്ചറൈസ് ചെയ്യുന്നു. വിറ്റമിന്‍ B2 (റിബോഫഌവിന്‍) അടങ്ങിയ ഭക്ഷണങ്ങള്‍ തൈര്, മുട്ട, ബ്രോക്കോളി, ഓയിസ്റ്റര്‍ , സോയബീന്‍സ്, കൂണ്‍

 വിറ്റമിന്‍ B3 (നിയാസിന്‍)

വിറ്റമിന്‍ B3 (നിയാസിന്‍)

ചര്‍മ്മ കാന്‍സര്‍ തടയാന്‍ നിയാസിന്‍ സഹായിക്കുന്നു. റൊസേഷ്യയുടെ ലക്ഷണങ്ങള്‍ നിയന്ത്രിക്കാനും കൂടാതെ ചര്‍മ്മത്തിന്റെ സ്വാഭാവികത നിലനിര്‍ത്താനും സഹായിക്കുന്നു.

വിറ്റമിന്‍ B5

വിറ്റമിന്‍ B5

ഇത് നിങ്ങളുടെ ചര്‍മ്മത്തിന്‍ ഈര്‍പ്പം നിലനിര്‍ത്തുന്നു , ചര്‍മ്മത്തിലെ എണ്ണമയം കുറയ്ക്കുന്നു. ചര്‍മ്മത്തെ വൃത്തിയുള്ളതും തിളക്കമുള്ളതും യൗവനയുക്തവുമാക്കുന്നു. പാന്‍തോടെനിക്ക് ആസിഡ് അടങ്ങിയ ഭക്ഷണങ്ങള്‍ പയര്‍ വര്‍ഗങ്ങള്‍ , മല്‍സ്യം , കൂണ്‍ , ചീസ് , കൊഴുപ്പില്ലാത്ത പന്നി ഇറച്ചി , മുട്ട

വിറ്റമിന്‍ B6

വിറ്റമിന്‍ B6

വരണ്ട ചര്‍മ്മം , കരപ്പന്‍ , ഹോര്‍മോണ്‍ വെതിയാനം കൊണ്ടുണ്ടാവുന്ന മുഖക്കുരു എന്നിവ തടയാന്‍ വിറ്റമിന്‍ B6 ആവിശ്യമാണ്. പൈറിഡോക്‌സിന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ തണ്ണിമത്തന്‍ , വാഴപ്പഴം , ബ്രോക്കോലി , ചിക്കന്‍ ബ്രസ്റ്റ , ചീര , വൈറ്റ് റൈസ് എന്നിവയാണ്.

 വിറ്റാമിന്‍ B7 (ബയോട്ടിന്‍)

വിറ്റാമിന്‍ B7 (ബയോട്ടിന്‍)

ചര്‍മ്മത്തിലെ ഈര്‍പ്പം നിലനിര്‍ത്തുന്നു , ഫാറ്റി ആസിഡ് ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നു, ചര്‍മ്മത്തില്‍ ഉണ്ടാവുന്ന ചൊറിച്ചില്‍, കരപ്പന്‍, മറ്റ് ചര്‍മ്മ അസ്വസ്ഥതകള്‍ എന്നിവ തടയാന്‍ ബയോട്ടിന്‍ സഹായിക്കുന്നു. ബയോട്ടിന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കോളിഫ്‌ലവര്‍ , ബദാം , സോയബീന്‍ , വാല്‍നഡ്‌സ് , സാല്‍മന്‍ , ഗ്രീന്‍പീസ് എന്നിവ.

