അവഗണിക്കരുത് ഈ ഇന്ത്യന്‍ ഭക്ഷണങ്ങള്‍

Posted By: Super
Subscribe to Boldsky

ഓട്ട്സ്, ക്വിനോവ എന്നിവ ഏറെ ആരോഗ്യ ഗുണങ്ങളുള്ളതിനാല്‍ അവഗണിക്കാന്‍ പാടില്ലാത്ത ഭക്ഷണങ്ങളാണ്. എന്നാല്‍ അവയില്‍ അധികമായി ആകൃഷ്ടമാവുകയും ഇന്ത്യന്‍ വിഭവങ്ങളെ ഉപേക്ഷിക്കുകയും ചെയ്യരുത്.

കാരണം അവയും തുല്യമായ ആരോഗ്യമേന്മകളുള്ളതാണ്. ഇന്ത്യയിലെ ഏറെ പോഷകപ്രദമായ ചില ഭക്ഷ്യവിഭവങ്ങളെക്കുറിച്ച് അറിയുക.

രാജ്ഗിര അല്ലെങ്കില്‍ അമരാന്ത്(മുള്ളഞ്ചീര)

രാജ്ഗിര അല്ലെങ്കില്‍ അമരാന്ത്(മുള്ളഞ്ചീര)

വടക്കേ ഇന്ത്യയില്‍ ഏറെ പ്രശസ്തമായ രാജ്ഗിര അല്ലെങ്കില്‍ അമരാന്ത് എന്ന ഇനം മാംഗനീസ്, ഫോസ്ഫറസ്, വിറ്റാമിന്‍ ബി6, ബി2, മഗ്നീഷ്യം, കാല്‍സ്യം, സിങ്ക്, ഫോലേറ്റ്, പൊട്ടാസ്യം എന്നിവ സമൃദ്ധമായി അടങ്ങിയതാണ്.

കുട്ടു അല്ലെങ്കില്‍ ബക്ക്‍വീറ്റ്

കുട്ടു അല്ലെങ്കില്‍ ബക്ക്‍വീറ്റ്

സങ്കേതികമായി ബക്ക്‍വീറ്റ് എന്നത് ഒരു ധാന്യമല്ല. എന്നാല്‍ ഇതിന്‍റെ ഇലകളില്‍ നിന്നും പൂക്കളില്‍ നിന്നും പൊടി തയ്യാറാക്കുന്നു. പ്രോട്ടീനും, സ്റ്റാര്‍ച്ചും സമൃദ്ധമായി അടങ്ങിയതാണ് ബക്ക്‍വീറ്റ്. കൂടാതെ ഗ്ലൂട്ടന്‍ അടങ്ങാത്ത ഭക്ഷണങ്ങള്‍ കഴിക്കുന്നവര്‍ക്ക് ഇത് ഉത്തമമാണ്. പ്രോട്ടീന്‍ വേഗത്തില്‍ ദഹിക്കും എന്നതിനാല്‍ ഇത് ദഹനവും മെച്ചപ്പെടുത്തും. പ്രമേഹരോഗികള്‍ക്ക് അനുയോജ്യമായ ബക്ക്‍വീറ്റ് ഹൃദയാരോഗ്യം വര്‍ദ്ധിപ്പിക്കാനും സഹായകരമാണ്.

