For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഡാല്‍ഡ നിശബ്ദ കൊലയാളി..

By Sruthi K M
|

നമ്മള്‍ പൊന്നും വില കൊടുത്ത് വാങ്ങുന്ന മിക്ക സാധനങ്ങളും രോഗങ്ങള്‍ സമ്മാനിക്കുന്നതാണ്. അതില്‍ ഒരു മാരകടമായ ചേരുവയാണ് ഡാല്‍ഡ. മിക്കവരും ഭക്ഷണത്തില്‍ ഡാല്‍ഡ ഉപയോഗിക്കുന്നു. പിന്നെ എങ്ങനെ രോഗങ്ങള്‍ നിങ്ങളെ പിടിപ്പെടാതിരിക്കും. ഇത് ചേര്‍ത്ത ഭക്ഷണം തീന്‍ മേശയിലെ കൊലയാളികള്‍ ആകുമ്പോള്‍ ഇവ കൊണ്ട് നിങ്ങള്‍ക്ക് എന്ത് പ്രയോജനമാണുള്ളത്.

എണ്ണ തേച്ച് കുളിക്കുന്നവരോട്...

ഏറ്റവും അപകടകാരികള്‍ ഡാല്‍ഡ, പഞ്ചസാര, മൈദ എന്നിവയാണ്. ഇവ ഇല്ലാതെ ഭക്ഷണങ്ങള്‍ കഴിക്കാന്‍ പറ്റില്ലെന്ന് അവസ്ഥയും നിലനില്‍ക്കുന്നു. എന്നാല്‍ നിങ്ങള്‍ ഇതിന്റെ ദോഷവശങ്ങള്‍ അറിഞ്ഞിരിക്കൂ. ഡാല്‍ഡ മാരകമായ വിഷമാണ്. വെജിറ്റബിള്‍ എണ്ണകളെ നെയ്യ് പോലെ കട്ടിയുള്ളതാക്കാന്‍ രാസപ്രവര്‍ത്തനങ്ങള്‍ നടത്തുന്നു.

നിക്കല്‍ പൊടിയാണ് പ്രധാനമായും ചേര്‍ക്കുന്നത്. നിക്കല്‍ മനുഷ്യ ശരീരത്തില്‍ എത്തിയാല്‍ എന്ത് സംഭവിക്കുമെന്ന് അറിയാമോ...? ഇനിയെങ്കിലും അറിഞ്ഞിരിക്കാം...

കിഡ്‌നി

കിഡ്‌നി

ഡാല്‍ഡയില്‍ ചേര്‍ക്കുന്ന നിക്കല്‍ മനുഷ്യശരീരത്തില്‍ എത്തിയാല്‍ കിഡ്‌നിയുടെ പ്രവര്‍ത്തനം അവതാളത്തിലാകും.

കരളും ത്വക്കും

കരളും ത്വക്കും

ഈ വിഷത്തെ പുറം തള്ളാന്‍ കരളും ത്വക്കും ശ്രമം നടത്തും. അവസാനം കരള്‍ ഈ വിഷത്തെ ഒതുക്കി നിര്‍ത്തും. ഈ പ്രക്രിയ പല പ്രാവശ്യം നടക്കുമ്പോള്‍ കരള്‍ ക്ഷീണിക്കും.

മഞ്ഞപ്പിത്തം

മഞ്ഞപ്പിത്തം

കരളിന് ആവശ്യമായ വസ്തുക്കള്‍ കിട്ടുമ്പോഴും ഇവ പ്രവര്‍ത്തിക്കാതിരിക്കുകയും പിത്ത നീരിലൂടെ ഈ മാലിന്യങ്ങളെ മുഴുവന്‍ പുറംതള്ളുകയും ചെയ്യും. ഈ പുറംതള്ളലാണ് മഞ്ഞപ്പിത്തമായി മാറുന്നത്.

കാഴ്ച ശക്തി

കാഴ്ച ശക്തി

ഡാല്‍ഡ ബ്രെഡില്‍ പുരട്ടി എലികള്‍ക്ക് ഭക്ഷിക്കാന്‍ കൊടുത്തപ്പോള്‍ എലികളില്‍ കുറേ എണ്ണത്തിന് കാഴ്ച ശക്തി ഇല്ലാതായി എന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.

വന്ദ്യത

വന്ദ്യത

മനുഷ്യരില്‍ വന്ദ്യതയ്ക്കും കാരണമാകും ഡാല്‍ഡ.

കൊഴുപ്പ്

കൊഴുപ്പ്

ഇതില്‍ ഹൈഡ്രൊജെനേറ്റ്ഡ് വെജിറ്റബിള്‍ ഓയിലാണ് ഉള്ളത്. ധാരാളം കൊഴുപ്പാണ് സൂചിപ്പിക്കുന്നത്. ഇത് കഴിക്കുന്നത് വഴി കൊഴുപ്പ് നിറയാനും പൊണ്ണത്തടിക്കും കാരണമാകുന്നു.

പ്രതിരോധശേഷി

പ്രതിരോധശേഷി

രക്തയോട്ടം അവതാളത്തിലാകുകയും ഇതുവഴി പ്രതിരോധശേഷി ഇല്ലാതാകുകയും ചെയ്യുന്നു.

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍

കൊഴുപ്പ് നിറഞ്ഞ ഇവ കൊളസ്‌ട്രോള്‍ കൂടാന്‍ കാരണമാകുന്നു. കൊളസ്‌ട്രോള്‍ ഉള്ളവര്‍ ഡാല്‍ഡ ഉപയോഗിക്കരുതെന്ന് പറയുന്നു.

ഹൃദ്രോഗം

ഹൃദ്രോഗം

കൊളസ്‌ട്രോളിന്റെ അളവ് കൂടുന്നതിനനുസരിച്ച് ഹൃദയത്തിന്റെ പ്രവര്‍ത്തനം താളം തെറ്റുകയും ഹൃദ്രോഗം പോലുള്ള രോഗങ്ങള്‍ ഉണ്ടാകുകയും ചെയ്യുന്നു.

രക്തസമ്മര്‍ദ്ദം

രക്തസമ്മര്‍ദ്ദം

ഡാല്‍ഡ ശരീരത്തിലെ രക്തസമ്മര്‍ദ്ദം കൂട്ടാന്‍ കാരണമാക്കുന്നു.

പ്രമേഹം

പ്രമേഹം

പ്രമേഹരോഗികളും ഡാല്‍ഡ ചേര്‍ത്ത ഭക്ഷണങ്ങള്‍ കഴിക്കരുത്.

English summary

why is dalda bad for health

Dalda is the brand name for Hydrogenated Vegetable oil. Hydrogenated oils are main source for Trans fats. Of all the fats, trans fatty acids are considered to have an adverse effect on blood lipids and immune system.
X
Desktop Bottom Promotion