 വിറ്റാമിന്‍ C

വിറ്റാമിന്‍ C

അള്‍ട്രാവയലറ്റ് രശ്മികള്‍ ചര്‍മ്മത്തില്‍ ഉണ്ടാക്കുന്ന പ്രഹരവുമായി പോരാടാന്‍ വിറ്റാമിന്‍ C സഹായ്ക്കുന്നു. മെലാനിന്‍ ഉല്‍പാദനം കുറയ്ക്കുകയും , വരണ്ട ചര്‍മ്മം മാറ്റുകയും ചെയ്യുന്നു. വിറ്റാമിന്‍ C അടങ്ങിയ ഭക്ഷണങ്ങള്‍ പേരയ്ക്ക , ഓറഞ്ച് , മുന്തിരി , സ്റ്ററോബെറീസ് , കിവിസ് , റെഡ് കാപ്‌സിക്കം. വിറ്റാമിന്‍ C സിങ്ക് മായി ചേര്‍ന്നാല്‍ ഇത് പ്രതിരോധശേഷിയെ ഉത്തേജിപ്പിക്കും.

വിറ്റാമിന്‍ D

വിറ്റാമിന്‍ D

ചര്‍മ്മകോശങ്ങള്‍ക്ക് പുതുജീവന്‍ നല്‍കാന്‍ ഈ വിറ്റാമിന്‍ സഹായിക്കുന്നു , ചര്‍മ്മത്തിന്റെ സ്വാഭാവികത നിലനിര്‍ത്താനും , പ്രായമായ ചര്‍മ്മകോശങ്ങളെ പുനര്‍ജീവിപ്പിക്കുന്നു. വിറ്റാമിന്‍ D അടങ്ങിയ ഭക്ഷണങ്ങള്‍ സാല്‍മണ്‍ , ചീസ് , തൈര് , പാല്‍ , മുട്ടയുടെ മഞ്ഞ

വിറ്റാമിന്‍ E

വിറ്റാമിന്‍ E

ചര്‍മ്മത്തിലെ ചുളിവുകള്‍ മാറ്റുന്നു , ഡാര്‍ക്ക് സ്‌പോട്ട് മാറ്റുന്നു , ചര്‍മ്മത്തിന്റെ പരുപരുപ്പ് മാറ്റി ചര്‍മ്മം മൃദുവും തിളക്കമുള്ളതുമാക്കുന്നു. വിറ്റാമിന്‍ E അടങ്ങിയ ഭക്ഷണങ്ങള്‍ ചെമ്മീന്‍ , അവോക്കാഡോ , സണ്‍ഫ്‌ലവര്‍ സീഡ്‌സ് , ഗോതമ്പ് , ബദാം എന്നിവയാണ്.

വിറ്റമിന്‍ F

വിറ്റമിന്‍ F

ഇത് ചര്‍മ്മത്തിലെ മാലിന്യങ്ങള്‍ മാറ്റുന്നു , മുഖക്കുരു നിയന്ത്രിക്കുന്നു , ചെറുപ്പം നിലനിര്‍ത്തുന്നു . വിറ്റാമിന്‍ F അടങ്ങിയ ഭക്ഷണങ്ങള്‍ വാള്‍നഡ്‌സ് , മുന്തിരി കുരു , ഒലീവ് ഓയില്‍ , മയോണീസ് , സാല്‍മണ്‍, അവാകാഡോ എന്നിവയാണ്.

 വിറ്റാമിന്‍ K

വിറ്റാമിന്‍ K

വിറ്റാമിന്‍ K ചര്‍മ്മത്തിന്റെ ഇലാസ്തികത വര്‍ദ്ധിപ്പിക്കുന്നു , കണ്ണിനടിയിലെ ചുളിവുകള്‍ മയപ്പെടുത്തുന്ന, കണ്ണിനടിയിലെ കറുപ്പ് തടയുന്നു. വിറ്റാമിന്‍ K അടങ്ങിയ ഭക്ഷണങ്ങള്‍ ചീസ് , ഇറച്ചി , മുട്ട , ബ്രോക്കോളി , ചീര എന്നിവയാണ്.

English summary

anti ageing Vitamins To Include In Your Diet

Beauty comes not just from without but within as well. Including these specific vitamins in your daily diet will make you look and feel much younger.
Story first published: Friday, November 4, 2016, 17:24 [IST]
X
Desktop Bottom Promotion