സബുധാന അല്ലെങ്കില്‍ പേള്‍ സാഗോ

സബുധാന അല്ലെങ്കില്‍ പേള്‍ സാഗോ

പേള്‍ സാഗോയെ കപ്പയില്‍ നിന്ന് നിര്‍മ്മിക്കുന്ന ചൗവ്വരിയുമായി ഇതിനെ തെറ്റിദ്ധരിക്കരുത്. ഇവ വ്യത്യസ്ഥമായ രണ്ട് ഇനങ്ങളാണ്. സബുധാന അല്ലെങ്കില്‍ പേള്‍ സാഗോ എന്നത് ധാന്യമല്ല, സാഗോ എന്ന പനയില്‍ നിന്ന് ശേഖരിക്കുന്ന നീര് ഉപയോഗിച്ച് നിര്‍മ്മിക്കുന്നതാണ്. ഇതില്‍ കാര്‍ബോഹൈഡ്രേറ്റ് ധാരാളമായി അടങ്ങിയിരിക്കുന്നതിനാല്‍‌ നിരാഹാരം അനുഷ്ഠിക്കുമ്പോള്‍ ഇത് ഉപയോഗിക്കാറുണ്ട്. കാല്‍സ്യം, പ്രോട്ടീന്‍, ദഹിക്കുന്ന ഫൈബര്‍ എന്നിവയും ഇതില്‍ അടങ്ങിയിരിക്കുന്നു.

ലാപ്സി അല്ലെങ്കില്‍ നുറുക്കിയ ഗോതമ്പ്/ധാലിയ

ലാപ്സി അല്ലെങ്കില്‍ നുറുക്കിയ ഗോതമ്പ്/ധാലിയ

പ്രാതലിന് പതിവായി ഉപയോഗിക്കുന്ന ഒന്നാണ് ലാപ്സി. പ്രത്യേകിച്ച് കഞ്ഞി തയ്യാറാക്കാന്‍. എന്നാല്‍ ഇപ്പോള്‍ ഇത് ഉപയോഗിക്കുന്നത് കേക്കുകളും മറ്റ് പ്രധാന വിഭവങ്ങളും തയ്യാറാക്കാന്‍ വേണ്ടിയാണ്. പോഷക സമ്പന്നമായ ഇതില്‍ ഊര്‍ജ്ജം, ഫൈബര്‍, കാര്‍ബോഹൈഡ്രേറ്റ്, വിറ്റാമിന്‍ എ എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നു. പഞ്ചസാരയും കൊളസ്ട്രോളും കുറയ്ക്കാനും ഇത് ഫലപ്രദമാണ്.

ബാര്‍ലി അല്ലെങ്കില്‍ സട്ടു/ജാവു

ബാര്‍ലി അല്ലെങ്കില്‍ സട്ടു/ജാവു

ഏറെ ആരോഗ്യഗുണങ്ങളുള്ള ഒരു ഭക്ഷണമാണ് ബാര്‍ലി. പ്രത്യേകിച്ച് വിഷാംശരഹിതമായ ആഹാരം കഴിക്കുന്നവരെ സംബന്ധിച്ച്. ബാര്‍ലി ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നത് കൊളസ്ട്രോള്‍ കുറയ്ക്കാനും, പ്രമേഹം നിയന്ത്രിക്കാനും, ശരീരഭാരം, എല്‍ഡിഎല്‍ കൊളസ്ട്രോള്‍, രക്തസമ്മര്‍ദ്ദം എന്നിവ കുറയ്ക്കാനും സഹായിക്കും. ബാര്‍ലി ദഹിക്കുന്ന ഫൈബറുകളുടെയും സിങ്കിന്‍റെയും മികച്ച സ്രോതസ്സാണ്.

റാഗി അല്ലെങ്കില്‍ മില്ലെറ്റ്

റാഗി അല്ലെങ്കില്‍ മില്ലെറ്റ്

റാഗി അല്ലെങ്കില്‍ നാച്ച്നി പ്രായപൂര്‍ത്തിയായവര്‍ക്കും ശിശുക്കള്‍ക്കും അനുയോജ്യമായ ഒരു മികച്ച ഭക്ഷണമാണ്. ശരീരഭാരം കുറയ്ക്കാനും, പ്രമേഹം നിയന്ത്രിക്കാനും, കൊളസ്ട്രോള്‍, ശരീരത്തിന്‍റെ താപനില എന്നിവ കുറയ്ക്കാനും അനീമിയ ഭേദമാക്കാനും റാഗി ഫലപ്രദമാണ്. അസ്ഥികളുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കാനും രക്തസമ്മര്‍ദ്ദം കുറയ്ക്കാനും ഇത് ഫലപ്രദമാണ്. പ്രോട്ടീനിന്‍റെ ഈ മികച്ച സ്രോതസ്സ് പ്രായാധിക്യത്തിന്‍റെ ലക്ഷണങ്ങളെ തടയാനും സഹായിക്കും.

ബജ്റ

ബജ്റ

ഒരിക്കല്‍ ബജ്റ ദൈനംദിന ആഹാരത്തിലെ പ്രധാന ഘടകമായിരുന്നു. ഇപ്പോള്‍ ന്യൂട്രീഷണിസ്റ്റുകള്‍ ഇത് തിരികെ കൊണ്ടുവരാനായി ശ്രമിക്കുകയാണ്. ഇത് ഗ്ലൂട്ടന്‍ അടങ്ങാത്തതുമാണ്. പൈല്‍സ്, ഇന്‍സോമ്നിയ, പ്രമേഹം, കൊളസ്ട്രോള്‍, രക്തസമ്മര്‍ദ്ദം, മലബന്ധം, ഉദരത്തിലെ അള്‍സര്‍, ശരീരഭാരം കുറയല്‍, ആസിഡിറ്റി, യൂറിക് ആസിഡ് എന്നിവ സംബന്ധിച്ച പ്രശ്നങ്ങള്‍ ഭേദമാക്കാന്‍ ബജ്റ ഫലപ്രദമാണ്.

ചോളം അല്ലെങ്കില്‍ അരിച്ചോളം

ചോളം അല്ലെങ്കില്‍ അരിച്ചോളം

അരിച്ചോളം ഇരുമ്പ്, ഫൈബര്‍ എന്നിവയുടെ മികച്ച സ്രോതസ്സാണ്. ചോളം അല്ലെങ്കില്‍ അരിച്ചോളം ഗ്ലൂട്ടന്‍ അടങ്ങാത്തതും പ്രോട്ടീന്‍ സമ്പന്നവുമാണ്. ഇത് ഫോസ്ഫറസ്, തയാമൈന്‍ എന്നിവയുടെ അളവ് വര്‍ദ്ധിപ്പിക്കും. കൊളസ്ട്രോള്‍ കുറയ്ക്കാനും ഇത് ഫലപ്രദമാണ്. ഹൃദയാരോഗ്യം വര്‍ദ്ധിപ്പിക്കാനും, ഞരമ്പുകള്‍ക്കുണ്ടാകുന്ന ക്ഷയിക്കല്‍ തടയാനും, രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും, മലബന്ധമകറ്റാനും, പ്രമേഹം, ദഹന പ്രശ്നങ്ങള്‍ എന്നിവ അകറ്റാനും ഇത് ഫലപ്രദമാണ്.

മെയ്സ് അഥവാ ശീമച്ചോളം

മെയ്സ് അഥവാ ശീമച്ചോളം

അരിച്ചോളം പോലെ ശീമച്ചോളവും പ്രോട്ടീന്‍, ഇരുമ്പ്, തയാമൈന്‍, ഫോലേറ്റ്, വിറ്റാമിന്‍ എ, ബി എന്നിവ ധാരാളമായി അടങ്ങിയതാണ്. ഇതിലെ ദഹിക്കുന്ന ഫൈബര്‍ ദഹനസംബന്ധമായ പ്രശ്നങ്ങള്‍ കുറയ്ക്കുകയും കൊളസ്ട്രോള്‍ കുറയ്ക്കുകയും വൃക്ക സംബന്ധമായ തകരാറുകള്‍ കുറച്ച് രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുകയും ചെയ്യും.

Read more about: food ഭക്ഷണം
English summary

Nutritious Indian Wholegrains You Must not Ignore

Her are some of the nutritious wholegrains you must not ignore. Read more to know about,